പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നടുറോഡിലിട്ട് തല്ലിക്കൊല്ലണം; ഇത്തരം ആള്‍ക്കാരെ തീര്‍ക്കേണ്ട സമയം കഴിഞ്ഞു; വിവാദ പരാമര്‍ശവുമായി ഫിറോസ്

Google Oneindia Malayalam News

പാലക്കാട്: സോഷ്യല്‍ മീഡിയയില്‍ ഒരു കാലത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്ത പേരുകളില്‍ ഒന്നായിരുന്നു ഫിറോസ് കുന്നംപറമ്പില്‍. ദുരിതങ്ങളും രോഗങ്ങളും വേട്ടയാടുന്ന മനുഷ്യര്‍ക്ക് വേണ്ടുന്ന സാമ്പത്തിക സഹായം വളരെ പെട്ടെന്ന് എത്തിച്ച് നല്‍കാന്‍ ഫിറോസ് കുന്നംപറമ്പലിന് സാധിച്ചിരുന്നു.

തന്റെ സാമൂഹ്യപ്രവര്‍ത്തന ജീവിതത്തിനിടെ പല വിമര്‍ശനങ്ങളും അദ്ദേഹത്തെ തേട്ിയെട്ടിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ തനിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ക്കെതിരെ വിവാദപരമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഫിറോസ് കുന്നംപറമ്പില്‍. ഫേസ്ബുക്ക് വീഡിയോയിലാണ് അദ്ദേഹം വിവാദ പരാമര്‍ശം നടത്തിയിരിക്കുന്നത്.

നന്ദി ഇല്ലാത്ത ആളുകള്‍

നന്ദി ഇല്ലാത്ത ആളുകള്‍

നന്ദി ഇല്ലാത്ത ആളുകള്‍ക്ക് നന്മ ചെയ്യണോ എന്ന കുറിപ്പോടെയാണ് ഫിറോസ് കുന്നംപറമ്പില്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. നന്മ ചെയ്യാത്ത ആളുകള്‍ക്ക് നന്മ ചെയ്യാന്‍ പാടില്ലെന്നും അത്തരം ആളുകളെ തല്ലിക്കൊല്ലണമെന്നുമാണ് ഫിറോസ് വീഡിയോയില്‍ പറയുന്നത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

പാവപ്പെട്ട പ്രവാസികള്‍

പാവപ്പെട്ട പ്രവാസികള്‍

പാവപ്പെ പ്രവാസികള്‍ ആയിരവും അഞ്ഞൂറും നീറും പത്തുമൊക്കെയായി പിരിച്ചു തന്ന പണം ചികിത്സയുടെ ആവശ്യം കഴിഞ്ഞ് ബാക്കിയുള്ള പണം തന്റേതാണെന്ന് പറഞ്ഞ് കരയുന്ന ഇത്തരത്തിലുള്ള രോഗികളെയും അവരെ കാണിച്ച് കള്ളപ്രചാരണം നടത്തുന്ന മാനസിക രോഗികളെയും പൊതുജനം നടുറോഡിലിട്ട് തല്ലിക്കൊല്ലേണ്ട സമയം അതിക്രമിച്ച് കഴിഞ്ഞെന്ന് ഫിറോസ് വീഡിയോയില്‍ പറയുന്നു.

നമ്മുടെ നാടിന്റെ അവസ്ഥ

നമ്മുടെ നാടിന്റെ അവസ്ഥ

നമ്മുടെ ജനങ്ങള്‍ ഇപ്പോഴും കമന്റിട്ട് കളിച്ചിരിക്കുകയാണ്. നമ്മുടെ നാടിന്റെ അവസ്ഥ ഇതാണ്. ഇതിനെയൊന്നും വെറുതെ വിടരുത്. ഇത്തരണം ആളുകളെ തീര്‍ക്കേണ്ട സമയം അതിക്രമിച്ചു. ഇതൊക്കെ അനുഭവിച്ചേ തീരൂ. ഞാന്‍ ചെയ്യുന്നതിന്റെ കാര്യങ്ങള്‍ പൊതുജനത്തെ ബോധിപ്പിക്കുക എന്നത് നിസാരമായ കാര്യമാണെന്നും ഫിറോസ് കുന്നംപറമ്പില്‍ പറയുന്നു.

 വയനാട്ടില്‍

വയനാട്ടില്‍

വയനാട്ടില്‍നിന്നുള്ള ഒരു കുഞ്ഞിന്റെ രോഗത്തിനായി പിരിച്ചെടുത്ത പണത്തിന്റെ ബാക്കി കുടുംബം ആവശ്യപ്പെട്ടതിനെ തുടര്‍ന്നുണ്ടായ ആരോപണങ്ങള്‍ക്ക് മറുപടി പറയുന്നതിനിടെയായിരുന്നു ഫിറോസ് ഇക്കാര്യം സൂചിപ്പിച്ചത്. കുട്ടിയുടെ ആവശ്യങ്ങള്‍ക്കായി കൂടുതല്‍ പണം ചെലവായെന്നും അക്കൗണ്ടില്‍ വന്ന ബാക്കി പണം തിരികെ നല്‍കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ബാക്കി പണം മറ്റൊരു രോഗിയുടെ ആവശ്യത്തിനായി നല്‍കിയെന്ന് ഫിറോസ് അറിയിക്കുകയായിരുന്നു.

