മറ്റു പാര്‍ട്ടിയിലെക്കാണേല്‍ ചെരുപ്പ് നക്കാനും തയ്യാര്‍, നിങ്ങള്‍ പൊളിയാണ് ഗോപിയെട്ടാ: പരിഹാസവുമായി ഫിറോസ്
പാലക്കാട്: കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയെ ഞെട്ടിച്ചുകൊണ്ടായിരുന്നു മുന്‍ എംഎല്‍എയും പാലക്കാട് ഡിസിസി അധ്യക്ഷനുമായിരുന്ന എവി ഗോപിനാഥ് കോണ്‍ഗ്രസ് വിട്ടത്. കോണ്‍ഗ്രസ് പാര്‍ട്ടിയിലും നേതൃത്വത്തിലും വിശ്വാസം നഷ്ടപ്പെട്ടെന്ന് ആരോപിച്ചാണ് ഗോപിനാഥ് പാര്‍ട്ടി വിട്ടത്. കൂടാതെ പാര്‍ട്ടിയുടെ മുന്നോട്ടുള്ള യാത്രയില്‍ താനൊരു തടസമാകാതിരിക്കാനാണ് ഇപ്പോള്‍ ഇങ്ങനെ ഒരു തീരുമാനമെടുത്തതെന്നും അദ്ദേഹം ഇന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.
കിടിലം ഗ്ലാമറസ് ലുക്കില്‍ നടി ശ്രിന്ദ; വൈറല്‍ ഫോട്ടോ ഷൂട്ട് കാണാം

എവി ഗോപിനാഥിന്റെ രാജിയില്‍ കോണ്‍ഗ്രസ് നേതൃത്വം ശരിക്കും ഞെട്ടിയിരിക്കുകയാണ്. ഗോപിനാഥിന്റെ തീരുമാനത്തിനെതിരെ പല കോണില്‍ നിന്ന് വിമര്‍ശനം ഉയരുകയാണ്. ഗോപിനാഥിന്റെ തീരുമാനത്തിനെതിരെ നേരത്തെ അനില്‍ അക്കരെ രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് വിട്ടാല്‍ ഗോപിനാഥ്, പിണറായിയുടെ വീട്ടില്‍ എച്ചില് നക്കേണ്ടിവരുമെന്ന അക്കരെയുടെ പ്രതികരണം. എന്നാല്‍ അനില്‍ അക്കരയെക്ക് ഗോപിനാഥ് മറുപടി നല്‍കുകയും ചെയ്തിരുന്നു.

പിണറായി വിജയന് കേരളത്തിന്റെ സമുന്നതനായ ചങ്കുറപ്പുള്ള മുഖ്യമന്ത്രിയാണെന്നും അദ്ദേഹത്തിന്റെ ചെരുപ്പ് നക്കേണ്ടി വന്നാല്‍ നക്കുമെന്നാണ് ഗോപിനാഥ് മറുപടി നല്‍കിയത്. ഇപ്പോഴിതാ ഗോപിനാഥിന്റെ ഈ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ചാരിറ്റി പ്രവര്‍ത്തകനും കോണ്‍ഗ്രസ് നേതാവുമായ ഫിറോസ് കുന്നംപറമ്പില്‍. പിണറായിയെ സ്്തൂതിച്ച ഗോപിനാഥിന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട് മീഡിയ വണ്‍ പങ്കുവച്ച വാര്‍ത്തയ്ക്ക് താഴെ കമന്റായാണ് ഫിറോസ് കുന്നംപറമ്പലിന്റെ പ്രതികരണം. കോണ്‍ഗ്രസില്‍ ആണെങ്കില്‍ അധികാരം നിര്‍ബന്ധം.മറ്റു പാര്‍ട്ടിയിലെക്കാണേല്‍ ചെരുപ്പ് നക്കാനും തയ്യാര്‍. നിങ്ങള്‍ പൊളിയാണ് ഗോപിയെട്ടാ എന്നായിരുന്നു ഫിറോസ് പറഞ്ഞത്.

