പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഞാൻ എന്തിന് പഴി കേൾക്കണം'; മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് ജലജ മാധവൻ

Google Oneindia Malayalam News

പാലക്കാട്; വാളയാർ കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷമായി പ്രതികരിച്ച് മുൻ പ്രോസിക്യൂട്ടർ ജലജ മാധവൻ. തന്നെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി ഒഴിഞ്ഞ് മാറുകയാണെന്നും എന്തിനാണ് പുകമറ സൃഷ്ടിക്കുന്നതെന്നുംഅവർ ചോദിച്ചു.ഫേസ്ബുക്കിലൂടെയാണ് ജലജയുടെ പ്രതികരണം. പോസ്റ്റ് വായിക്കാം

ഞാനെന്തിന് വെറുതേ പഴി കേൾക്കണം??
Cm ന്റെ പത്ര സമ്മേളനം.... വാളയാർ കേസിൽ വീഴ്ച വരുത്തിയത് പ്രോസീക്യൂട്ടർമാർ... അവരെ മാറ്റുകയും ചെയ്തു. എല്ലാം ശുഭം..വാളയാർ കേസിന്റെ സമയത്ത് കഷ്ടിച്ച് മൂന്ന് മാസം മാത്രം prosecutor ആയിരുന്നു ഞാൻ. തുടക്കവും ഞാനല്ല, അവസാനവും ഞാനല്ല.സത്യ വിരുദ്ധമായ കാര്യങ്ങൾ ചർച്ചകളിലും മറ്റും പ്രചരിക്കുന്നത് കൊണ്ട് ചില സത്യങ്ങൾ എഴുതേണ്ടത് ആവശ്യമായി വന്നിരിക്കുന്നു.

 pinarayi vijayan

Ldf ഭരണത്തിൽ വന്നപ്പോൾ palakkad അടക്കമുള്ള 6 ജില്ലകളിലെ udf കാലത്തുള്ള spl. Prosecutor മാർ ldf സർക്കാരിനെതിരെ കേസ് കൊടുക്കുകയും stay യുടെ ബലത്തിൽ തുടരുകയും ചെയ്തു. ഒടുവിൽ കേസിൽ സർക്കാർ ജയിച്ചപ്പോൾ അവരെ മാറ്റുകയും 2019 മാർച്ച്‌ മാസത്തിൽ ഈ 6prosecutor മാരെ മാറ്റി പുതിയ പ്രോസിക്യൂട്ടർസ് വന്നു. അങ്ങിനെയാണ് എന്റെയും നിയമനം. എന്നാൽ കഷ്ടിച്ച് മൂന്നു മാസം കഴിയുമ്പോഴേക്കും home ഡിപ്പാർട്മെന്റ്ൽ നിന്ന് വന്ന കാരണം ഒന്നും പറയാതെയുള്ള ഒരു എക്സ്ട്രാ ഓർഡിനറി order പ്രകാരം എന്നെ മാറ്റി വീണ്ടും udf കാലത്തെ, ldf സർക്കാറിനോട് കേസ് നടത്തി തോറ്റ, പഴയ പ്രോസീക്യൂട്ടറിനെ വീണ്ടും നിയമിച്ചു.

അതും home ഡിപ്പാർട്മെന്റ്ന്റെ order പ്രകാരം. ഇവിടെയാണ്‌ ഒരു വിശദീകരണം ആവശ്യമുള്ളത്.എന്തിന് എന്നെ മാറ്റി എന്ന് ഒരു ഓർഡറിലും പറഞ്ഞിട്ടില്ല. അതെന്തായാലും വീണ്ടും udf കാലത്തെ prosecutor നെ തന്നെ appoint ചെയ്യാനുള്ള കാരണമെന്ത്?അതിന്റെ പിന്നിലെ കാരണം എന്ത്?

ചാക്കോയും സോജനും efficient ആയി കേസ് അന്വേഷിച്ചു കണ്ടെത്തി എന്നാണോ cm ന്റെ കണ്ടെത്തൽ?
വാളയാർ കേസിൽ cwc ചെയർമാൻ ഒരു പ്രതിക്ക് വേണ്ടി ഹാജരാവുകയും അതിന് അന്വേഷണം വന്നപ്പോൾ സത്യമായി മൊഴി കൊടുത്തതിനു പിറകെയാണ് എന്നെ മാറ്റിയത്. അപ്പോൾ മാറ്റുന്നതിനുള്ള കാരണം ഏതാണ്ട് വ്യക്തമാണ്.

വാളയാർ കേസിൽ prosecutor മാരുടെ വീഴ്ച എന്നു പറയാതെ, ആരുടെ വീഴ്ച, എവിടെ എന്നു കൃത്യമായി പറയണം. അല്ലാതെ ഇങ്ങിനെ പുകമറ സൃഷ്ടിക്കുന്നത് എന്തിനാണ്. ഞാനിത്രയും കാലം മിണ്ടാതിരുന്നത് തെറ്റായി എന്നു ഇപ്പോൾ തോന്നുന്നു. ഇക്കാര്യത്തിൽ ആരുമായും ഒരു ചർച്ചക്ക് ഞാൻ തയ്യാറാണ്.
മൊത്തമായി ഒരുമിച്ചു എഴുതിയാൽ വായിക്കാൻ ബുദ്ധിമുട്ടുണ്ടാവും. കമ്മീഷൻ തെളിവ്ടുപ്പിനെ കുറിച്ചും എനിക്ക് പറയാനുണ്ട്. അത് പിന്നെയാവട്ടെ.

'ഒരാളെ പേടിയിൽ ജീവിക്കാൻ തള്ളി വിടുമ്പോൾ ലഭിക്കുന്നത് ഏത് തരം സന്തോഷമാണ്?';പാർവ്വതി തിരുവോത്ത്'ഒരാളെ പേടിയിൽ ജീവിക്കാൻ തള്ളി വിടുമ്പോൾ ലഭിക്കുന്നത് ഏത് തരം സന്തോഷമാണ്?';പാർവ്വതി തിരുവോത്ത്

 കളം പിടിക്കാൻ ഉറച്ച് ഉമ്മൻ ചാണ്ടി; തന്ത്രപരമായി കരുക്കൾ നീക്കി എ ഗ്രൂപ്പ്.. അവസാന ലാപ്പിൽ അട്ടിമറി? കളം പിടിക്കാൻ ഉറച്ച് ഉമ്മൻ ചാണ്ടി; തന്ത്രപരമായി കരുക്കൾ നീക്കി എ ഗ്രൂപ്പ്.. അവസാന ലാപ്പിൽ അട്ടിമറി?

'നിങ്ങൾ ചെയ്ത വോട്ട് എനിക്ക് അനുകൂലമായി മാറ്റി ചെയ്യൂ';വോട്ടർമാരോട് ആഹ്വാനവുമായി ഡൊണാൾഡ് ട്രംപ്'നിങ്ങൾ ചെയ്ത വോട്ട് എനിക്ക് അനുകൂലമായി മാറ്റി ചെയ്യൂ';വോട്ടർമാരോട് ആഹ്വാനവുമായി ഡൊണാൾഡ് ട്രംപ്

Recommended Video

cmsvideo
Walayar Case : All you want to know about it | Oneindia Malayalam

English summary
Former Prosecutor Jalaja Madhavan Slams Pinarayi Vijayan On Walayar Case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X