പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ചാന്നാർ കലാപം പാഠഭാഗത്തിൽ നിന്നും മാറ്റിയ നടപടി ചരിത്രത്തോടുള്ള അവഹേളനം : ഡിവൈഎഫ്ഐ

  • By Desk
Google Oneindia Malayalam News

പാലക്കാട്: ചരിത്രത്തെ കാവിവൽക്കരിക്കാനും വരേണ്യ വൽക്കരിക്കാനുമുള്ള സംഘപരിവാർ ശ്രമത്തിന്റെ ഭാഗമാണ് ചാന്നാർ കലാപത്തെ പാഠപുസ്തകത്തിൽ നിന്നും ഒഴിവാക്കിയ നടപടി. അധ:സ്ഥിത ജനവിഭാഗം നടത്തിയ ഐതിഹാസികമായ മാറുമറയ്ക്കൽ പ്രക്ഷോഭത്തെ ഒൻപതാം ക്ലാസ് പാഠപുസ്തകത്തിൽ നിന്ന് എൻസിആർടി ഒഴിവാക്കിയത് ചരിത്രത്തോടുള്ള വെല്ലുവിളിയാണ്. നാടാർ വിഭാഗം ഉൾപ്പെടെയുള്ള അധഃസ്ഥിത ജനവിഭാഗത്തിലെ സ്ത്രീകൾക്ക് മാറ് മറയ്ക്കാൻ സ്വാതന്ത്ര്യം ഉണ്ടായിരുന്നില്ല.

<strong>ദില്ലിയില്‍ നിന്ന് 82 തോക്കുകള്‍ പിടിച്ചെടുത്തു, ആംആദ്മി ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ എഫ്‌ഐആര്‍</strong>ദില്ലിയില്‍ നിന്ന് 82 തോക്കുകള്‍ പിടിച്ചെടുത്തു, ആംആദ്മി ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ എഫ്‌ഐആര്‍

പൊരുതി നേടിയതാണ് മാന്യമായ വസ്ത്രധാരണത്തിനുള്ള അവകാശം. രാജ്യത്തെ നവോഥാന പോരാട്ടങ്ങളിലെ തിളക്കമുള്ള അധ്യായമാണ് ചാന്നാർ കലാപം. കേന്ദ്ര മാനവവിഭവവകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കർ നിർദേശിച്ചത് പ്രകാരമാണ് എൻസിആർടി ചാന്നാർ കലാപം വിവരിക്കുന്ന പാഠഭാഗം നീക്കം ചെയ്തത്. പാർശ്വവൽക്കരിക്കപ്പെട്ടവരുടെ വിമോചന മുന്നേറ്റങ്ങൾ ചരിത്രത്തിൽ നിന്നും അടർത്തി മാറ്റുകയാണ് സംഘപരിവാർ.

dyfi-154

ചരിത്രത്തെ വരേണ്യവൽക്കരിക്കാനും, വർഗീയവൽക്കരിക്കാനുമുള്ള ആർഎസ്എസ് അജണ്ടയുടെ ഭാഗമാണ് എൻസിആർടിയുടെ ഈ വിവാദ നടപടി. ചരിത്രത്തെ കാവിവൽക്കരിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എസ് സതീഷും സെക്രട്ടറി എ എ റഹീമും പ്രസ്താവനയിൽ പറഞ്ഞു.

English summary
dyfi against removal of history from text book
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X