Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാനത്തെ ആദ്യ സ്വകാര്യ വ്യവസായ പാർക്ക് പാലക്കാട്; ഉദ്ഘാടനം നാളെ

കേരളത്തിലെ ആദ്യ സ്വകാര്യ വ്യവസായ പാർക്ക് നാളെ പാലക്കാട് ആരംഭിക്കും.കനാൽപിരിവിൽ ഫെദർ ലൈക്ക് ഫോം പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് പാർക്ക് തുടങ്ങുന്നത്.രണ്ടാമത്തെ യൂണിറ്റിൻ്റെ തറക്കല്ലിടലും നാളെ . ഇപിഎഫ് ഫോം ഷീറ്റ് നിർമ്മാണ യൂണിറ്റിനാണ് നാളെ തുടക്കം കുറിക്കുക. രണ്ടാമത്തെ യൂണിറ്റിന്റെ തറക്കല്ലും നാളെയിടുമെന്നും പദ്ധതി 3 വർഷത്തിനുള്ളിൽ പൂർത്തിയാകുന്നതോടെ 100 കോടിയിലധികം രൂപയുടെ വിറ്റുവരവുള്ള വ്യവസായ പാർക്കായി ഇത് മാറുമെന്നും മന്ത്രി പി രാജീവ് പറഞ്ഞു.

ഇത് സംബന്ധിച്ച് മന്ത്രി പങ്കുവെച്ച കുറിപ്പ് വായിക്കാം-'അഭിമാനത്തോടെ കേരളം കൈവരിക്കാൻ പോകുന്ന മറ്റൊരു നേട്ടം കൂടി പങ്കുവെക്കുകയാണ്. കേരളത്തിലെ ആദ്യ സ്വകാര്യ വ്യവസായ പാർക്ക് നാളെ പാലക്കാട് ജില്ലയിൽ പ്രവർത്തനമാരംഭിക്കുന്നു.
പാലക്കാട് ജില്ലയിലെ കനാൽപിരിവിൽ ഫെദർ ലൈക്ക് ഫോം പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ആരംഭിക്കുന്ന പാർക്ക് നാളെ ഉദ്ഘാടനം ചെയ്യുകയാണ്. രജിസ്റ്റർ ചെയ്ത് 9 മാസത്തിനുള്ളിൽ മെഷിനറികൾ ഉൾപ്പെടെ എത്തിച്ചുകൊണ്ട് EPE ഫോം ഷീറ്റ് നിർമ്മാണ യൂണിറ്റ് നാളെമുതൽ പ്രവർത്തനം ആരംഭിക്കും. ഇതിനൊപ്പം രണ്ടാമത്തെ യൂണിറ്റിൻ്റെ തറക്കല്ലിടലും നാളെ നിർവ്വഹിക്കുന്നുണ്ട്. പദ്ധതി 3 വർഷത്തിനുള്ളിൽ പൂർത്തിയാകുന്നതോടെ 100 കോടിയിലധികം രൂപയുടെ വിറ്റുവരവുള്ള വ്യവസായ പാർക്കായി ഇത് മാറും.

First Private Industrial Park in Kerala

കേരളത്തിലെ നൂറിലധികം മാട്രസ് യൂണിറ്റുകളും പാക്കേജിങ്ങ്, ഫർണിഷിങ്ങ് യൂണിറ്റുകളും ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കൾ ഈ പാർക്കിൽ നിർമ്മിക്കാനാണ് കമ്പനികൾ ശ്രമിക്കുന്നത്. ഇതിനൊപ്പം പുതുതായി ആരംഭിക്കുന്ന ലോ ഫോം, നോൺ വീവൺ ഫാബ്രിക് എന്നീ ഉൽപ്പന്നങ്ങൾ കയറ്റുമതിക്കും സാധ്യതയുള്ളവയാണ്.

സ്വകാര്യ മേഖലയിലും വ്യവസായ പാർക്കുകൾ സ്ഥാപിച്ചുകൊണ്ട് സംസ്ഥാനത്തിൻ്റെ സമ്പദ് വ്യവസ്ഥക്ക് പുത്തൻ ഉണർവ്വ് നൽകുക എന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടന പത്രികയിലെ മറ്റൊരു വാഗ്ദാനം കൂടിയാണ് നാളെ സാക്ഷാത്കരിക്കപ്പെടുന്നത്. 2022ലെ ബജറ്റിൽ തുക വിലയിരുത്തിയും പാർക്കുകളിലെ അടിസ്ഥാന സൗകര്യവികസനത്തിന് 3 കോടി രൂപ വരെ സഹായം നൽകിയും സംസ്ഥാന സർക്കാർ നിശ്ചയധാർഢ്യത്തോടെ മുന്നോട്ടു നീങ്ങിയപ്പോൾ 15 പാർക്കുകളാണ് ഇപ്പോൾ കേരളത്തിലെ വിവിധ ജില്ലകളിലായി നിർമ്മാണം ആരംഭിച്ചിരിക്കുന്നത്.

100 സ്വകാര്യ വ്യവസായ പാർക്കുകളെങ്കിലും ഈ സർക്കാരിൻ്റെ കാലത്ത് കേരളത്തിൽ ആരംഭിക്കാൻ സാധിക്കുമെന്നാണ് ഞങ്ങൾ കരുതുന്നത്. കേരളത്തിൽ രണ്ടാം പിണറായി സർക്കാരിൻ്റെ കാലത്ത് വ്യവസായമേഖലയിലുണ്ടാകുന്ന തുടർ ചലനങ്ങളുടെ നേട്ടങ്ങൾ ഈ നാട് കണ്ടറിയും. നമുക്ക് ഒന്നിച്ച് മുന്നോട്ടുപോകാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+