ഫേസ്ബുക്ക് പോസ്റ്റും

ഫേസ്ബുക്ക് പോസ്റ്റും

വീഡിയോ ഫേസ്ബുക്കില്‍ പങ്കുവച്ചതിന് പിന്നാലെ ഫിറോസ് ഒരു കുറിപ്പും പോസ്റ്റ് ചെയ്തിട്ടുണ്ട്. കുറിപ്പില്‍ പറയുന്നത് ഇങ്ങനെ, സഹായം കിട്ടി കഴിഞ്ഞാല്‍ സഹായിച്ചവര്‍ കള്ളമ്മാരാവുന്ന അവസ്ഥ 26 അല്ല ഇനി എത്ര ലക്ഷം വന്നാലും ചികിത്സക്കുള്ള പണം കഴിച്ച് മറ്റ് രോഗികള്‍ക്ക് നല്‍കാം എന്നുള്ളതാണ് വാക്ക് അത് കൃത്യമായി നടപ്പാക്കുകയും ചെയ്യുന്നുണ്ട.

സഞ്ജുവിന്റെ നമ്പരിലാണ്

സഞ്ജുവിന്റെ നമ്പരിലാണ്

്ഇവരുടെ സ്റ്റേറ്റ്‌മെന്റ് പുറത്ത് വിട്ടാല്‍ കാണാം ആര്‍ക്കൊക്കെ എത്രയാണ് കൊടുത്തത് എന്നും അവര്‍ക്ക് നല്‍കിയ പണം അവര്‍ എന്ത് ചെയ്തു എന്നും സഞ്ജയ് ഒപ്പിടാതെ ഒരു രൂപ പോലും മറ്റൊരാള്‍ക്ക് നല്‍കാന്‍ കഴിയില്ല. എന്തിന് അക്കൗണ്ടില്‍ എത്ര രൂപ വന്നു എന്നറിയുന്നതുപോലും സഞ്ജുവിന്റെ നമ്പരിലാണ്.

 വീഡിയോ ചെയ്യാന്‍

വീഡിയോ ചെയ്യാന്‍

ചികിത്സയ്ക്ക് 7 ലക്ഷം വേണം എന്നാണ് പറഞ്ഞത് 10 ലക്ഷം നല്‍കിയിട്ടും ചികിത്സക്ക് മുന്‍പ് 10 ലക്ഷം തീര്‍ന്നു എന്നും പറഞ്ഞ് വന്നു പിന്നീട് രണ്ടാമത് വീഡിയോ ചെയ്യാന്‍ ആവശ്യപ്പെട്ടു. അത് ചെയ്യാന്‍ ഞാന്‍ തയ്യാറായില്ല പകരം ട്രസ്റ്റിന്ന് 1 ലക്ഷം രൂപ ചെക്ക് നല്‍കി ബാക്കി സര്‍ജറിക്കുള്ള സംഖ്യ ഞാന്‍ ആശുപത്രിയില്‍ കെട്ടിവച്ചു.

കുട്ടി സുഖമായിരിക്കുന്നു

കുട്ടി സുഖമായിരിക്കുന്നു

സര്‍ജറി കഴിഞ്ഞു ഇപ്പോള്‍ കുട്ടി സുഖമായിരിക്കുന്നു. കുട്ടിക്ക് പ്രോട്ടീന്‍ പൌഡര്‍ വാങ്ങണം. കക്കൂസ് ശരിയാക്കണം. വീട് ശരിയാക്കണം ഇതൊന്നും ഞാന്‍ ചെയ്യേണ്ടതല്ല ആരെയും മരണം വരെ നോക്കാനും കഴിയില്ല. അതൊക്കെ സഞ്ജയ് ആണ് ചെയ്യേണ്ടത് ഒരാപത്തില്‍ സഹായിച്ചതിന് നമുക്ക് കിട്ടുന്ന കൂലിയെന്താണെന്ന് കണ്ടോ. അതില്‍ നിന്നും 1 രൂപ പോലും ഞാനോ എന്റെ ആവശ്യങ്ങള്‍ക്കോ എടുത്തിട്ടില്ല സ്റ്റേറ്റ്‌മെന്റ് വരട്ടെ നിങ്ങള്‍ തന്നെ കണ്ട് ബോധ്യപ്പെടൂ

ബംഗാളിൽ ഇടതുപക്ഷത്തിന്റെയും കോൺഗ്രസിന്റെയും 12 മണിക്കൂർ ബന്ദ്- ചിത്രങ്ങൾ

Recommended Video

cmsvideo
ഈ തിരഞ്ഞെടുപ്പിൽ ഫിറോസ് മത്സരിക്കുമോ ?അവസാന ഉത്തരമിതാ

English summary
Firos Kunnamparambil Says, Ungrateful patients should be beaten to death by public, video gone viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X