Get Updates
Get notified of breaking news, exclusive insights, and must-see stories!

പട്ടാമ്പിയിൽ കിണർ വെള്ളത്തിന് തീപിടിക്കുന്നു; വാതക സാന്നിധ്യം തിരിച്ചറിയാൻ പരിശോധന

പാലക്കാട്; കിണർ വെള്ളത്തിലോക്ക് കടലാസ് കത്തിച്ചിട്ടാൽ തീ പടരുന്ന സ്ഥിതി,പാലക്കാട് പട്ടാമ്പിയിലെ കിണറിലാണ് പ്രദേശവാസികളെ ആശങ്കയിലാഴ്ത്തുന്ന സംഭവം. വെള്ളത്തിൽ ഡീസലിന്റെ ഗന്ധവുമുണ്ടെന്നും പ്രദേശവാസികൾ പറയുന്നു.

 mlpwell-1626958226.jpg

സിപിഎം തൃത്താല ഏരിയ കമ്മിറ്റി ഓഫിസ് ആസ്ഥാനത്തിന് സമീപമുള്ള മേഖലയിലെ എട്ട് കിണറുകളിലും ഇന്ധനത്തിന്റെ ചുവയും ഗന്ധവുമാണ്. രണ്ട് മാസങ്ങൾക്ക് മുൻപാണ് ഇത്തരത്തിൽ കിണറിലെ വെള്ളത്തിൽ ഇന്ധനത്തിൻറെ ഗന്ധം വരുന്നത് പ്രദേശ വാസികളുടെ ശ്രദ്ധയിൽ പെട്ടത്. ഇവിടെ കുഴൽ കിണറുകളിലും ഇതാണത്രേ അവസ്ഥ. തുടർന്ന നടത്തിയ പരിശോധനയിൽ മലിന ജലമാണ് കിണറിൽ എന്ന് കണ്ടെത്തിയിരുന്നുവെന്ന് ട്വന്റി ഫോർ റിപ്പോർട്ട് ചെയ്തു.

അതേസമയം സംഭവത്തിന്റെ പശ്ചാത്തലത്തിൽ കൂറ്റനാട് ടൗണിലും പരിസരങ്ങളിലുമുള്ള കിണറുകളിലെ വെള്ളത്തിൽ വാതക സാന്നിധ്യം, അടിയന്തിരമായി പരിശോധിച്ച് നടപടിയെടുക്കാൻ, ജില്ലാ മലിനീകരണ നിയന്ത്രണ ബോർഡ്, ഭൂ ജല വകുപ്പ് എന്നിവരോട് നിയമസഭാ സ്പീക്കർ എംബി രാജേഷ് നിർദ്ദേശം നൽകി. പരിസരവാസികളുടെ പരാതിയെ തുടർന്നാണ് സ്പീക്കർ ബന്ധപ്പെട്ട വകുപ്പ് അധികൃതർക്ക് പരിശോധനയ്ക്കായി നിർദ്ദേശം നൽകിയത്.

Recommended Video

cmsvideo
    രാജ്യത്ത് കൊവിഡ് നാലാം തരംഗം വരുന്നു, മുന്നറിയിപ്പുമായി വിദഗ്ദര്‍ | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+