പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വ്യാജ ചികിത്സകനും കൂട്ടാളികളും പിടിയിൽ: ആളുകളെ ചികിത്സിച്ചിരുന്നത് നാട്ടില്‍ ചായക്കടക്കാരന്‍!

  • By Desk
Google Oneindia Malayalam News

പാലക്കാട്: കോങ്ങാട് പത്തിരിപ്പാല റോഡിൽ മഹാറാണി ഓഡിറ്റോറിയത്തിനു സമീപം പൊട്ടംപുലാക്കിൽ കുഞ്ഞി മമ്മു ഹാജിയുടെ വാടക വീട്ടിൽ നിന്നും മൂലക്കുരു, ഫിസ്റ്റുല എന്നീ രോഗങ്ങൾക്ക് ആയുർവ്വേദ ചികിത്സകരെന്ന വ്യാജേന അലോപ്പതി മരുന്നുകളും, സാധന സാമഗ്രികളുമായി ബംഗാൾ സ്വദേശിനികളായ ദീപാങ്കുർ ബിശ്വാസ്, ദീപാങ്കുർ മണ്ഡോർ, സുബ്രതോ സർക്കാർ എന്നീ വ്യാജ ചികിത്സകരെ പിടികൂടി. ഇതിൽ ദീപാങ്കുർ ബിശ്വാസ് ഓടി രക്ഷപ്പെട്ടു. ദീപാങ്കുർ മണ്ഡോർ എന്ന ഡോക്ടർ നാട്ടിൽ ചായക്കടക്കാരനായിരുന്നെന്ന് അദ്ദേഹം തന്നെ മൊഴി നൽകി.

 കൊല്ലത്ത് യുഡിഎഫിന് വോട്ട് മറിക്കാന്‍ ബിജെപിക്കുള്ളില്‍ ശ്രമം; പ്രതിഷേധവുമായി പാര്‍ട്ടി അണികള്‍ കൊല്ലത്ത് യുഡിഎഫിന് വോട്ട് മറിക്കാന്‍ ബിജെപിക്കുള്ളില്‍ ശ്രമം; പ്രതിഷേധവുമായി പാര്‍ട്ടി അണികള്‍

വോവറാൻ പ്ലസ് ഗുളികകൾ, റാന്റാക് ഗുളികകൾ, ഡൈക്ലോഫിനക് സോഡിയം സപ്പോസിറ്റർ, ഡിസ്പോസിബിൾ സിറിഞ്ച്, ഇൻഞ്ചക്ഷനു വേണ്ടിയുപയോഗിക്കുന്ന സ്റ്റെറെറൽ വാട്ടർ, വിവിധ ഓയിന്റ്മെന്റുകൾ ട്യൂബിൽ നിന്നും പുറഞ്ഞെടുത്ത് വിവിധ പാത്രങ്ങളിൽ സംഭരിച്ചിരുന്നത് എന്നിവ ഇവരിൽ നിന്നും പിടിച്ചെടുത്തു.

faketreatment-

സ്ത്രീകളെയും, പുരുഷൻമാരെയും ഈ യുവാക്കൾ പരിശോധിച്ച് ചികിത്സ നടത്തിയിരുന്നു. സ്ത്രീകളുടെ സഹായമോ, സാമീപ്യമോ കൂടാതെയാണ് ഇവർ സ്ത്രീകളെ പരിശോധിച്ചിരുന്നതും, ചികിത്സിച്ചിരുന്നതും. വീട്ടുടമസ്ഥനെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി ഇവരെ അവിടെ നിന്നും ഒഴിച്ചിച്ച് വീട് പൂട്ടിയിടീച്ചു.

റെയ്ഡിന് ഹെൽത്ത് സൂപ്പർ വൈസർ ശ്രീ. കെ. ഹരിപ്രകാശ്, ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ. എ. കെ. ഹരിദാസ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമ്മാരായ ശ്രീഎം. പ്രസാദ്, ശ്രീമതി. ആർ. രമ്യ, നിജി.എം. കൃഷ്ണൻ, നൈസൽ മുഹമ്മദ് എന്നിവർ നേതൃത്വം നൽകി.

English summary
Fake doctor and helpers arrested in palakkad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X