പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രളയം: പട്ടാമ്പിയിൽ അടിയന്തര യോഗം ചേർന്നു

Google Oneindia Malayalam News

പാലക്കാട്: അതിരൂക്ഷമായ കാലവർഷകെടുതിയിൽ സംഭവിച്ച നാശനഷ്ടങ്ങൾ വിലയിരുത്താനും നടപടികൾ സ്വീകരിക്കാനും വേണ്ടി അടിയന്തര യോഗം പട്ടാമ്പി താലൂക്കടിസ്ഥാനത്തിൽ വിളിച്ചു ചേർത്തു. പട്ടാമ്പി എം എൽ എ മുഹമ്മദ് മുഹ്സിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ തൃത്താല എംഎൽഎ, താലൂക്കിലെ മുഴുവൻ ബ്ലോക്ക് പഞ്ചായത്ത്, പഞ്ചായത്ത് പ്രസിഡൻറുമാരും ബന്ധപ്പെട്ട മേഖലയിലെ മുഴുവൻ ഉദ്യോഗസ്ഥരും പങ്കെടുത്തു. അവധി ദിവസമായിട്ടുപോലും ജനപ്രധിനിധികളും ഉദ്യോഗസ്ഥരും കൃത്യ സമയത്ത തന്നെ എത്തിച്ചേർന്നത് അഭിനന്ദനാർഹമാണ്.

സംസ്ഥാനത്തെയോ ജില്ലയിലെയോ മറ്റു പ്രദേശങ്ങളെ താരതമ്യം ചെയ്യുമ്പോൾ കെടുതിയുടെ ആഴം കുറവാണെങ്കിലും താലൂക്കിൽ വിവിധ പ്രദേശങ്ങളിൽ വീടുകൾ തകരുകയും ആളുകളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഭാരതപ്പുഴയിലെ നീരൊഴുക്ക് കുറഞ്ഞിട്ടുണ്ടെങ്കിലും പല പ്രദേശങ്ങളിലും മണ്ണൊലിപ്പുകാരണം വീടുകൾ തകർന്നു വീഴുന്നുണ്ട്.

palakkadmap

കാലവര്‍ഷക്കെടുതിയില്‍ വിവിധ പ്രദേശങ്ങളിലെ നാശനഷ്ടങ്ങള്‍ കണക്കാക്കാനും അടിയന്തര സഹായത്തിനും വേണ്ട നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. അടിയന്തര സഹായത്തിനായി തദ്ദേശ സ്ഥാപനങ്ങൾക്ക് തുക ചെലവഴിക്കാൻ അനുമതി നൽകിക്കൊണ്ട് സർക്കാർ പ്രത്യേക ഓർഡറും പുറത്തിറക്കിയിട്ടുണ്ട്. വീടുകൾക്ക് വരുന്ന നാശനഷ്ടങ്ങൾ കണക്കാക്കേണ്ടത് അതാതു തദ്ദേശ സ്ഥാപനത്തിലെ എ.ഇയാണ്. ഈ റിപ്പോർട്ട് വില്ലേജ് ഓഫീസർക്ക് ഉടനെ കൈമാറേണ്ടതുണ്ട്. ഇങ്ങനെ വിവിധ വകുപ്പുകളിൽ വരുന്ന കാലതാമസം ഒഴിവാക്കാൻ മുഴുവൻ പഞ്ചായത്തുകളിലും ഈ വരുന്ന 13, 14, 15 തിയ്യതികളിൽ പഞ്ചായത്ത് പ്രസിഡന്റുമാരുടെ അദ്ധ്യക്ഷതയിൽ പ്രത്യേക യോഗം ചേരാനും ബന്ധപ്പെട്ട വില്ലേജ് ഓഫീസർ, പഞ്ചായത്ത് സെക്രട്ടറി, അസിസ്റ്റൻറ് എഞ്ചിനീയർ, കൃഷി ഓഫീസർ തുടങ്ങിയവർ നിർബന്ധമായും ഈ യോഗത്തിൽ ഉണ്ടാവണമെന്നും തീരുമാനിച്ചു. ഈ യോഗത്തിൽ റിപ്പോർട്ടുകൾ ഏകീകരിച്ച് സർക്കാറിൽ നിന്ന് സഹായം ലഭ്യമാക്കാൻ വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

അടിയന്തര ഘട്ടങ്ങളിൽ സഹായം ലഭ്യമാക്കാൻ ഫയർ സർവ്വീസ്, പോലീസ്, റവന്യു, ആരോഗ്യ വകുപ്പ് തുടങ്ങിയവ താലൂക്കിൽ സജ്ജമായിരിക്കുന്നു.

മഴ കാരണം ടാർവർക്ക് ചെയ്യാൻ കഴിയാത്തതിനാൽ റോഡിലെ വലിയ കുഴികൾ താൽകാലികമായി അടച്ച് ഗതാഗത യോഗ്യമാക്കാനും തീരുമാനിച്ചു.

മഴ മാറിയാൽ വരാൻ സാധ്യതയുള്ള പകർച്ചവ്യാധികൾ തടയാൻ ബന്ധപ്പെട്ട പഞ്ചായത്തുകൾ ആരോഗ്യ വകുപ്പുമായി ചേർന്നു സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും യോഗം ചർച്ച ചെയ്തു.

അപ്രതീക്ഷിതമായി വന്ന കനത്ത മഴയിൽ സംഭവിച്ച നാശനഷ്ടങ്ങൾ പൂർണമായി പരിഹരിക്കാൻ കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാ ജനങ്ങളുടെയും സഹകരണവും സഹായവും അനിവാര്യമാണ്. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ എല്ലാവരുടെയും സഹായം പ്രതീക്ഷിക്കുന്നുവെന്ന്മുഹമ്മദ് മുഹസിൻ എംഎൽഎ പറഞ്ഞു. യോഗത്തിൽ വി.ടി. ബൽറാം എം എൽ എ പങ്കെടുത്തു.

English summary
Flood in Kerala; Urgent meeting in pattambi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X