Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗര്‍ഭിണിയായ ആന ചരിഞ്ഞ സംഭവം: ഒരു വര്‍ഷത്തിന് ശേഷം പ്രതികളില്‍ ഒരാള്‍ കീഴടങ്ങി

മണ്ണാര്‍ക്കാട്: കഴിഞ്ഞ വര്‍ഷം ഗര്‍ഭിണിയായ ആനയെ കൈതച്ചക്കയില്‍ സ്‌ഫോടക വസ്തു നല്‍കിയ കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ കോടതിയില്‍ കീഴടങ്ങി. മണ്ണാര്‍ക്കാട് മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതിയിലാണ് പ്രതി കീഴടങ്ങിയത്. ഒന്നര വര്‍ഷത്തോളം ഒളിവില്‍ കഴിഞ്ഞതിന് ശേഷമാണ് പ്രതി ഇപ്പോള്‍ കീഴടങ്ങിയിരിക്കുന്നത്. പ്രതി കീഴടങ്ങിയതോടെ അന്വേഷണത്തിനായി പ്രതിയ കസ്റ്റഡിയില്‍ ലഭിക്കാന്‍ വനം വകുപ്പ് അപേക്ഷ നല്‍കി.

ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിലെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, റിയാസുദ്ദീന്‍ എന്നയാളാണ് കീഴടങ്ങിയത്. കേസിലെ രണ്ടാം പ്രതിയാണ് ഇയാള്‍. റിയാസുദ്ധീന്റെ പിതാവായ മുഖ്യപ്രതി ഇപ്പോഴും ഒളിവിലാണ്. പന്നികളെ ഓടിക്കാന്‍ വെച്ച കെണിയിലാണ് ഗര്‍ഭിണിയായ ആന കുടുങ്ങിയത്. ആനയുടെ ചിത്രങ്ങളും വാര്‍ത്തയും പുറത്ത് വന്നതോടെ വലിയ രോഷമാണ് ദേശീയ തലത്തിലടക്കം ഉയര്‍ന്നത്. 2020 മേയ് മാസത്തിലായിരുന്നു ഈ സംഭവം. മലപ്പുറത്താണെന്ന് ഈ സംഭവം നടന്നതെന്ന് ആരോപിച്ച് വലിയ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു.

kerala

ആന ചരിഞ്ഞ സംഭവത്തിന് ദേശീയ തലത്തില്‍ വര്‍ഗീയ നിറം നല്‍കിയായിരുന്നു പ്രചരണം കൊഴുത്തത്. മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ മനേകാ ഗാന്ധിയായിരുന്നു പ്രചരണത്തിന് ആദ്യം തുടക്കമിട്ടത്. മലപ്പുറത്താണ് സംഭവം നടന്നതെന്നും മലപ്പുറം ഇത്തരം സംഭവങ്ങള്‍ക്ക് കുപ്രസിദ്ധമാണെന്നും രാജ്യത്തെ ഏറ്റവും കൂടുതല്‍ അക്രമം നടക്കുന്ന ജില്ലയാണെന്നും മനേക പറഞ്ഞിരുന്നു. ആന ചരിഞ്ഞത് പാലക്കാട് ആയിരുന്നിട്ടും മുസ്ലീം ഭൂരിപക്ഷ ജില്ലയായ മലപ്പുറത്ത് പേര് സംഭവത്തിലേക്ക് വലിച്ചിഴത് മേനക ഗാന്ധിയായിരുന്നു.

രാജ്യത്ത് ഏറ്റവും കൂടുതല്‍ അക്രമങ്ങള്‍ നടക്കുന്നത് മലപ്പുറം ജില്ലയിലാണെന്നും അവിടെ ദിവസവും മനുഷ്യരെയും മൃഗങ്ങളേയും കൊല്ലുകയാണെന്നും അവര്‍ പറഞ്ഞു. ഏറ്റവും അധികം സ്ത്രീകളെ കൊല്ലുന്ന സ്ഥലമാണ് മലപ്പുറം, ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മില്‍ കലാപം നടക്കുന്നു. കേരളത്തിലെ സര്‍ക്കാരിന് അവിടുത്തെ ജനങ്ങളെ പേടിയാണ് എന്നായിരുന്നു മേനകയുടെ വാക്കുകള്‍.

ക്യൂട്ട് ആന്‍ഡ് സിമ്പിള്‍ ലുക്കില്‍ മൃദുല വിജയ്: ഏറ്റവും പുതിയ ചിത്രങ്ങള്‍ വൈറല്‍

കേരളത്തില്‍ ഓരോ വര്‍ഷവും അറുന്നൂറിനടുത്താണ് ആനകളെ കൊല്ലുന്നത് എന്നായിരുന്നു മേനകയുടെ മറ്റൊരു വാദം. ഇതിനെതിരെ വലിയ പ്രതിഷേധമാണ് ഇയര്‍ന്നത്. മലപ്പുറത്തിന്റെ സംസ്‌കാരവും പൈതൃകവും മനസ്സിലാക്കാതെ പ്രസ്താവന നടത്തിയ മേനക മാപ്പ് പറയണമെന്നാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടത്. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് അന്ന് ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. മലപ്പുറം ഓടക്കാലി സ്വദേശി വില്‍സണാണ് അന്ന് അറസ്റ്റിലായത്. അമ്പലപ്പാറ മേഖലയില്‍ കൃഷി ചെയ്യുന്നയാളാണ് ഇദ്ദേഹം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+