പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാലക്കാട് വൻ കഞ്ചാവ് വേട്ട; ലക്ഷങ്ങൾ വിലവരുന്ന ലഹരിമരുന്നും പത്തു കിലോ വെള്ളി ആഭരണങ്ങളും പിടികൂടി

  • By Desk
Google Oneindia Malayalam News

പാലക്കാട്: റെയിൽവേ സ്റ്റേഷനിൽ വിവിധ ട്രെയിനുകളിലായി RPF നടത്തിയ പരിശോധനയിൽ ലക്ഷങ്ങൾ വിലവരുന്ന ലഹരിമരുന്നും പത്തു കിലോ വെള്ളി ആഭരണങ്ങളും പിടികൂടി. DJ പാർടികളിൽ വ്യാപകമായി ഉപയോഗിച്ചു വരുന്ന ആംഫെറ്റാ മൈൻസ് എന്ന ലഹരി മരുന്നാണ് പിടികൂടിയത്. വെള്ളി കടത്തിയ സംഭവത്തിൽ സേലം സ്വദേശിയെ കസ്റ്റഡിയിലെടുത്തു.

<strong>വയനാട്ടിലെ അനധികൃത മീന്‍പിടുത്തം; നടപടികള്‍ ശക്തമാക്കി ഫിഷറീസ് വകുപ്പ്; വാട്ടര്‍ പട്രോളിംഗ് തുടങ്ങി</strong>വയനാട്ടിലെ അനധികൃത മീന്‍പിടുത്തം; നടപടികള്‍ ശക്തമാക്കി ഫിഷറീസ് വകുപ്പ്; വാട്ടര്‍ പട്രോളിംഗ് തുടങ്ങി


ഇന്ന് പുലർച്ചെ നാലരയോടെയാണ് ബാഗ്ലൂർ - കന്യാകുമാരി എക്സ്പ്രസിൽ നിന്നും പത്തു ലക്ഷം രൂപ വിലവരുന്ന ലഹരി മരുന്ന് RPF പിടികൂടിയത്. പരിശോധനയ്ക്കിടെ ജനറൽ കമ്പാർട്ട്മെൻറിൽ നിന്നുമാണ് ബാഗിൽ ഒളിപ്പിച്ചു കടത്തിയ പൗഡർ രൂപത്തിലുള്ള ലഹരി മരുന്ന് കണ്ടെത്തിയത്. എന്നാൽ പ്രതിയെ പിടികൂടാനായില്ല. DJ പാർടികളിൽ വ്യാപകമായി ഉപയോഗിച്ചു വരുന്ന ലഹരി മരുന്നാണ് ആംഫെറ്റാമൈൻസ്.

Ganja palakkad

DJ പാർടികൾ കൂടുതലായി നടക്കുന്ന കൊച്ചിയിലേക്കോ, കോവളത്തേക്കോ കടത്തിയ മരുന്നാകാമെന്നാണ് പ്രാഥമിക നിഗമനം. 20 ഗ്രാമിൽ കൂടുതൽ കൈവശം വെച്ചാൽ, 20 വർഷം വരെ തടവ് ശിക്ഷ ലഭിക്കും. 175 ഗ്രാം ലഹരി മരുന്നാണ് ട്രെയിനിൽ നിന്നും പിടിച്ചെടുത്തത്. ഇവ അന്വേഷണത്തിനായി എക്സൈസിന് കൈമാറി. രാവിലെ 5.15 ന് എത്തിയ യശ്വന്ത്പൂർ- കണ്ണൂർ എക്സ്പ്രസിൽ നിന്നുമാണ് നികുതി വെട്ടിച്ച് കടത്തിയ പത്തുകിലോ വെള്ളി ആഭരണങ്ങൾ പിടിച്ചെടുത്തത്. സംഭവത്തിൽ സേലം സ്വദേശി കതിരേശനെ കസ്റ്റഡിയിലെടുത്തു. കണ്ണൂരിലേക്കാണ് ആഭരണങ്ങൾ കൊണ്ടുപോവാൻ ശ്രമിച്ചതെന്ന് RPF ഉദ്യോഗസ്ഥർ പറഞ്ഞു.

English summary
Drugs seized in Palakkad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X