പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പിടി സെവന്‍ ഇനി 'ധോണി'; പുതിയ പേര് നൽകി വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍

Google Oneindia Malayalam News
pt7

പാലക്കാട്: നാല് വർഷമായി പാലക്കാട് ധോണി പ്രദേശത്തിന്റെ ആളകളെ ഭീതിയിൽ നിർത്തിയ കാട്ടുകൊമ്പൻ പാലക്കാട്‌ ടസ്കർ സെവന് (പിടി 7) വനം മന്ത്രി എ കെ ശശീന്ദ്രൻ പുതിയ പേരിട്ടു.

ധോണി എന്ന പേരാണ് പിടി സെവന് ഇട്ടിരിക്കുന്നത്. പുതിയ പേര് മാത്രമല്ല പുതിയ ജീവിതത്തിലേക്ക് കൂടി പിടി സെവൻ കടന്നു. നാല് വർഷമായി ധോണി പ്രദേശത്തെ വിറപ്പിച്ച കാട്ടുകൊമ്പനെ വളരെയേറെ പണിപ്പെട്ടാണ് ഇന്ന് പിടികൂടിയത്.

അടുത്തിരുന്നപ്പോൾ വധുവിന് തോന്നിയ സംശയം വഴിത്തിരിവായി; കല്യാണം വേണ്ടെന്ന് വെച്ച് വധു ഇറങ്ങിപ്പോയിഅടുത്തിരുന്നപ്പോൾ വധുവിന് തോന്നിയ സംശയം വഴിത്തിരിവായി; കല്യാണം വേണ്ടെന്ന് വെച്ച് വധു ഇറങ്ങിപ്പോയി

72 അംഗ ദൗത്യസംഘം രാവിലെ ഏഴ് മൂന്നിന് ആയിരുന്നു കൊമ്പന് മയക്കുവെടിവെച്ചത്. തുടർന്ന് ഒറ്റയാനെ മൂന്ന് കുങ്കിയാനകളുടെ സഹായത്തോടെ നാല് മണിക്കൂർ കൊണ്ടാണ് വനത്തിൽ നിന്ന് ധോണി ക്യാമ്പിൽ എത്തിച്ചത്. ചീഫ് വെറ്റിനറി സർജൻ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിൽ വെറും അമ്പത് മീറ്റർ അകലെ നിന്ന് ആനയുടെ ചെവിക്ക് പിന്നിലേക്ക് മയക്കുവെടി വെയ്ക്കുകകയായിരുന്നു.

ധോണി, മായാപുരം, മുണ്ടൂർ മേഖലകളിൽ നാല് വർഷം നാശമുണ്ടാക്കിയ കൊമ്പനാണ് ദൗത്യത്തിന് ഒടുവിൽ പിടിയിലായത്. 2022 ജൂലൈ 8 എട്ടിന് പ്രഭാത സവാരിക്കാരനെ ആന ചവിട്ടിക്കൊന്നിരുന്നു. മായാപുരം സ്വദേശി ശിവരാമൻ ആണ് കൊല്ലപ്പെട്ടത്. 2022 നവംബർ മുതൽ ആളുകളെ ഭയപ്പെടുgത്തി കൊണ്ട് നടക്കുകയായിരുന്നു പിടി 7 . ഇപ്പോൾ ധോണി ക്യാമ്പിൽ 140 യൂക്കാലിപ്സ് മരം കൊണ്ട് ഉണ്ടാക്കിയ കൂട്ടിലാണ്.

ലോട്ടറി അടിച്ച തുക ഇരട്ടിപ്പിക്കാന്‍,ഭാവിയിലേക്ക് മാറ്റിവെയ്ക്കാന്‍ എന്തുചെയ്യണം? കാത്തിരുന്ന ഉത്തരം ഇതാലോട്ടറി അടിച്ച തുക ഇരട്ടിപ്പിക്കാന്‍,ഭാവിയിലേക്ക് മാറ്റിവെയ്ക്കാന്‍ എന്തുചെയ്യണം? കാത്തിരുന്ന ഉത്തരം ഇതാ

കൊമ്പൻ കൂട്ടിലായ ആശ്വാസം ധോണിയിലെ ആളുകൾക്ക് ഉണ്ട്. ഇനി ചിട്ടയോടെ ഉള്ള ജീവിതം ആണ് കൊമ്പന്. പി ടി സെവനെ പിടികൂടാനുള്ള ദൗത്യ സംഘത്തിൽ പെട്ടവരെ മന്ത്രി എം ബി രാജേഷിൻറെ നേതൃത്വത്തിൽ പൊന്നാടയണിയിച്ച് ആദരിച്ചു. ധോണി ക്യാംപിൽ വച്ചായിരുന്നു ചടങ്ങ്.

English summary
Forest Minister AK Saseendran renamed PT Seven as 'Dhoni'.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X