ഉടുമ്പു രമേശിനെയും സംഘത്തെയും കസ്റ്റഡിയിൽ വാങ്ങി തുടരന്വേഷണം നടത്തിയതിൽ കളവ് മുതലുകൾ കണ്ടെടുത്തു
പാലക്കാട്: പാലക്കാട് നോർത്ത് പോലീസ് അറസ്റ്റു ചെയ്ത് റിമാൻഡിലായ ഉടുമ്പു രമേശിനെയും സംഘത്തെയും കസ്റ്റഡിയിൽ വാങ്ങി തുടരന്വേഷണം നടത്തിയതിൽ കൂടുതൽ കളവു മുതലുകൾ പോലീസ് കണ്ടെടുത്തു. ഉടുമ്പ് രമേശ്, കൂട്ടുപ്രതികളായ ഷൻഫീർ, രാഹുൽ, വിഷ്ണു ശ്രീകുമാർ , സുരേഷ്, കൃഷ്ണപ്രസാദ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.
ഉടുമ്പ് രമേശിന്റെ എടത്തറയിലെ വീട്ടിൽ നിന്നും, ഒറ്റപ്പാലത്തെ ജ്വല്ലറിയിൽ നിന്നും, ഒറ്റപ്പാലത്തുള്ള മറ്റൊരു സ്ഥാപനത്തു നിന്നുമായി 5 ലാപ്ടോപ്പുകൾ, ടാബുകൾ, മൊബൈൽ ഫോണുകൾ, സ്വർണ്ണാഭരണങ്ങൾ എന്നിവയാണ് കണ്ടെടുത്തത്. ഏകദേശം 5 ലക്ഷം രൂപയുടെ കളവ് മുതലുകളാണ് കണ്ടെടുത്തത്.

തുടരന്വേഷണത്തിനു ശേഷം പ്രതികളെ തിരിച്ച് ജയിലിലേക്ക് അയച്ചിട്ടുള്ളതാണ്. പാലക്കാട് ടൗൺ നോർത്ത് എസ് ഐ .ആർ. രഞ്ജിത്ത്, ക്രൈം സ്ക്വാഡ് അംഗങ്ങളായ കെ. നന്ദകുമാർ, ആർ. കിഷോർ, എം. സുനിൽ, കെ. അഹമ്മദ് കബീർ, ആർ. വിനീഷ്, ആർ. രാജീദ് എന്നിവരടങ്ങിയ സംഘമാണ് തുടരന്വേഷണം നടത്തി കളവു മുതലുകൾ കണ്ടെത്തിയത്.
-
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട്












Click it and Unblock the Notifications