പന്നിയങ്കരയിൽ ഇന്ന് മുതൽ എല്ലാവരും ടോൾ നൽകണം; പ്രദേശവാസികൾക്കും ബാധകം
പാലക്കാട് : നാട്ടുകാർ ഉൾപ്പടെ ഇനി എല്ലാവരും പന്നിയങ്കരയിൽ ഇന്ന് മുതൽ ടോൾ നൽകണം. പ്രദേശവാസികളെ ടോളിൽ നിന്ന് ഒഴിവാക്കിയ നടപടി നിർത്തലാക്കിയെന്ന് കരാർ കമ്പനി വ്യക്തമാക്കി. ഇനി പ്രദേശവാസികൾക്ക് തുടർച്ചയായി നടത്തുന്ന യാത്രകൾക്ക് മാത്രമായി കുടുംബ ബജറ്റിൽ നിന്ന് വലിയൊരു തുക മാറ്റിവെക്കേണ്ടതായി വരും. സ്വകാര്യ ബസുകൾക്കും ഇളവുകൾ നൽകിയിട്ടില്ല. ഒമ്പത് മണി മുതലാണ് ടോൾ പിരിവ് ആരംഭിക്കുന്നത്.
എം.പി രമ്യ ഹരിദാസ്, പിപി സുമോജ് എംഎൽഎ, വിവിധ രാഷ്‌ട്രീയ പാർട്ടികളുടെ പ്രതിനിധികൾ, ബസ് ഉടമ സംഘടന പ്രതിനിധികൾ ജില്ലാ കലക്‌ടറുടെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു. രണ്ട് ദിവസത്തിനുള്ളിൽ നിലപാട് അറിയിക്കുമെന്നാണ് കമ്പനി അറിയിച്ചിരുന്നത്. എന്നാൽ ഏകപക്ഷീയമായി ഇന്ന് മുതൽ ടോൾ പിരിക്കാൻ കമ്പനി തീരുമാനിക്കുകയായിരുന്നു. പ്രദേശത്ത് സംഭവിക്കാൻ ഇടയുള്ള വലിയ പ്രതിഷേധം കണക്കിലെടുത്ത് ടോൾ പ്ലാസക്ക് സമീപം കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. മാർച്ച് ഒമ്പത് മുതലാണ് പന്നിയങ്കര ടോൾ പ്ലാസയിൽ ടോൾ പിരിവ് തുടങ്ങിയത്. അന്ന് ഇടത് യുവജന സംഘടനകളുടെ പ്രതിഷേധം നടന്നിരുന്നു. പിന്നീടാണ് പ്രദേശവാസികളുടെ ഉൾപ്പടെ ആവശ്യം ശക്തമായത്.

അതിനിടെ പാലിയേക്കര ടോൾ പ്ലാസയിൽ കഴിഞ്ഞ 9 വർഷത്തിനിടെ സർക്കാർ വരുത്തിയ കുടിശ്ശിക 228 കോടി രൂപയാണ്. സർക്കാർ കുടിശ്ശിക തന്ന് തീർക്കുന്നില്ലെന്നാണ് ഇവരുടെ ഭാഗത്ത് നിന്ന് ഉയരുന്ന പരാതി. കെഎസ്‌ആർടിസിയുടെയും പ്രദേശവാസികളുടെയും ടോൾ തുകയിൽ ഇതുവരെ ഏഴ് കോടി രൂപ മാത്രമാണ് കിട്ടിയിട്ടുള്ളതെന്നും കമ്പനി അധികൃതർ പറയുന്നു.

പാലിയേക്കര ടോൾ പ്ലാസയുടെ 10 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവർക്കാണ് കമ്പനി സൗജന്യപാസ് അനുവദിച്ചത്. 2012ൽ ഫെബ്രുവരി മുതലാണ് ഇത് നിലവിൽ വന്നത്. ഈ ഇനത്തില്‍ സര്‍ക്കാരില്‍ നിന്ന് ടോള്‍ കമ്പനിയ്ക്ക് 2013ല്‍ മൂന്നര കോടി രൂപ കിട്ടിയെന്നും അതിനുശേഷം ഒരു തുകയും ലഭിച്ചിട്ടില്ലെന്നും കിട്ടിയിട്ടില്ലെന്നും കമ്പനി ചൂണ്ടിക്കാണിക്കുന്നു. ഇപ്പോള്‍ കുടിശ്ശിക 132 കോടിയായിട്ടുണ്ട്.

കെഎസ്ആര്‍ടിസിയുടെ ടോള്‍ തുകയില്‍ 96 കോടി രൂപയാണ് ഇനി കിട്ടാനുളളതെന്നും കമ്പനി ചൂണ്ടിക്കാണിക്കുന്നു. ഒരാളുടെ പേരിൽ ഒന്നിലേറെ വാഹനങ്ങൾക്ക് നൽകിയിരുന്ന യാത്രാ സൗജന്യവും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ഒരു മാസമായാണ് ഇത് നിർത്തലാക്കിയത്. കൊടുങ്ങല്ലൂര്‍ പിഡബ്ല്യുഡി എക്സിക്യുട്ടീവ് എഞ്ചിനീയര്‍ 431 വാഹനങ്ങളുടെ അപേക്ഷകള്‍ തടഞ്ഞുവെച്ചിരിക്കുന്നതിനാലാണ് ഇതെന്നാണ് ടോള്‍ കമ്പനിയുടെ വിശദീകരണം.












Click it and Unblock the Notifications