പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആളിയാര്‍ കരാര്‍വെള്ളം മഴക്കാലത്തും അളന്ന് വാങ്ങുന്നു; കര്‍ഷക പ്രതിഷേധം ശക്തം

  • By Desk
Google Oneindia Malayalam News

പാലക്കാട്: ആളിയാര്‍ കരാര്‍ പ്രകാരം പ്രളയജലമായി കേരളത്തിന് കിട്ടേണ്ട വെള്ളം അളന്നുവാങ്ങുന്ന അധികൃതരുടെ നിലപാടില്‍ കര്‍ഷക പ്രതിഷേധം ശക്തമാവുന്നു. മഴക്കാലത്ത് പ്രളയ ജലമായി ചിറ്റൂര്‍ പുഴയിലൂടെ ഒഴുകിയെത്തുന്ന ജലത്തെ അളന്ന് വാങ്ങുകയും മിങ്കര ഡാമിലേക്ക് വെള്ളം എത്തിക്കുന്നതിനു പകരം ചിറ്റൂര്‍ പുഴയിലൂടെ സമുദ്രത്തിലേക്ക് ലയിപ്പിക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥ നിലപാടിനെതിരെയാണ് കര്‍ഷകര്‍ രംഗത്തിറങ്ങിയത്.

മീങ്കര-ചുള്ളിയാര്‍ ജലസംരക്ഷ സമിതിയുടെ നേതൃത്വത്തില്‍ ഇന്നലെ കര്‍ഷകര്‍ മീനാക്ഷിപുരത്തിലെ അന്തര്‍ നദീജല ക്രമീകരണ ഓഫീസ് ഉപരോധിച്ചു. രാവിലെ പത്തര മുതല്‍ അസി.ഡയറക്ടര്‍ എത്തി ചര്‍ച്ച നടന്ന രണ്ടരവരെ പ്രതിഷേധസമരം തുടര്‍ന്നു. മഴക്കാലത്ത് പ്രളയജലം അളവില്‍ ഉള്‍പ്പെടുത്താതെ വാങ്ങിയെടുക്കുവാന്‍ ചിറ്റൂര്‍ ഇറിഗേഷന്‍ എക്‌സിക്യുട്ടീവ് എന്‍ജിനീയറാണ് തീരുമാനിക്കേണ്ടതെന്ന് ജെ.ഡബ്ല്യു.ആര്‍.ബി അസി.ഡയറക്ടര്‍ സുധീര്‍ പറഞ്ഞു. 7.25 ടി എം സി ജലത്തില്‍ പ്രളയജലം ഉള്‍പ്പെടുത്താതിരിക്കുവാനും പ്രളയജലം കമ്പാലത്തറ വഴിമീങ്കര ഡാമിലെത്തിക്കുവാന്‍ അടിയന്തിരമായി നടപടിയെടുക്കണമെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടു.

aliyar

കഴിഞ്ഞ ബുധന്‍ 79.27, ചൊവ്വ 93, തിങ്കള്‍ 113, വ്യാഴം 147.60 എന്നിങ്ങനെ ക്യു സെക്‌സ് അളവിലാണ് ജലം വാങ്ങിയെടുക്കുന്നത്. ജെ.ഡബ്ല്യു.ആര്‍.ബി അസി.ഡയറക്ടര്‍ സുധീറുമായി സമരക്കാര്‍ ചര്‍ച്ച നടത്തി. പി എ പി കരാര്‍ പ്രകാരം ജലം അളന്ന് വാങ്ങുന്നതിന്റെ അളവ് നിശ്ചയിച്ചു തരുന്നത് ചിറ്റൂര്‍ ഇറിഗേഷന്‍ എക്‌സിക്യുട്ടീവ് എന്‍ജിനീയറാണെന്നും ഇതനുസരിച്ചാണ് തമിഴ്‌നാട്ടിലേക്ക് ജലം വിട്ടു നല്‍കുന്നതിന് 15 ദിവസത്തില്‍ ഒരു തവണ അഭ്യര്‍ഥന കത്ത് നല്‍കി വരാറുള്ളതെന്ന് അധികൃതര്‍ പറഞ്ഞു.

രക്ഷാധികാരി ആര്‍. അരവിന്ദാക്ഷന്‍, ചെയര്‍മാന്‍ എ.എന്‍. അനുരാഗ്, ജനറല്‍ കണ്‍വീനര്‍ സജേഷ് ചന്ദ്രന്‍, കോ-ഓര്‍ഡിനേറ്റര്‍ പി. സതീഷ്, ഭാരവാഹികളായ എസ് അമാനുള്ള, എ സാദിഖ്, കെ സി ബാലകൃഷ്ണന്‍, ആര്‍ ബി ജോയ്, കെ പ്രഭാകരന്‍, മണി, അപ്പുണ്ണി, എം അനില്‍ ബാബു, കെ ബി. അജോയ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

English summary
farmer protest on aliyar water contract
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X