പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വിദ്യാർത്ഥികളുടേയും രക്ഷിതാക്കളുടേയും സംസ്ഥാന അതിർത്തിയിലൂടെ യാത്ര സുഗമമാക്കും

  • By Aami Madhu
Google Oneindia Malayalam News

പാലക്കാട്; എസ്എസ്എൽസി, വിഎച്ച്എസ്സി, പ്ലസ് ടു പരീക്ഷകൾ മെയ് 26 മുതൽ നടക്കുന്നതിനാൽ സംസ്ഥാന അതിർത്തിയോട് ചേർന്നുള്ള ജില്ലകളിലെ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളുടേയും രക്ഷിതാക്കളുടേയും അന്തർ സംസ്ഥാന യാത്ര സുഗമമാക്കുമെന്ന് കളക്ടർ അറിയിച്ചു. ഇതുമായയി ബന്ധപ്പെട്ട് കോയമ്പത്തൂർ ജില്ലാ കലക്ടറുമായി ചർച്ച നടത്തി ധാരണയായതായി കലക്ടർ ഡി. ബാലമുരളി അറിയിച്ചു.

പൊതുഗതാഗതത്തിൻ്റെ അഭാവത്തിൽ ഇവർക്ക് സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കേണ്ടി വരുന്ന സാഹചര്യത്തിൽ സുഗമമായ യാത്ര ഉറപ്പാക്കുക ലക്ഷ്യമിട്ടാണ് ചർച്ച നടത്തിയത്. പരീക്ഷ സമയത്ത് ജില്ലയിലെ എല്ലാ അന്തർസംസ്ഥാന ചെക്ക്പോസ്റ്റുകളിലൂടെയും വിദ്യാർഥിക്കും കൂടെ ഒരാൾക്കും തടസ്സമില്ലാതെ യാത്ര ചെയ്യാൻ അനുമതിയുണ്ടാകും.

1590000988

അതത് ദിവസത്തെ പരീക്ഷയുടെ ഹാൾ ടിക്കറ്റ് ഹാജരാകുന്ന പക്ഷം ചെക്ക്പോസ്റ്റുകളിൽ നിയോഗിച്ചിട്ടുള്ള ഇരു സംസ്ഥാനങ്ങളിലെയും ഉദ്യോഗസ്ഥർ അതിർത്തി കടക്കാൻ വിദ്യാർത്ഥിക്കും കൂടെ ഒരാൾക്കും അനുമതി നൽകും.അതത് അതിർത്തി ചെക്ക്പോസ്റ്റുകളിൽ നിയോഗിക്കപ്പെട്ട എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാർ പരീക്ഷ നടക്കുന്ന ഓരോ ദിവസങ്ങളിലും ഹാൾടിക്കറ്റുകൾ പരിശോധിച്ച് വിവരങ്ങൾ രജിസ്റ്ററിൽ രേഖപ്പെടുത്തും. അത്യാവശ്യ ചുമതലകൾ നിർവഹിക്കാനായുള്ള സർക്കാർ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക യാത്രകളും ലോക് ഡൗൺ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയുണ്ട്.

അവശേഷിക്കുന്ന എസ്എസ്എൽസി, ഹയര്‍സെക്കന്ററി പരീക്ഷകള്‍ മെയ് 26 മുതല്‍ 3 വരെ തന്നെ നടത്തുമെന്ന് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നു. പരീക്ഷാ ടൈം ടേബിള്‍ നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. പക്ഷേ കേന്ദ്ര ഗവണ്മമെന്റിന്റെ അനുമതി ലഭ്യമാക്കാന്‍ തടസ്സങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ കേന്ദ്ര അനുമതിയായിട്ടുണ്ട്. ആവശ്യമായ മുന്‍കരുതലുകളും ഗതാഗത സൗകര്യങ്ങളും ഒരുക്കും. എല്ലാ കുട്ടികള്‍ക്കും പരീക്ഷ എഴുതാനുള്ള സൗകര്യമുണ്ടാവം, മുഖ്യമന്ത്രി വൈകീട്ട് വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ബംഗാളിൽ കനത്ത നാശം വിതച്ച് ഉംപുൻ ചുഴലിക്കാറ്റ്; 3 പേർ മരിച്ചു! നിരവധി വീടുകൾ തകർന്നുബംഗാളിൽ കനത്ത നാശം വിതച്ച് ഉംപുൻ ചുഴലിക്കാറ്റ്; 3 പേർ മരിച്ചു! നിരവധി വീടുകൾ തകർന്നു

പാലക്കാട് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 7 പേർക്ക്!മഹാരാഷ്ട്രയിൽ നിന്നും ചെന്നൈയിൽ നിന്നും എത്തിയവർക്ക്പാലക്കാട് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 7 പേർക്ക്!മഹാരാഷ്ട്രയിൽ നിന്നും ചെന്നൈയിൽ നിന്നും എത്തിയവർക്ക്

ചടുല നീക്കവുമായി കോൺഗ്രസ്!! 11 പേർക്ക് പുതിയ ചുമതല!! ലക്ഷ്യം സിന്ധ്യ!! ഭരണം തിരികെ പിടിക്കുംചടുല നീക്കവുമായി കോൺഗ്രസ്!! 11 പേർക്ക് പുതിയ ചുമതല!! ലക്ഷ്യം സിന്ധ്യ!! ഭരണം തിരികെ പിടിക്കും

പ്രവാസികളുടെകൂടി നാടാണിത്; അവര്‍ക്ക് മുന്നില്‍ ഒരു വാതിലും കൊട്ടിയടയ്ക്കില്ലെന്ന് മുഖ്യമന്ത്രിപ്രവാസികളുടെകൂടി നാടാണിത്; അവര്‍ക്ക് മുന്നില്‍ ഒരു വാതിലും കൊട്ടിയടയ്ക്കില്ലെന്ന് മുഖ്യമന്ത്രി

English summary
Exam; will make proper travel arrangements in border says collector
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X