പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വികാര നിര്‍ഭരമായി കോന്നല്ലൂര്‍....സൂര്യപ്രിയക്ക് നാടിന്റെ കണീര്‍ പ്രണാമം

Google Oneindia Malayalam News

ചിറ്റില്ലഞ്ചേരി:ചിറ്റില്ലഞ്ചേരി കോന്നല്ലൂരില്‍ സൂര്യപ്രിയയെ കൊലപ്പെടുത്തിയ പ്രതി എസ്. സുജീഷിനെ (24) റിമാന്‍ഡ് ചെയ്തു.ഇയാളെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്താനാണ് ആലത്തൂര്‍ പൊലീസിന്റെ തീരുമാനം. അതേസമയം സൂര്യപ്രിയയുടെ മൃതദേഹം തിരുവില്വാമല ഐവര്‍മഠത്തില്‍ ഇന്നലെ സംസ്കരിച്ചു.

പോലീസ് നടപടികള്‍ പൂര്‍ത്തിയാക്കി വ്യാഴാഴ്ച വൈകീട്ട് മൂന്നുമണിയോടെയാണ് സൂര്യപ്രിയയുടെ മൃതദേഹം വീട്ടിലെത്തിച്ചത്. സഹപ്രവര്‍ത്തകരും ബന്ധുക്കളും ഉള്‍പ്പടെയാണ് ഒരു നാടൊന്നാകെയാണ് സൂര്യപ്രിയയെ അവസാനമായി ഒരുനോക്ക് കാണാൻ ഒഴുകിയെത്തിയത്.സി.പി.എം., ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരുടെ വികാരനിര്‍ഭരമായ മുദ്രാവാക്യം ഒന്നാകെ മുഴങ്ങിയപ്പോള്‍
കണ്ടുനിന്നവര്‍ക്ക് കണ്ണീര്‍ അടക്കാനായില്ല.

suryapriya

വീട്ടിനുമുന്നില്‍ പൊതുദര്‍ശനത്തിനുവെച്ച മൃതദേഹത്തില്‍ ഡി.വൈ.എഫ്.ഐ. സംസ്ഥാന പ്രസിഡന്റ് വി. വസീഫ് പുഷ്പചക്രം സമര്‍പ്പിച്ചു. എം.എല്‍.എ.മാരായ കെ.ഡി. പ്രസേനന്‍, പി.പി. സുമോദ്, ഡി.വൈ.എഫ്.ഐ. സംസ്ഥാന ഖജാന്‍ജി എസ്.ആര്‍. അരുണ്‍ബാബു, ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറി കെ.സി. റിയാസുദ്ദീന്‍, പ്രസിഡന്റ് കെ. ജയദേവന്‍, സംസ്ഥാന കമ്മിറ്റിയംഗം കെ.വി. ഷക്കീര്‍ ഹുസൈന്‍, സുബൈദ ഇസ്ഹാക്ക്, പഞ്ചായത്ത് പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ അന്തിമോപചാരമര്‍പ്പിച്ചു. പൊതുദര്‍ശനത്തിനുശേഷം തിരുവില്വാമല ഐവര്‍മഠത്തില്‍ മൃതദേഹം സംസ്‌കരിച്ചു.

വടകരയില്‍ വീണ്ടും ആർഎംപി വക സിപിഎമ്മിന് അടി: മുതിർന്ന നേതാവ് പാർട്ടി വിട്ടു, 1964 മുതല്‍ അംഗംവടകരയില്‍ വീണ്ടും ആർഎംപി വക സിപിഎമ്മിന് അടി: മുതിർന്ന നേതാവ് പാർട്ടി വിട്ടു, 1964 മുതല്‍ അംഗം

ബുധനാഴ്ച രാവിലെയാണ് കോന്നല്ലൂരിലെ സൂര്യപ്രിയയുടെ വീട്ടില്‍ വെച്ചാണ് കൊലപാതകം നടന്നത്.
മറ്റൊരാളുമായുള്ള പ്രണയമുണ്ടെന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ സുഹൃത്ത് സുജീഷ്
സൂര്യപ്രിയയെ തോര്‍ത്തുപയോഗിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതായിരുന്നു. സൂര്യപ്രിയ മേലാര്‍കോട് ഗ്രാമപ്പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്. അംഗവും ഡി.വൈ.എഫ്.ഐ. ആലത്തൂര്‍ ബ്ലോക്ക് കമ്മിറ്റിയംഗവും ചിറ്റില്ലഞ്ചേരി മേഖലാ കമ്മിറ്റി വൈസ് പ്രസിഡന്റും കോന്നല്ലൂര്‍ യൂണിറ്റ് സെക്രട്ടറിയുമായിരുന്നു.

മരിച്ചെന്ന് ഉറപ്പുവരുത്തിയശേഷമാണ് സുജീഷ് ബൈക്കില്‍ ആലത്തൂര്‍ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. ആലത്തൂര്‍പോലീസ് സ്ഥലത്തെത്തിയപ്പോഴാണ് കൊലപാതകവിവരം സമീപവാസികള്‍പോലും അറിയുന്നത്. സുജീഷ് തമിഴ്നാട്ടിലെ കരൂരില്‍ ഈന്തപ്പഴ കമ്പനിയില്‍ സെയില്‍സ്മാനായി ജോലിചെയ്യുകയാണ്.

കടല്‍ തീരത്ത് ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി മഡോണ സെബാസ്റ്റ്യൻ... കാണാം ചിത്രങ്ങള്‍

Recommended Video

cmsvideo
മങ്കിപോക്‌സിന് വാക്‌സിനുണ്ടാകുമോ? പ്രതികരണവുമായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് |*India

English summary
dyfi leader chittilamchery vice president surya priya murder case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X