ബ്രൂവറിയിൽനിന്ന് 6 കെയ്സ് ബീയർ കടത്തിയ എക്സൈസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ
ബിയർ മോഷ്ടിച്ച എക്സൈസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. പാലക്കാട് സിവിൽ എക്‌സൈസ് ഓഫീസർ പി.ടി പ്രിജുവിനെ ആണ് സർവീസിൽ നിന്ന് സസ്പെൻ്റ് ചെയ്തത്. ബ്രൂവറിയിൽ നിന്നും ആറ് കെയ്സ് ബിയർ മോഷ്ടിച്ചതിനാണ് ഇയാളെ സസ്പെന്റ് ചെയ്തത്.
ഇന്റലിജൻസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കഞ്ചിക്കോട് മേഖലയിലെ ബ്രൂവറിയിലെത്തി സംഭവം നടന്ന ദിവസം സ്ഥലത്തുണ്ടായിരുന്ന ജീവനക്കാരന്റെ മൊഴിയെടുത്തിരുന്നു. ഇത്തരത്തിൽ വിശദമായ അന്വേഷണം നടത്തിയതിന് ശേഷമാണ് ഇയാളെ സസ്പെൻഡ് ചെയ്തത്.

യൂണിഫോമിലുള്ള ഉദ്യോഗസ്ഥൻ പല തവണ നിർദേശിച്ചതിനെത്തുടർന്നാണ് ബിയർ കെയ്സുകൾ നൽകിയതെന്നാണ് സ്ഥലത്തുണ്ടായിരുന്ന ജീവനക്കാരന്റെ മൊഴി. എക്സൈസ് കമ്മിഷണർ എസ്. ആനന്ദകൃഷ്ണന്റെ നിർദേശമനുസരിച്ച് സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങളും സംഘം പരിശോധിച്ചു. ബിയർ നിർമിക്കുന്ന സംസ്ഥാനത്തെ നാലു ബ്രൂവറികളിൽ, 24 മണിക്കൂറും പ്രവർത്തിക്കുന്നതിൽ നിന്നാണ് ഉദ്യോഗസ്ഥൻ ബിയർ മോഷ്ടിച്ചത്.
പത്ത് ദിവസം മുൻപാണ് ഇയാൾ ബ്രൂവറിയിൽ ചുമതലയേറ്റത്. മദ്യ വിപണനത്തിൽ ക്രമക്കേടില്ലെന്ന് ഉറപ്പാക്കാൻ സ്ഥാപനത്തിൽ നിയമിക്കപ്പെട്ട എക്സൈസ് ഉദ്യോഗസ്ഥരിൽ ഒരാളാണ് ബിയർ കടത്തി സസ്പെൻഷൻഷനിലായാത്. സ്ഥാപനത്തിൽ ഡ്യൂട്ടിക്ക് നേതൃത്വം നൽകുന്ന മുതിർന്ന ഉദ്യോഗസ്ഥർ കമ്മിഷണറുടെ യോഗത്തിനായി 2022 ഡിസംബർ 29ാം തീയതി തൃശൂരിൽ പോയ സമയത്ത് ആയിരുന്നു ബിയർ മോഷണം.
നിയമം പാലിക്കേണ്ടവർ തന്നെ നിയമം ലംഘിക്കുന്നത് ഡിപ്പാർട്ടുgമെന്റിന് തന്നെ തലവേദനയായിട്ടുണ്ട്. നേരത്തെ ഇതുപോലെ ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു പോലീസുകാരൻ മാങ്ങ മോഷ്ടിച്ചത്. പച്ചക്കറി മൊത്തവ്യാപാര സ്ഥാപനത്തിന് മുന്നിൽ സൂക്ഷിച്ചിരുന്ന മാങ്ങയായിരുന്നു ഇയാൾ മോഷ്ടിച്ചത്.
സംഭവത്തിന് പിന്നാലെ ഇയാളെ സസ്പെന്റും ചെയ്തിരുന്നു.. ഇടുക്കി എ.ആർ. ക്യാമ്പിലെ സി.പി.ഒ. കൂട്ടിക്കൽ പുതുപ്പറമ്പിൽ പി.വി.ഷിഹാബ് ആയിരുന്നു മാങ്ങ മോഷ്ടിച്ചത്. കടയിലെ നിരീക്ഷണ ക്യാമറയിൽനിന്നാണ് ആളിനെ തിരിച്ചറിഞ്ഞത്
സെപ്റ്റംബർ 30-ന് പുലർച്ചെ നാലോടെയാണ് സംഭവം. കോട്ടയം മെഡിക്കൽ കോളേജിലെ ഡ്യൂട്ടികഴിഞ്ഞ് വീട്ടിലേക്ക് വരുകയായിരുന്നു ഷിഹാബ്. തമിഴ്നാട്ടിൽനിന്നുള്ള ലോറിക്കാരാണ് കാഞ്ഞിരപ്പള്ളി പേട്ടക്കവലയ്ക്ക് സമീപമുള്ള കെ.എം. വെജിറ്റബിൾസിന് മുന്നിൽ മാങ്ങ ഇറക്കിവെച്ചത്. അവർ പോയിക്കഴിഞ്ഞപ്പോൾ ഇവിടെ എത്തിയ ഷിഹാബ്, ട്രേകളിൽ നിന്ന് സ്‌കൂട്ടറിന്റെ സീറ്റിനടിയിലെ ബോക്‌സിലേക്ക് മാങ്ങ പെറുക്കിവെയ്ക്കുന്ന ദൃശ്യങ്ങൾ സി.സി.ടി.വി.യിൽ പതിഞ്ഞു.












Click it and Unblock the Notifications