പാലക്കാട് നെന്മാറയിലെ കർഷകന്റെ ആത്മഹത്യ: ബ്ലേഡുകാരുടെ ഭീഷണി മൂലമെന്ന് ബന്ധുക്കൾ
പാലക്കാട്: നെന്മാറയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തത് ബ്ലേഡുകാരുടെ ഭീഷണിയെ തുടര്‍ന്നെന്ന് കുടുംബത്തിന്റെ പരാതി. പാലക്കാട് നെന്മാറ തോട്ടുമുളമ്പ് സ്വദേശിയായ കണ്ണന്‍ കുട്ടി എന്ന കര്‍ഷകനാണ് ആത്മഹത്യ ചെയ്തത്. വീടിനോട് ചേര്‍ന്ന് ഇന്ന് രാവിലെയാണ് കണ്ണന്‍ കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പതിനഞ്ച് ലക്ഷത്തോളം രൂപയുടെ കടബാധ്യത ഇദ്ദേഹത്തിന് ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറയുന്നു.

കൃഷിയാവശ്യങ്ങള്‍ക്കായി പല ബാങ്കില്‍ നിന്നും മറ്റ് സ്വകാര്യ ധനകാര്യസ്ഥാപനങ്ങളില്‍ നിന്നും അടക്കം കണ്ണന്‍ കുട്ടി വായ്പ എടുത്തിരുന്നു. എന്നാല്‍ കൃഷി നഷ്ടത്തിലായതോടെ പണം തിരിച്ചടയ്ക്കാന്‍ സാധിക്കാതെ വന്നു. അതിനിടെ ഡ്രൈവറായും കണ്ണന്‍ കുട്ടി ജോലി നോക്കിയിരുന്നു. വായ്പയുടെ പലിശ അടയ്ക്കാന്‍ കണ്ണന്‍ കുട്ടിക്ക് വീട് അടക്കം വില്‍ക്കേണ്ടി വന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.
പണം ആവശ്യപ്പെട്ട് ആളുകള്‍ നിരന്തരം വീട്ടിലേക്ക് വന്നത് കണ്ണന്‍ കുട്ടിയെ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് ആത്മഹത്യ എന്നാണ് കരുതുന്നത്. ബ്ലേഡുകാരുടെ ഭീഷണി അടക്കമുളള പരാതിയില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് നെന്മാറ പോലീസ് വ്യക്തമാക്കി.












Click it and Unblock the Notifications