പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാലക്കാട് ടൗണിൽ വൻ ലഹരി വേട്ട; പിടിച്ചെടുത്തത് 5 കോടിയിലധികം രൂപ വിലമതിക്കുന്ന രണ്ടേ മുക്കാൽ കിലോ പോപ്പിസ്ട്രോ കായ!

  • By Desk
Google Oneindia Malayalam News

പാലക്കാട്: അന്താരാഷ്ട്ര വിപണിയിൽ 5 കോടിയിലധികം രൂപ വിലമതിക്കുന്ന രണ്ടേ മുക്കാൽ കിലോ പോപ്പിസ്ട്രോ കായയുമായി രണ്ട് തമിഴ്നാട് സ്വദേശികളെ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ടൗൺ സൗത്ത് പോലീസും ചേർന്ന് പാലക്കാട് K.S.R.T.C ബസ് സ്റ്റാൻറ് പരിസരത്തു നിന്നും കസ്റ്റഡിയിലെടുത്തു. സേലം, പെത്തനായ്ക്കൻ പാളയം സ്വദേശികളായ അരുൾ മണി വയസ്സ് : 30, അരുൾ മോഹനൻ വയസ്സ് : 27 എന്നിവരാണ് അറസ്റ്റിലായത്. ടിയാൻമാർ സഞ്ചരിച്ചിരുന്ന നമ്പരില്ലാത്ത ബൈക്കും, പ്രതികളുടെ പക്കലുണ്ടായിരുന്ന സഞ്ചിയിൽ സൂക്ഷിച്ചിരുന്ന പോപ്പി ക്കായകളും പോലീസ് കസ്റ്റഡിയിലെടുത്തു.

<strong><br>രാഹുല്‍ വയനാട്ടില്‍ തരംഗമാകും.... യുഡിഎഫ് കേരളത്തില്‍ 17 സീറ്റുമായി കുതിക്കും!!</strong>
രാഹുല്‍ വയനാട്ടില്‍ തരംഗമാകും.... യുഡിഎഫ് കേരളത്തില്‍ 17 സീറ്റുമായി കുതിക്കും!!

കേരളത്തിൽ ആദ്യമായാണ് ഇത്രയും അളവിൽ പോപ്പിസ്ട്രോ പിടിക്കപ്പെടുന്നത്. അഫ്ഗാനിസ്ഥാനിലാണ് ഇത് മുഖ്യമായും കൃഷി ചെയ്യുന്നത്. ഇതുപയോഗിച്ച് ബ്രൌൺ ഷുഗർ, ഹെറോയിൻ, കറുപ്പ് ഉൾപ്പെടെ 26 ൽ പരം വീര്യം കൂടിയ ലഹരിമരുന്നുകൾ നിർമ്മിച്ചു വരുന്നു. കാൻസർ രോഗികൾക്ക് നൽകുന്ന മോർഫിൻ തുടങ്ങിയ വേദന സംഹാരികളും നിർമ്മിച്ചു വരുന്നു. ഇന്ത്യയിൽ രാജസ്ഥാൻ, മധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ സർക്കാർ നിയന്ത്രണത്തിലുള്ള തോട്ടങ്ങളിലാണ് മരുന്ന് ആവശ്യത്തിന് ഇവ കൃഷി ചെയ്തുവരുന്നത്. കേരളത്തിലെ നിശാക്ലബ്ബുകൾ , DJ പാർട്ടികൾ എന്നിവിടങ്ങളിൽ വിതരണം ചെയ്യുന്ന ലഹരിമരുന്നുകൾ നിർമ്മിക്കുന്നതിനാണ് പോപ്പി സ്ട്രോ കേരളത്തിലെത്തിക്കുന്നത്.

Palakkad

കൊച്ചി, ആലപ്പുഴ, കുമരകം, കോവളം തുടങ്ങിയ സ്ഥലങ്ങളിലെ ബീച്ച് റിസോർട്ടുകൾ കേന്ദ്രീകരിച്ചാണ് ലഹരി മാഫിയ കച്ചവടം നടത്തി വരുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടക്കുന്ന പ്രത്യേക പരിശോധനയിലാണ് പ്രതികൾ വലയിലായത്. കേരളത്തിലെ ആദ്യത്തെ കേസ്സാണിത്. അഫ്ഖാനിസ്ഥാനിലെ കാബൂളിൽ നിന്നും രാജസ്ഥാൻ മാർഗ്ഗമാണ് ഇന്ത്യയിൽ അനധികൃതമായി ഇവ എത്തുന്നത്. ലഹരികളുടെ രാജാവ് എന്നാണ് ഈ ചെടി അറിയപ്പെടുന്നത്.

പാലക്കാട് ജില്ലാ പോലീസ് മേധാവി സാബു IPS ന്റെ നിർദ്ദേശത്തെത്തുടർന്ന് നർകോട്ടിക് സെൽ DySP ബാബു K തോമസ്, പാലക്കാട് DySP G.D. വിജയകുമാർ എന്നിവരുടെ നേതൃത്വത്തത്തിൽ ടൗൺ സൗത്ത് ഇൻസ്പെക്ടർ P.Kമനോജ് കുമാർ, S.I. K. സതീഷ് കുമാർ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളായ S.I. S.ജലീൽ, R. കിഷോർ, റഹീം മുത്തു, K. അഹമ്മദ് കബീർ, R. വിനീഷ്, R. രാജീദ്, S.N. ഷനോസ്, C. സജീഷ്, S. ഷമീർ എന്നിവരടങ്ങിയ സംഘമാണ് ലഹരി കടത്ത് പിടികൂടിയത്. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും. തുടരന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങുന്നതായിരിക്കും.

English summary
Drugs seized in Palakkad, 2 Tamil Nadu natives arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X