റിട്ട. എസ്ഐയെയും മീൻ കുളം ഉടമകളെയും ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമം: പ്രതികൾ അറസ്റ്റില്‍!!
പാലക്കാട്: റിട്ടയേർഡ് എസ്ഐയെയും മീൻ കുളത്തിലെ ഉടമകളെയും ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച മീൻ മോഷണ പ്രതികൾ അറസ്റ്റിൽ. പരിക്ക് പറ്റിയ രമേന്ദ്രൻ റിട്ടേർഡ് എസ്.ഐ ആണ് മീൻ മോഷണം ചോദ്യം ചെയ്തതിനെ തുടർന്ന് ഉടമകളെ ആക്രമിച്ചു ഗുരുതരമായി പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതികളെ പിടികൂടി. പ്രദീപ് (34),സതീഷ് (32) 3, പപ്പു റാം (32 ), രാംജിത് (27) എന്നിവരാണ് പിടിയിലായത്.
പ്രതികൾക്കെതിരെ കൊലപാതക ശ്രമം, മോഷണ ശ്രമം എന്നിവക്ക് കേസെടുത്തിട്ടുണ്ട്. 19 ന് രാത്രി രമേന്ദ്രന്റെ ഉടമസ്ഥതയിലുള്ള മുടപ്പല്ലൂർ ചെല്ലുപടിയിലെ കുളത്തിലാണ് സംഭവം നടന്നത്. ആലത്തൂർ ഡി.വൈ.എസ്.പി. കെ.എം. ദേവസ്യ യുടെ നിർദ്ദേശപ്രകാരം വടക്കഞ്ചേരി ഇൻസ്പെക്ടർ ബി.സന്തോഷ്, സബ്ബ് ഇൻസ്പെക്ടർ ഷമീർ, ഡിവൈഎസ്പിയുടെ പ്രത്യേക അന്വേഷണ സംഘത്തിൽപ്പെട്ട റഹിം മുത്തു, കൃഷ്ണദാസ്, സന്ദീപ്, സൂരജ് ബാബു, ദിലീപ് എന്നിവരാണ് കേസന്വേഷണം നടത്തി പ്രതികളെ കണ്ടെത്തിയത്.

മീൻ മോഷണം നടത്തിയത് ആരാണെന്ന് തിരിച്ചറിയാതിരിക്കാനാണ് പ്രതികൾ ആക്രമണം നടത്തിയത്. സംഭവസ്ഥലത്തിന് ചുറ്റുപാടുമുള്ള വനമേഖലയിലൂടെ സഞ്ചരിക്കുന്നവരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയതിൽ സ്ഥലത്ത് സംഭവ ദിവസം പ്രതികളുടെ സാന്നിധ്യം പോലീസ് തിരിച്ചറിയുകയായിരുന്നു.












Click it and Unblock the Notifications