Get Updates
Get notified of breaking news, exclusive insights, and must-see stories!

പാലക്കാട് മത്സ്യ മാർക്കറ്റിൽ ഭക്ഷ്യസുരക്ഷാ പരിശോധന; 95 കിലോ പഴകിയ മത്സ്യം പിടിച്ചു

പാലക്കാട്: മത്സ്യ മാർക്കറ്റുകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയി‍ൽ പഴകിയ കണ്ടെടുത്തു നശിപ്പിച്ചു. 95 കിലോ മത്സ്യം ആണ് കണ്ടെത്തിയത്. പാലക്കാട്, പുതുനഗരം മത്സ്യമാർക്കറ്റുകളിൽ നഗരസഭ ആരോഗ്യ വിഭാഗവുമായി ചേർന്നായിരുന്നു ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തിയത്.

സഞ്ചരിക്കുന്ന ലാബിൽ പഴകിയ മത്സ്യങ്ങൾ പരിശോധിക്കുകയായിരുന്നു.
രണ്ടിടത്തു നിന്നായി 45 സാംപിളുകൾ ശേഖരിച്ചാണു പരിശോധന നടത്തിയത്. തുടർന്ന ഭകഷ്യയോഗ്യമല്ലെന്ന് കണ്ടെത്തിയതോടെ 4 സ്ഥാപനങ്ങൾക്ക് നോട്ടിസ് നൽകി. പ്രധാനമായും അന്യസസംസ്ഥാനങ്ങളിൽ നിന്നാണ് ജില്ലയിലേക്ക് മത്സ്യം വരുന്നത്. വരും ദിവസങ്ങളിലും പരിശോധന കർശനമാക്കാനാണ് തീരുമാനം.

fish

ഭക്ഷ്യസുരക്ഷാ ഓഫിസർമാരായ ആർ ഹേമ, ജോബിൻ എ തമ്പി, എസ് നയനലക്ഷ്മി, സി പി അനീഷ, ലാബ് ഉദ്യോഗസ്ഥരായ എസ്.വിനയൻ, ജി അനന്തകുമാർ, നഗരസഭ ഹെ‍ൽത്ത് ഇൻസ്പെക്ടർമാരായ എം മനോജ് കുമാർ, അനിൽ കുമാർ, റെനി പി മാടശ്ശേരി, വി ബബിത, വി ബിജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

ഈ 5 ഭക്ഷണങ്ങൾ ധൈര്യത്തിൽ കഴിച്ചോളൂ..തടി എളുപ്പം കുറക്കാം, ആർക്കും പരീക്ഷിക്കാം
വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന: ആറ് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി

അവശ്യവസ്തുക്കളുടെ വില ക്രമാതീതമായി വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ജില്ലാ കലക്ടർ ഡോ എസ് ചിത്രയുടെ നേതൃത്വത്തിൽ സ്പെഷ്യല്‍ സ്‌ക്വാഡ് ഒലവക്കോട് മേഖലയിലെ പച്ചക്കറി/പലചരക്ക്/സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നടത്തിയ പൊതുവിപണി പരിശോധനയില്‍ ആറ് വ്യാപാര സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. പായ്ക്ക് ചെയ്ത തീയതി, കാലാവധി തീയതി, പൂര്‍ണമായ ലേബല്‍ ഇല്ലാതെ പായ്ക്ക് ചെയ്ത ഭക്ഷണ പദാര്‍ത്ഥങ്ങള്‍, പാക്കര്‍ രജിസ്ട്രേഷന്‍ ഇല്ലാത്തത്, പൂര്‍ണമായ ഡിക്ലറേഷന്‍ ഇല്ലാത്തത് എന്നീ നിയമലംഘനങ്ങള്‍ക്കാണ് നോട്ടീസ് നല്‍കിയത്.

വ്യാപാര സ്ഥാപനങ്ങളില്‍ സ്റ്റോക്ക് ബോര്‍ഡ് / വിലവിവര പട്ടിക എന്നിവ പ്രദര്‍ശിപ്പിക്കുന്നതിന് നിര്‍ദ്ദേശം നല്‍കി. നിര്‍ദ്ദേശം പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും കരിഞ്ചന്ത, പൂഴ്ത്തിവെയ്പ്പ് എന്നിവക്കെതിരെ കര്‍ശന നടപടി സ്വീകരിച്ച് കൃത്രിമ വിലക്കയറ്റം തടയുന്നതിനുവേണ്ട എല്ലാ നിയമ നടപടികളും സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ്, ലീഗല്‍ മെട്രോളജി, ഭക്ഷ്യ സുരക്ഷ, ജി എസ് ടി പോലീസ് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന സംഘമാണ് പരിശോധന നടത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+