Get Updates
Get notified of breaking news, exclusive insights, and must-see stories!

1000 രൂപ വൈദ്യുതി ബിൽ അടച്ചില്ല;പാലക്കാട് വാട്ടർ അതോറിറ്റിയുടെ ഫ്യൂസ് ഊരി കെഎസ്ഇബി

പാലക്കാട്: വൈദ്യുതി ബില്ല് അടക്കാത്തതിനാൽ ജലസേചന വകുപ്പിന്റെ ഫ്യൂസ് ഊരി കെ എസ് ഇ ബി. പാലക്കാട് വടക്കഞ്ചേരി ഓഫീസിലെ വൈദ്യുതി ആണ് വിച്ചേദിച്ചത്. 1000 രൂപയാണ് കുടിശ്ശികയായി ഉണ്ടായിരുന്നത്.

കഴിഞ്ഞ ദിവസം പാലക്കാട് ഡി ഇ ഒ ഓഫീസിലെ ഫ്യൂസും കെ എസ് ഇ ബി ഊരിയിരുന്നു. വൈദ്യുതി ബിൽ അടക്കാതിരുന്നതിനെ തുടർന്നായിരുന്നു നടപടി. സ്‌കൂൾ തുറക്കാൻ ദിവസങ്ങൾ ശേഷിക്കെയായിരുന്നു ഇത്. 24,016 രൂപയായിരുന്നു കുടിശിക ഉണ്ടായിരുന്നത്.

kseb2-

തുടർന്ന് തുടർന്ന് ക ലഭ്യമാകുന്ന മുറക്ക് ഉടൻ കുടിശ്ശിക വീട്ടാമെന്ന് കാണിച്ച് കെ എസ് ഇ ബിക്ക് വകുപ്പ് കത്ത് എഴുതുകയായിരുന്നു. താത്ക്കാലികമായി കണക്ഷൻ പുനസ്ഥാപിക്കുന്നതിന് കെ എസ് ഇ ബി അതികൃതരുമായി വിദ്യാഭ്യാസ വകുപ്പ് ചർച്ചയും നടത്തിയിരുന്നു. തുടർന്ന് പത്ത് ദിവസത്തിനകം കുടിശ്ശിക തുക അടക്കാമെന്ന ഉറപ്പിൻമേൽ ഇന്ന് വൈദ്യുതി പുനസ്ഥാപിച്ചു. കഴിഞ്ഞ ഏപ്രിലിലും കുടിശ്ശികയുടെ പേരില്‍ ഡിഇഒ ഓഫീസിലെ ഫ്യൂസ് ഊരിയിരുന്നു. ഇത് രണ്ടാം തവണയാണ് ഓഫീസിലെ ഫ്യൂസ് ഊരുന്നത്.

വ്യാപകമഴയില്‍ കെഎസ്ഇബിക്ക് കനത്ത നാശനഷ്ടം

സംസ്ഥാനത്തുടനീളം ഉണ്ടായ തീവ്രമഴയിലും കാറ്റിലും കെഎസ്ഇബിക്ക് കനത്ത നാശനഷ്ടമുണ്ടായി. പ്രാഥമിക കണക്കുകള്‍‍ പ്രകാരം ഏകദേശം 48 കോടിയിലേറെ രൂപയുടെ നാശനഷ്ടങ്ങള്‍‍ ഉണ്ടായിട്ടുണ്ടെന്ന് വകുപ്പ് അറിയിച്ചു. 895 എച്ച്.ടി. പോസ്റ്റുകളും 6230 എല്‍.ടി. പോസ്റ്റുകളും തകര്‍ന്നു. മരങ്ങളും മരച്ചില്ലകളും വീണതിനെത്തുടര്‍ന്ന് 6230 ഇടങ്ങളില്‍ എല്‍.ടി. ലൈനുകളും 895 ഇടങ്ങളില്‍‍ എച്ച്.ടി. ലൈനുകളും പൊട്ടിവീണു. 185 ട്രാന്‍‍സ്ഫോര്‍‍മറുകള്‍ക്ക്‍ കേടുപാടുകള്‍‍ സംഭവിച്ചു.

ഒറ്റപ്പെട്ട ചില സ്ഥലങ്ങളിലൊഴികെ സമയബന്ധിതമായിത്തന്നെ വൈദ്യുതി നല്‍കാന്‍ സാധിച്ചിരുന്നുവെന്നും കഠിനമായ പ്രതികൂല കാലാവസ്ഥയിലും കെ.എസ്.ഇ.ബി. ജീവനക്കാര്‍ സത്വരമായി വൈദ്യുതിബന്ധം പുന:സ്ഥാപിച്ചുവെന്നത് എടുത്തു പറയേണ്ട കാര്യമാണെന്നും വകുപ്പ് പത്രകുറിപ്പിൽ പറഞ്ഞു. ഭൂരിഭാഗം പരാതികളും ഇതിനകം പരിഹരിച്ചു കഴിഞ്ഞു.
സാധാരണ ഗതിയില്‍ ഏതെങ്കിലും തരത്തില്‍ വൈദ്യുതി തകരാര്‍ സംഭവിക്കുമ്പോള്‍ ഒരു പ്രദേശത്താകെ വൈദ്യുതി വിതരണം നിര്‍‍വ്വഹിക്കുന്ന 11 കെ.വി. ലൈനുകളുടെയും ട്രാന്‍‍സ്ഫോര്‍‍മറുകളുടെയും തകരാറുകള്‍‍ പരിഹരിക്കുന്നതിനായിരിക്കും മുന്‍‍ഗണന. തുടര്‍‍ന്ന് എല്‍.ടി. ലൈനുകളിലെ തകരാറുകള്‍ പരിഹരിക്കും. അതിനുശേഷം മാത്രമാണ് വ്യക്തിഗത പരാതികള്‍ പരിഹരിക്കുക. ഇത് മനസ്സിലാക്കി മാന്യ ഉപഭോക്താക്കള്‍‍ സഹകരിക്കണമെന്നും വകുപ്പ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+