പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊവിഡ് പരിശോധന പേടി; ശുചിമുറയിൽ കയറി വാതിലടച്ച് യുവാവ്, ഒടുവിൽ നടന്നത്

Google Oneindia Malayalam News

പാലക്കാട്; കൊവിഡ് പരിശോധന പേടിച്ച് ശുചിമുറിയിൽ അഭയം പ്രാപിച്ച് യുവാവ്. വിദേശത്ത് നിന്നെത്തിയ യുവാവാണ് ആന്റിജൻ പരിശോധനയ്ക്കായി കൊണ്ടുപോകാൻ ആരോഗ്യ പ്രവർത്തകർ എത്തിയതോടെ ശുചിമുറിയിൽ കയറി വാതിൽ അടച്ചത്. നഗരസഭയുടെ ക്വാറന്റീൻ കേന്ദ്രത്തിൽ നിരീക്ഷണത്തിൽ കഴിയുന്ന യുവാവാണ് ആരോഗ്യപ്രവർത്തകരെ കുഴക്കിയത്.

ഗവ. ആയുർവേദ ആശുപത്രിയുടെ ഉപകേന്ദ്രത്തിൽ നഗരസഭ ഒരുക്കിയ ക്വാറന്റീൻ സെന്ററിലായിരുന്നു യുവാവ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നത്. നഗരാതിർത്തിയിലെ താമസക്കാരനാണ് ഇദ്ദേഹം. പരിശോധന നടത്താൻ യുവാവിനെ കൊണ്ട് പോകാൻ ആംബുലൻസ് എത്തിയതോടെയാണ് യുവാവ് ശുചിമുറിയിൽ കയറി വാതിലടച്ചത്. ആരോഗ്യപ്രവർത്തകർ നിരവധി തവണ ഇദ്ദേഹത്തോട് പുറത്തുവരാൻ ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ല.

corona433--

Recommended Video

cmsvideo
കോൺഗ്രസ് നേതാവിന് കോവിഡ് ; മകന്റെ വിവാഹ ചടങ്ങിൽ പങ്കെടുത്ത നൂറോളം പേര്‍ നിരീക്ഷണത്തിൽ

ഒടുവിൽ ആരോഗ്യപ്രവർത്തകർ പിപിഇ കിറ്റ് ധരിച്ചെത്തി യുവാവിനെ അനുനയിപ്പിച്ച് പരിശോധനയ്ക്കായി കൊണ്ടുപോകുകയായിരുന്നു. തുടർന്ന നടത്തിയ ആന്റിജൻ പരിശോധനയിൽ ഇദ്ദേഹത്തിന് രോഗബാധയില്ലെന്ന് കണ്ടെത്തി. അതേസമയം ഇന്ന് ജില്ലയിൽ ഒരു കണ്ണൂർ സ്വദേശിക്ക് ഉൾപ്പെടെ 58 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ പട്ടാമ്പിയിലും സമീപ പ്രദേശങ്ങളിലും നടത്തിയ ആന്റിജൻ ടെസ്റ്റിൽ 25 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

ജില്ലയിൽ ഇന്ന് 64 പേർക്കാണ് രോഗമുക്തി. ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 322 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ രണ്ടുപേർ വീതം മലപ്പുറം, ഇടുക്കി, കണ്ണൂർ ജില്ലകളിലും മൂന്നുപേർ എറണാകുളത്തും ചികിത്സയിൽ ഉണ്ട്.

സ്വപ്നയുടെ ലോക്കറില്‍ നിന്ന് 1 കോടി രൂപയും 1 കിലോ സ്വര്‍ണവും പിടിച്ചെടുത്തു;ഷെയ്ഖിന്‍റെ സമ്മാനമെന്ന്സ്വപ്നയുടെ ലോക്കറില്‍ നിന്ന് 1 കോടി രൂപയും 1 കിലോ സ്വര്‍ണവും പിടിച്ചെടുത്തു;ഷെയ്ഖിന്‍റെ സമ്മാനമെന്ന്

90 ശതമാനവും കോൺഗ്രസുകാരുടെ തെറി, സാധാരണ ചെയ്യുന്നത് ബിജെപിക്കാർ, പ്രതാപന് ഐസകിന്റെ മറുപടി90 ശതമാനവും കോൺഗ്രസുകാരുടെ തെറി, സാധാരണ ചെയ്യുന്നത് ബിജെപിക്കാർ, പ്രതാപന് ഐസകിന്റെ മറുപടി

ബാബറി മസ്ജിദ് കേസ്; എൽ കെ അദ്വാനി സിബിഐ കോടതിയിൽ മൊഴി നൽകിബാബറി മസ്ജിദ് കേസ്; എൽ കെ അദ്വാനി സിബിഐ കോടതിയിൽ മൊഴി നൽകി

English summary
Fear of covid testing; youth hide in bathroom at quarantine center
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X