Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാഹ ഫോട്ടോയും, സേവ് ദ ഡേറ്റും ഇനി കളറാകും, കമിതാക്കളും ദമ്പതിമാരും നല്‍കേണ്ടത് ഒരേയൊരു അപേക്ഷ

ഒറ്റപ്പാലം: മനോഹരമായ ഒരു വിവാഹ ഫോട്ടോ, അതല്ലെങ്കില്‍ കമിതാക്കളുടെ ഏറ്റവും മികച്ച നിമിഷങ്ങള്‍. ഇതൊക്കെ പകര്‍ത്താന്‍ ഏറ്റവും മനോഹരമായ ഒരു സ്ഥലം ലഭിച്ചാലോ? എങ്കില്‍ നിങ്ങളെ സഹായിക്കാന്‍ റെഡിയായി നില്‍ക്കുകയാണ് റെയില്‍വേ സ്‌റ്റേഷനുകള്‍. എങ്ങനെയെന്ന് പറഞ്ഞ് തരാം.

റെയില്‍വേ സ്റ്റേഷനുകളും, ട്രെയിനുകളും, പശ്ചാത്തലമാക്കി സിനിമാ ചിത്രീകരണത്തെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ ഫോട്ടോയെടുക്കാന്‍ ഇനി സാധിക്കും. അതിന് റെയില്‍വേ അനുമതി നല്‍കിയിരിക്കുകയാണ്. സേവ് ദ ഡേറ്റും, റെയില്‍വേയുടെ പശ്ചാത്തലത്തില്‍ പ്രണയാതുരമായ ചിത്രങ്ങളും പകര്‍ത്താനും ഇതിലൂടെ നിങ്ങള്‍ക്ക് സാധിക്കും.

MARRIAGE RAILWAY STATION PHOTO

വരുമാനം വര്‍ധനവിനായി റെയില്‍വേ കണ്ടെത്തിയ പുതിയ മാര്‍ഗമാണിത്. വീഡിയോഗ്രാഫര്‍മാര്‍ക്കും, വിവാഹ സംഘങ്ങള്‍ക്കുമെല്ലാം ഇതൊരു അനുഗ്രഹമായി മാറും. റെയില്‍വേ സ്റ്റേഷനുകളിലും, തീവണ്ടികളിലും, റെയില്‍വേയുടെ അധീനതയിലുള്ള മറ്റ് സ്ഥലങ്ങളിലും ഫോട്ടോ-വീഡിയോ ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ നിബന്ധനകളോടെ റെയില്‍വേ അനുമതി നല്‍കി.

കഴിഞ്ഞ ദിവസമാണ് ഈ ഉത്തരവ് നിലവില്‍ വന്നത്. ഇതോടെ കേരളത്തിലെ ഏത് സ്‌റ്റേഷനുകളില്‍ നിന്നും മനോഹരമായ ദൃശ്യങ്ങള്‍ പകര്‍ത്താനാവും. പാലക്കാട് ഡിവിഷനിലെ റെയില്‍വേ സ്റ്റേഷനുകളില്‍ ചിത്രീകരണത്തിന് നിശ്ചിത ഫീസ് അടച്ച്, സിനിമ, പരസ്യം, വിവാഹങ്ങള്‍ എന്നിവ പകര്‍ത്താം.

അതിനി ഫോട്ടോ, വീഡിയോ ദൃശ്യങ്ങളോ ഒക്കെയാവാം.അതായത് നിങ്ങള്‍ക്ക് ജീവിതത്തിലെ പ്രധാന നിമിഷങ്ങള്‍ അടിപൊളിയാക്കണമെങ്കില്‍ റെയില്‍വേയ്ക്ക് അതുപോലെ പണം ആവശ്യമാണ്. 25000 മുതല്‍ ഒരു ലക്ഷം രൂപ വരെ വീഡിയോ ചിത്രീകരണത്തിനായിട്ടുള്ള വാടകനല്‍കണം. ഫോട്ടോയെടുക്കാനും അതുപോലെ പണമിറക്കണം.

1500 രൂപ മുതല്‍ 5000 വരെയാണ് നിശ്ചല ചിത്രങ്ങള്‍ക്കായി നല്‍കേണ്ടത്. ഇത് ഏകീകൃത സ്വഭാവത്തിലുള്ളതല്ല. വിവിധ സ്റ്റേഷനുകളില്‍ പല നിരക്കായിരിക്കും ഈടാക്കുക. ചിത്രീകരണത്തിന് അനുമതിയില്ലാത്ത സ്ഥലങ്ങളുമുണ്ട്. വര്‍ക്ക് ഷോപ്പുകള്‍, കോച്ച് ഡിപ്പോകള്‍, കോച്ചിംഗ് യാര്‍ഡുകള്‍, റെയില്‍പ്പാത എന്നിവിടങ്ങളില്‍ ചിത്രീകരണത്തിന് അനുമതിയില്ല.

മലയാള സിനിമയിലെ മനോഹരമായ ഗാനങ്ങള്‍ പിറന്ന റെയില്‍വേ സ്റ്റേഷനുകളില്‍ നിങ്ങള്‍ക്ക് ഇനി ചിത്രങ്ങളെടുക്കാം. ഷൊര്‍ണൂര്‍-നിലമ്പൂര്‍ പാത, പാലക്കാട്-പൊള്ളാച്ചി പാത, കൊല്ലംചെങ്കോട്ട പാത എന്നിവിടങ്ങളില്‍ അതിമനോഹരമായ റെയില്‍േ സ്‌റ്റേഷനുകളാണ് ഉള്ളത്. ഇതിന്റെ പശ്ചാത്തലത്തില്‍ സേവ് ദ ഡേറ്റ് ഒരുക്കാനാവും.

അതേസമയം ചിത്രീകരണത്തിന് അനുമതിക്കായി വിവാഹസംഘങ്ങള്‍ക്കോ, വീഡിയോഗ്രാഫര്‍മാര്‍ക്കോ അപേക്ഷകള്‍ റെയില്‍വേയ്ക്ക് സമര്‍പ്പിക്കാം. ചിത്രീകരണത്തിന് ഏഴ് ദിവസം മുമ്പേ വേണമിത്. റെയില്‍വേ ഡിവിഷണല്‍ മാനേജരുടെ മുന്‍പാകെയാണ് അപേക്ഷ നല്‍കേണ്ടത്.

ഇത് റെയില്‍വേയുടെ വരുമാനം വര്‍ധിപ്പിക്കാനാണ് സാധ്യത. കോഴിക്കോട്, കണ്ണൂര്‍, ഷൊര്‍ണൂര്‍, കോയമ്പത്തൂര്‍, പാലക്കാട്, മംഗളൂരു, റെയില്‍വേ സ്റ്റേഷനുകളിലും വീഡിയോ ചിത്രീകരിക്കാനാവും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+