എഴുന്നള്ളത്തിനിടെ വിരണ്ടോടിയ ആന ദേശീയ പാതയിൽ കയറി; വാഹനത്തിൽ നിന്നും ഇറങ്ങിയോടി ആളുകൾ
രാത്രി 9 ഓടെയായിരുന്നു ക്ഷേത്ര വളപ്പിൽ എഴുന്നള്ളത്തിന് നിർത്തിയ ആന വിരണ്ടോടിയത്.

പാലക്കാട്: പാലക്കാട് ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു. പാലക്കാട് പുതുശ്ശേരി വേലയ്ക്ക് എഴുന്നള്ളത്തിന് എത്തിച്ച ആനയാണ് ഇടഞ്ഞത്. ദേശീയ പാതയിലൂടെ ആന ഏറെ ദൂരും ഓടിയ ആനയെ പിന്നിട് മണിക്കൂറുകൾക്കൊടുവിലാണ് തളത്തത്.
രാത്രി 9 ഓടെയായിരുന്നു ക്ഷേത്ര വളപ്പിൽ എഴുന്നള്ളത്തിന് നിർത്തിയ ആന വിരണ്ടോടിയത്. ആന നേരെ ആദ്യം പാലക്കാട് ഭാഗത്തേക്കായിരുന്നു ഓടിയത്. പിന്നീട് വാഹനങ്ങളുടെ നിര കണ്ട് വാളയാർ ഭാഗത്തേക്ക് തിരിഞ്ഞോടി. ഇതോടെ ദേശീയ പാതയിൽ വാഹനങ്ങളിൽ ഉണ്ടായിരുന്നവർ ഏറെ പരിഭ്രാന്തരായി.
കാർ ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് ഇടയിലൂടെയായിരുന്നു ആന ഓടിയത്. ഇതോടെ ആശങ്ക ഉയർന്നു. ഇതിനിടയിൽ ആളുകൾ ഭയന്ന് വാഹനം നിർത്തി ഇറങ്ങിയോടുന്ന സാഹചര്യവും ഉണ്ടായി. ഒടുവിൽ മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ ആനയെ തളയ്ച്ചു.
തളച്ച ആനയെ മറ്റൊരിടത്തേക്ക് മാറ്റിയാണ് വീണ്ടും ചടങ്ങുകൾ ആരംഭിച്ചത്.
അതേസമയം കഴിഞ്ഞ ദിവസവും സമാനമായ ചില സംഭവങ്ങൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ ക്ഷേത്രോത്സവത്തിനിടയിൽ റിപ്പോർട്ട് ചെയ്തിരുന്നു. പാലക്കാടുള്ള പാലൂർ വേലയ്ക്കിടയിലും കഴിഞ്ഞ ദിവസം ആന ഇടഞ്ഞിരുന്നു. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ് ഇടഞ്ഞത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ഉത്സവത്തിനിടെ ഒപ്പമുണ്ടായിരുന്ന ആനയുടെ ചിന്നംവിളി കേട്ട് പരിഭ്രാന്തനായ ആന അപ്രതീക്ഷിതമായി മുന്നോട്ട് ഓടുകയായിരുന്നു ആനയെ ഉടൻ തളച്ചതിനാൽ വലിയ അപകടമുണ്ടായില്ല.












Click it and Unblock the Notifications