പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആലത്തൂരിൽ പോലീസ് തകർത്തത് വൻ ജ്വല്ലറി കവർച്ചാ പദ്ധതി; കവർച്ചയ്ക്ക് പദ്ധതിയിട്ടത് രണ്ട് മാസം മുമ്പ്, പോലീസ് പ്രതികളെ വലയിലാക്കി വേഷപ്രച്ഛന്നരായി...

  • By Desk
Google Oneindia Malayalam News

പാലക്കാട്: ആലത്തുരിൽ മോഷ്ടാക്കൾ പദ്ധതിയിട്ട വൻ ജ്വല്ലറി കവർച്ച തടഞ്ഞത് പോലീസിന്‍റെ സമയോചിതമായ ഇടപെടൽ . കവർച്ചാ പദ്ധതിയെക്കുറിച്ച് സൂചന ലഭിച്ച പോലീസ് ആലത്തൂർ ഡി.വൈ.എസ്.പി. കൃഷ്ണദാസിന്‍റെ നിർദ്ദേശ പ്രകാരം ആലത്തൂർ സബ്ബ് ഇൻസ്പെക്ടർ കമറുദ്ധീൻ വള്ളിക്കാടിന്‍റെ നേതൃത്വത്തിലുള്ള ക്രൈം.

<strong>ATM മെഷീൻ തകർത്ത് മോഷണശ്രമം തുടർക്കഥയാകുന്നു; പാലക്കാട് വീണ്ടും മോഷണ ശ്രമം, രണ്ട് പേർ അറസ്റ്റിൽ!!</strong>ATM മെഷീൻ തകർത്ത് മോഷണശ്രമം തുടർക്കഥയാകുന്നു; പാലക്കാട് വീണ്ടും മോഷണ ശ്രമം, രണ്ട് പേർ അറസ്റ്റിൽ!!

സ്ക്വാഡ് അംഗങ്ങൾ പ്രതികളുടെ നീക്കങ്ങൾ ദിവസങ്ങളോളം വേഷപ്രച്ഛന്നരായി നിന്ന് നിരീക്ഷിച്ചു സാഹസികമായി കുടുക്കുകയായിരുന്നു. പുതുവത്സര ആഘോഷത്തിനിടയിൽ കവർച്ച നടത്താനായിരുന്നു സംഘം പദ്ധതിയിട്ടത്.കാരപ്പൊറ്റ മാട്ടു വഴി അക്ബർ അലി മകൻ അബ്ദുൾ സലാം, കോട്ടയം പാമ്പാടി പാറേപ്പറമ്പിൽ വീട്ടിൽ കുര്യാക്കോസ് മകൻ റെലിൻ ജോസഫ് കുര്യൻ,കോട്ടയം ചങ്ങനാശ്ശേരി പെരുന്ന കുരുശ്ശുമൂട്ടിൽ വീട്ടിൽ ഫിലിപ്പ് മകൻ ജാക്സൻ. എന്നിവരാണ് പോലീസ് പിടിയിലായത്.

Palakkad

ആലത്തൂർ വടക്കഞ്ചേരി ഭാഗങ്ങളിലെ സെക്യൂരിറ്റി ഇല്ലാത്ത ജ്വല്ലറിയിൽ കവർച്ച നടത്താൻ 2 മാസം മുൻപ് പദ്ധതിയിട്ട് ആലത്തൂരിലെ ലോഡ്ജില്‍ താമസിച്ച് വരികയായിരുന്ന പ്രതികളെ അന്വേഷണ സംഘം വേഷപ്രച്ഛന്നരായി നിന്ന് സാഹസികമായി പിടികൂടുകയായിരുന്നു. പ്രതികളിൽ നിന്ന് പിസ്റ്റൾ റൗണ്ട് എന്നിവ കണ്ടെടുത്തു. പ്രതികളെ ചോദ്യം ചെയ്തതിൽ വിവിധ ജില്ലകളിൽ മോഷണം, പിടിച്ചുപറി, അടിപിടി, ലഹരി കടത്ത് എന്നിവയിൽ പങ്കാളികളാണെന്ന് അറിവായി .

പാലക്കാട് മേലേപട്ടാമ്പിയിൽ 2 മാസം മുൻപ് ബൈക്കും മോഷ്ടിച്ചതും കോട്ടയം പൊൻകുന്നത്ത് ഡിസംബർ 26 ന് വീട്ടമ്മയുടെ മാല കവർന്നതും പ്രതികൾ സമ്മതിച്ചു. മോഷ്ടിച്ച ബൈക്കും മാലയും പോലീസ് പിടിച്ചെടുത്തു. പ്രതികൾ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ മോഷണം നടത്തിയിട്ടുള്ളതായി സംശയിക്കുന്നു . വിവിധ ജില്ലകളിലെ അന്വേഷണ സംഘങ്ങളുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പോലീസ് ശേഖരിച്ചു വരുന്നു. പാലക്കാട് ജില്ലയിലെ വിവിധ ബാങ്കുകൾ എടിഎം കൾ കേന്ദ്രീകരിച്ചും സംഘം കവർച്ചക്ക് പദ്ധതിയിട്ടിരുന്നതായി ചോദ്യംചെയ്തതിൽ നിന്നും അറിവായിട്ടുണ്ട്.

ആലത്തൂർ ഡി.വൈ.എസ്.പി ക്യഷ്ണദാസിന്‍റെ നിർദ്ദേശപ്രകാരം ആലത്തൂർ ഇൻസ്പെക്ടർ എലിസബത്ത് , സബ്ബ് ഇൻസ്പെക്ടർ കമറുദ്ദീൻ വള്ളിക്കാട് , സിവിൽ പോലീസ് ഓഫീസർ പ്രകാശൻ, ഷിഹാബ്, കൈം. സ്ക്വാഡ് അംഗങ്ങളായ SI ജലീൽ, നസീറലി, കൃഷ്ണദാസ്, റഹിം മുത്തു , രജീദ് സന്ദീപ്, സൂരജ് ബാബു, ദിലീപ് എന്നിവരാണ് കേസന്വേഷണം നടത്തിയത്‌.

English summary
Four were arrested by police for theft case in Palakkad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X