മുൻ ശുചീകരണ തൊഴിലാളി, ഇനി പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്; ഗീത മണികണ്ഠൻ ചുമതലയേറ്റു
യു ഡി എഫ് ധാരണ പ്രകാരം ആദ്യ പകുതി ലീഗിനും പിന്നീട് കോണ്‍ഗ്രസിനും പ്രസിഡന്റ് സ്ഥാനം നൽകുമെന്നതായിരുന്നു

കൊപ്പം: പട്ടാമ്പി ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള കൊപ്പം സാമൂഹികാരോഗ്യകേന്ദ്രത്തിലെ മുന്‍ താത്കാലിക ജീവനക്കാരി ഇനി പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്. മുൻ ശുചീകരണ തൊഴിലാളിയായിരുന്ന ഗീത മണികണ്ഠനാണ് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടത്. പഞ്ചായത്ത് പ്രസിഡന്റായിരുന്ന സജിതാ വിനോദ് രാജിവെച്ചതിന് പിന്നാലെ നടന്ന തിരഞ്ഞെടുപ്പിലാണ് ഗീതയുടെ വിജയം.
യു ഡി എഫ് ധാരണ പ്രകാരം ആദ്യ പകുതി ലീഗിനും പിന്നീട് കോണ്‍ഗ്രസിനും പ്രസിഡന്റ് സ്ഥാനം നൽകുമെന്നതായിരുന്നു. കൊപ്പം ഡിവിഷനിൽ നിന്നുള്ള പഞ്ചായത്തംഗമാണ് അംഗമാണ് ഗീത. തിരഞ്ഞെടുപ്പില്‍ ഏഴിനെതിരേ എട്ട് വോട്ടുകള്‍ക്കാണ് ജയം. സി പി എമ്മിലെ ഷൈമാ ഉണ്ണിക്കൃഷ്ണനായിരുന്നു എതിര്‍ സ്ഥാനാര്‍ഥി.
2018 മുതല്‍ രണ്ടു വര്‍ഷമാണ് ഗീത കൊപ്പം സാമൂഹികാരോഗ്യകേന്ദ്രത്തില്‍ ശുചീകരണത്തൊഴിലാളിയായി പ്രവര്‍ത്തിച്ചത്.കൊപ്പം പഞ്ചായത്തില്‍ തൊഴിലുറപ്പു തൊഴിലാളിയായും കുടുംബശ്രീ പ്രവര്‍ത്തകയായും 10 വര്‍ഷത്തോളം പ്രവര്‍ത്തിച്ചിരുന്നു. 20 വര്‍ഷത്തോളമായി കോണ്‍ഗ്രസിലും മഹിളാകോണ്‍ഗ്രസിലും പ്രവര്‍ത്തിച്ച് വരികയായിരുന്നു.
ചുമട്ടുതൊഴിലാളിയായ പാറേക്കാടുതൊടി മണികണ്ഠനാണ് ഭര്‍ത്താവ്. പി.ജി. വിദ്യാര്‍ഥിനിയായ ചിഞ്ചു മകളാണ്.












Click it and Unblock the Notifications