പൊതുയിടങ്ങളില്‍ മാലിന്യം തള്ളല്‍: വിളയൂര്‍ ഗ്രാമപഞ്ചായത്ത് പിഴ ഈടാക്കിയത് 32,000 രൂപ
പൊതുയിടങ്ങളില്‍ മാലിന്യം വലിച്ചെറിഞ്ഞതിനെ തുടര്‍ന്ന് വിളയൂര്‍ ഗ്രാമപഞ്ചായത്ത് ജനുവരി മുതല്‍ ഒക്ടോബര്‍ വരെ പിഴയായി ഈടാക്കിയത് 32,000 രൂപ. വിളയൂര്‍ മയിലാടും കുന്നില്‍ മാലിന്യം തള്ളിയതിനെ തുടര്‍ന്ന് മൂര്‍ക്കനാട് സ്വദേശി നവാസിനെതിരെ 10,000 രൂപയും ആറാം വാര്‍ഡിലെ ക്വാറിയില്‍ പ്ലാസ്റ്റിക് വസ്തുക്കള്‍ ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ കൂട്ടത്തോടെ കത്തിച്ചതിന് തിരുവേഗപ്പുറ സ്വദേശി ആറ്റക്കോയ തങ്ങളില്‍ നിന്നും 10,000 രൂപയും പിഴ ഈടാക്കി. ഹരിതകര്‍മ്മസേനക്ക് മാലിന്യങ്ങള്‍ കൈമാറാത്തതിനും മാലിന്യങ്ങള്‍ സംസ്‌കരിക്കാത്തതിനും കെ.പി മുഹമ്മദ് അഷറഫ്, കെ.പി സെയ്തലവി, ഉണ്ണീന്‍ കുട്ടി, മുഹമ്മദ് എന്നിവരില്‍ നിന്നും 2000 രൂപയും പിഴ ചുമത്തി.

ഇതിന് പുറമെ ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡില്‍ പേരടിയൂര്‍-കണ്ടേങ്കാവ് റോഡില്‍ ഓടുപാറ പള്ളിക്ക് സമീപം പ്ലാസ്റ്റിക് മാലിന്യം തള്ളിയതിന് പെരുമ്പാലി വീട്ടില്‍ ജാഫര്‍, പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കത്തിച്ചതിനും മലിന ജലം കൈനിപ്പാലം തോട്ടിലേക്ക് ഒഴുക്കി വിട്ടതിനും ഏഴാം വാര്‍ഡിലെ കളത്തില്‍ വളപ്പില്‍ നൗഷാദ് എന്നിവര്‍ക്ക് നോട്ടീസ് നല്‍കി. പുലാമന്തോള്‍ പാലത്തില്‍ നിന്നും മാലിന്യങ്ങള്‍ പുഴയിലേക്ക് വലിച്ചെറിഞ്ഞ എറണാകുളം സ്വദേശി സിക്‌സണ്‍ സേവ്യര്‍, തൃത്താല സ്വദേശി ദിനേശ്, തലക്കശ്ശേരി സ്വദേശി അന്‍സാര്‍ കക്കാട്ടില്‍ എന്നിവര്‍ക്ക് 25,000 രൂപ പിഴയടക്കാന്‍ നോട്ടീസ് നല്‍കി. പെരിന്തല്‍മണ്ണ-പട്ടാമ്പി സംസ്ഥാന പാതയില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തള്ളുകയും അവ കത്തിക്കുകയും ചെയ്ത ജമീല ചേരുംകുഴിയിലിനും പിഴ അടയ്ക്കാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. കൂടാതെ പട്ടാമ്പി-പെരിന്തല്‍മണ്ണ സംസ്ഥാന പാതയില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉള്‍പ്പെടെയുള്ള കെട്ടിട നിര്‍മ്മാണ അവശിഷ്ടങ്ങള്‍ തള്ളിയതിനെ തുടര്‍ന്ന് കൊപ്പത്തെ ഒരു വ്യാപാര സ്ഥാപനത്തിന് 10,000 രൂപ പിഴ ചുമത്തി.
പൊതുസ്ഥലത്ത് മാലിന്യം തള്ളല്‍ അറിയിക്കാന്‍ പാലക്കാട് ബ്ലോക്കിന് കീഴിലുള്ള പഞ്ചായത്തുകളില്‍ ബന്ധപ്പെടേണ്ട വിവരങ്ങള്‍
മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി പൊതുസ്ഥലത്ത് മാലിന്യം തള്ളല്‍ സംബന്ധിച്ച് പാലക്കാട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള വിവിധ പഞ്ചായത്തുകളില്‍ വിവരങ്ങള്‍ നല്‍കാന്‍ ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍, ഇ-മെയില്‍ എന്നിവ ഇപ്രകാരം. മാലിന്യം കുമിഞ്ഞുകൂടി കിടക്കുന്ന സ്ഥലത്തിന്റെ ഫോട്ടോ, സ്ഥലവിവരം എന്നിവ സഹിതമാണ് അയക്കേണ്ടത്. വിവരം അറിയിക്കുന്നവര്‍ക്ക് 2500 രൂപ പാരിതോഷികം ലഭിക്കും. വിവരം നല്‍കുന്നവരുടെ പേരുകള്‍ രഹസ്യമായി സൂക്ഷിക്കും.
പഞ്ചായത്തുകളുടെ പേര്, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ എന്നിവ താഴെ നല്‍കുന്നു.
കേരളശ്ശേരി- 9496047189, [email protected]
കോങ്ങാട്- 9447880135, [email protected]
മങ്കര- 9562393266, [email protected]
മണ്ണൂര്‍- 9496047194, [email protected]
മുണ്ടൂര്‍- 9495497183, [email protected]
പറളി- 9207024040, [email protected]
പിരായിരി- 9496047201, [email protected]












Click it and Unblock the Notifications