50 വര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തില്‍ നിങ്ങള്‍ എംഎല്‍എ ആയി. ഡിസിസി പ്രസിഡന്റ് ആയി. എത്രയോ തവണ പഞ്ചായത്തു പ്രസിഡന്റ് ആയി. കിട്ടാനുള്ള സൗഭാഗ്യങ്ങളൊക്കെ നിങ്ങള്‍ക്ക് ഈ പാര്ട്ടിയിലുടെ കിട്ടി. വരും തലമുറക്ക് വഴിമാറുകയും മറ്റുള്ളവര്‍ക്കായി ഒഴിഞ്ഞു മാറുകയുമാണ് വേണ്ടത്, ഇനി ചെരുപ്പ് നക്കാനാണ് യോഗമെങ്കില്‍ അതും നടക്കട്ടെ എന്ന് ഫിറോസ് കമന്റായി കുറിച്ചു.

ഫിറോസിന്റെ കമന്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. നിരവധി പേര് ഫിറോസിന്റെ പ്രതികരണത്തെ പിന്തുണച്ച് രംഗത്തെത്തുന്നുണ്ട്. എന്നാല്‍ മറ്റ് ചിലര്‍ ഫിറോസിന്റെ കമന്റിനെതിരെയും രംഗത്തെത്തുന്നുണ്ട്. ചില കമന്റുകള്‍ ഇങ്ങനെയാണ്, അയാള്‍ക്ക് സ്ഥാനങ്ങള്‍ കിട്ടിയിട്ടുണ്ടെങ്കില്‍ അതിനുള്ള ജോലിയും അങ്ങേരു ചെയ്തിട്ടുണ്ട് .വെറുതെ സുഖിച്ചു നടക്കനായി സ്ഥാനങ്ങള്‍ അവശ്യപ്പെടുന്നവരേക്കാള് എത്രയോ ഭേദം. ഓ ഞാനരോട ഈ പറയുന്നത് ഫണ്ട് മുക്കി നേരെ എംഎല്‍എ ആവാന്‍ വന്ന ആളോടോ?- എന്നായിരുന്നു ഒരാളുടെ കമന്റ്.

അതേസമയം, കോണ്‍ഗ്രസ് പാര്‍ട്ടി വിടുകയാണെന്ന് അറിയിച്ച് രംഗത്തെത്തിയ പത്ര സമ്മേളനത്തിലാണ് എവി ഗോപിനാഥ് പിണറായിയെ പിന്തുണച്ചത്. പിണറായി വിജയന് കേരളത്തിന്റെ സമുന്നതനായ ചങ്കുറപ്പുള്ള മുഖ്യമന്ത്രിയാണെന്നും അദ്ദേഹത്തിന്റെ ചെരുപ്പ് നക്കേണ്ടി വന്നാല്‍ നക്കുമെന്നാണ് ഗോപിനാഥ് പറഞ്ഞത്.

പിണറായി വിജയന്റെ എച്ചില് നക്കേണ്ടി വരുമെന്ന അക്കരെയുടെ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതായി കണ്ടു. താന്‍ കാണാന്‍ വേണ്ടി ആണെങ്കില്‍ തനിക്ക് ഫേസ്ബുക്ക് ഇല്ല. അനില്‍ അക്കരെയുടെ അഭിപ്രായത്തോട് താന്‍ യോജിക്കുന്നു. എന്റെ ചെരുപ്പ് നക്കാന്‍ വന്നവരില്‍ അദ്ദേഹവും ഉണ്ടായിരിക്കാം. തനിക്ക് അത് അറിയില്ല. രാത്രിയാണ് വന്നത്, താന്‍ അത് അഭിമാനത്തോടെ തന്നെയാണ് പറയുന്നതെന്ന് ഗാപിനാഥ് പറഞ്ഞു.

പിണറായി വിജയന് മഹത്തായ പാരമ്പര്യമുള്ള നേതാവാണെന്നും അദ്ദേഹത്തിന്റെ വീട്ടിലെ വേലക്കാരനാവുക എന്നത് അഭിമാനകരമായ കാര്യമാണെന്നും കേരളത്തിലെ സമുന്നതനായ ചങ്കുറപ്പുള്ള തന്റേടമുള്ള മുഖ്യമന്ത്രിയുടെ ചെരുപ്പ് നക്കാന്‍ ഒരു കോണ്‍ഗ്രസുകാരനായ ഗോപിനാഥന് പോകേണ്ടി വന്നാല്‍ അതില്‍ താന്‍ അഭിമാനിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അനില്‍ അക്കരയ്ക്ക് മാനസിക രോഗമാണെന്നും ആരുടെയും എച്ചില് നക്കാന്‍ ഞാന്‍ പോയിട്ടില്ലെന്നും എന്നാല്‍ എന്റെ വീട്ടില്‍ വന്ന് പലരും നക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Recommended Video
-
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം












Click it and Unblock the Notifications