Get Updates
Get notified of breaking news, exclusive insights, and must-see stories!

അട്ടപ്പാടിയിൽ ഒറ്റയാന്റെ ആക്രമണം; കാർ കൊമ്പിൽ കോർത്ത് ഉയർത്തി, അഞ്ചംഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

പാലക്കാട്: അട്ടപ്പാടിയിൽ കാർ യാത്രക്കാർക്ക് നേരെ ഒറ്റയാന്റ് ആക്രമണം.പരപ്പൻതറയിൽ നിന്ന് ചീരക്കടവിലേക്ക് പോയ അഞ്ചംഗ കുടുംബത്തിന് നേരെയാണ് ഒറ്റയാന്റെ ആക്രമണം ഉണ്ടായത്. 80 വയസുള്ള വയോധികയും രണ്ട് കുട്ടികളും അടക്കമുള്ളവരായിരുന്നു കാറിൽ ഉണ്ടായിരുന്നത്.

വെള്ളിയാഴ്ച രാവിലെ 7.30 ഓടെയായിരുന്നു സംഭവം. ബന്ധുവീട്ടിലെ ചടങ്ങിന് പോയി മടങ്ങി വരികയായിരുന്നു കുടുംബം. പെട്ടെന്ന് ആന കാറിന് മുന്നിലെത്തി വട്ടം നിൽക്കുകയായിരുന്നു. ഉപദ്രവിക്കില്ലെന്ന പ്രതീക്ഷയിലായിരുന്നു കുടുംബം. എന്നാൽ ആന കാറിന്റെ ബോണറ്റിൽ കൊമ്പ് കോർത്ത് കാർ ഉയർത്താൻ നോക്കി. മൂന്ന് തവണയാണ് ഇത് ചെയ്യത്. ഇതോടെ കുടുംബം ബഹളം വെച്ചു. ഇതോടെ കാർ നിലത്ത് വെച്ച ഒറ്റയാവ്‍ ഏറെ നേരം കാറിന് സമീപത്ത് ചുറ്റിത്തിരിഞ്ഞ ശേഷം റോഡിന്റെ മറുവശത്തുള്ള പുഴയിലേക്ക് ഇറങ്ങി പോയി.

 palakkad2

മേഖലയിൽ കാട്ടാനയുടെ ശല്യം രൂക്ഷമാണെന്നും സന്ധ്യയായാൽ പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമാണെന്നുമാണ് നാട്ടുകാർ പറയുന്നത്. ഈ വഴിയുള്ള റോഡ് വളരെ മോശമായതിനാലും വളവും തിരിവും ഉള്ള റോഡായതിനാലും വാഹനം എടുത്ത് പെട്ടെന്ന് രക്ഷപ്പെട്ട് പോകുക എളുപ്പമല്ലെന്നും ഇവർ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+