പാലക്കാട് നഗരത്തില്‍ വന്‍ തീപിടുത്തം; ഹോട്ടല്‍ പൂര്‍ണ്ണമായും കത്തിനശിച്ചു
പാലക്കാട്: പാലക്കാട് നഗരത്തില്‍ വന്‍ തീപിടുത്തം: സ്റ്റേഡിയം ബസ് സ്റ്റാൻഡ് റോഡിലെ ഹോട്ടൽ പുര്‍ണ്ണമായും കത്തി നശിച്ചു.അപകടത്തിന് കാരണം വ്യക്തമായിട്ടില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. ഷോർട്ട് സർക്യൂട്ടോ അടുക്കളയിൽ നിന്ന് തീ പടർന്നതോ ആകാം കാരണമെന്നാണ് പ്രാഥമിക നിഗമനം. കെട്ടിടത്തിന് അകത്തുണ്ടായിരുന്ന മുഴുവന്‍ ആളുകളേയും അഗ്നിശമന സേനയും നാട്ടുകാരും ചേര്‍ന്ന് പുറത്തെത്തിച്ചു. ചെറിയ രീതിയില്‍ തീ പടര്‍ന്ന് തുടങ്ങിയപ്പോള്‍ തന്നെ ആളുകള്‍ പുറത്തേക്ക് ഇറങ്ങിയിരുന്നതിനാല്‍ ആളപായം ഒന്നും ഉണ്ടായില്ല. ഗ്യാസ് സിലിണ്ടറുകൾ കെട്ടിടത്തിനുള്ളിൽ നിന്ന് നീക്കിയതും വന്‍ അപകടം ഒഴിവാക്കി.

തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാൻ അമിത് ഷാ ബംഗാളിൽ- ചിത്രങ്ങൾ
തീ പൂർണ്ണമായും നിയന്ത്രണ വിധേയമാക്കിയിട്ടില്ല. തീ അണയ്ക്കാനുള്ള ശ്രമം ഇപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. അഗ്നിശമനസേനയുടെ മൂന്നു യൂണിറ്റുകള്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്. സ്റ്റേഡിയം ബസ് സ്റ്റാന്‍റിൽ നിന്നും ഐ എം എ ജംങ്ഷനിലേക്ക് പോകുന്ന റോഡിലണ് അപകടം നടന്നത്. ആദ്യം തീ പിടിച്ച ഹോട്ടലില്‍ നിന്നും സമീപത്തെ ഹോട്ടലിലേക്കും മറ്റ് കെട്ടിടങ്ങളിലേക്കും തീ പടരുകയായിരുന്നു. ഒരു ഹോട്ടല്‍ പൂര്‍ണമായും രണ്ടാമത്തേത് ഭാഗികമായും കത്തി നശിച്ചു.
പൊലീസിലെയും ഫയർഫോഴ്സിലെയും ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. നേരത്തേയും പലതവണ പാലക്കാട് നഗരത്തില്‍ വന്‍ തീപിടുത്തങ്ങള്‍ ഉണ്ടായിട്ടുണ്ടായിരുന്നു.
വേറിട്ട ലുക്കുമായി ഇനിയ- ചിത്രങ്ങൾ കാണാം












Click it and Unblock the Notifications