Get Updates
Get notified of breaking news, exclusive insights, and must-see stories!

വൈദ്യുതി വകുപ്പ് ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു; തകരാർ പരിഹരിക്കുന്നതിനിടെ വൈദ്യുതി പോസ്റ്റിൽ നിന്നാണ് ഷോക്കേറ്റത്

പാലക്കാട്: കടമ്പുഴിപുറത്ത് വൈദ്യുതി വകുപ്പ് ജീവനക്കാരൻ വൈദ്യുതി പോസ്റ്റിൽ നിന്നും ഷോക്കേറ്റ് മരിച്ചു. പാലക്കാട് കൊടുമ്പ് സ്വദേശി എ പ്രദീപ് ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് നാലരയോടെ കൂടിയാണ് അപകടമുണ്ടായത്. വൈദ്യുതിലൈനിൽ ഉണ്ടായ തകരാറുകൾ പരിഹരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഷോക്ക് ഏറ്റു മരിച്ചു എന്നാണ് പ്രാഥമിക നിഗമനം.

കടമ്പഴിപ്പുറം kseb സെക്ഷൻ ഓഫീസിൽ ജോലിചെയ്യുന്ന മസ്ദൂർ എ പ്രദീപ്‌ 36 വയസ്സ് ലൈനിൽ അറ്റകുറ്റപണിക്കിടെ ഷോക്കേറ്റു മരിച്ചു. തിങ്കളാഴ്ച വൈകിട്ട് 4:30 ഓട് കൂടിയാണ് സംഭവം. കടമ്പഴിപ്പുറം - വേട്ടേക്കര റോഡിൽ ത്രീ ഫേസ് LC ലൈനിൽ അറ്റകുറ്റപണി നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

A Pradeep

പാലക്കാട് കൊടുമ്പ് താകുറിശ്ശി രാരത്ത് വീട്ടിൽ പ്രദീപ് ആണ് മരിച്ചത്. അപകടം നടന്ന ഉടൻ തന്നെ സഹപ്രവർത്തകർ കടമ്പഴിപ്പുറം സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാലക്കാട് കൊടുമ്പ് ആറുചമ്മിയുടെ മകനാണ് പ്രദീപ്. കവിതയാണ് ഭാര്യ ആദർശ് , അനുശ്രീ, എന്നിവർ മക്കളാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+