പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഷെയര്‍മാര്‍ക്കറ്റിന്റെ പേരില്‍ തട്ടിപ്പ്; ഒറ്റപ്പാലം സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ക്ക് സസ്പെന്‍ഷന്‍

Google Oneindia Malayalam News

പാലക്കാട്: ഓഹരിവിപണിയില്‍ പണം നിക്ഷേപിച്ചാല്‍ കൂടുതല്‍ ലാഭം ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് പലരില്‍ നിന്നും പണം വാങ്ങി തട്ടിപ്പ് നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ഒറ്റപ്പാലം പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ആര്‍ കെ രവിശങ്കറിനെ സര്‍വ്വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. പാലക്കാട് ജില്ലാ പോലീസ് മേധാവി വിശ്വനാഥ്. ആര്‍ ആണ് നടപടി സ്വീകരിച്ചത്.

policeone-1650004944.jpg

അച്ചടക്കമുള്ള സേനയിലെ ഉത്തരവാദിത്തമുള്ള പോലീസ് ഉദ്യോഗസ്ഥനായ രവിശങ്കറിന്‍റെ പെരുമാറ്റം ന്യായീകരിക്കാനാവാത്തതും പൊതുജനങ്ങള്‍ക്കിടയില്‍ പോലീസിന്‍റെ യശസ്സിന് കളങ്കവും വകുപ്പിന് അപകീര്‍ത്തിയും ഉണ്ടാക്കുന്നതുമാണെന്ന് സസ്പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു.രവിശങ്കറിനെതിരെ നെടുമങ്ങാട്, പാങ്ങോട് പോലീസ് സ്റ്റേഷനുകളില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പാലക്കാട് ജില്ലാ ക്രൈം റിക്കോഡ്സ് ബ്യൂറോ ഡിവൈ.എസ്.പി വകുപ്പുതല അന്വേഷണം നടത്തും.

ഷെയര്‍മാര്‍ക്കറ്റില്‍ പണം നിക്ഷേപിച്ച് സാമ്പത്തിക ലാഭമുണ്ടാക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച് ഒരു കോടിയിൽ അധികം രൂപയാണ് ഇയാൾ തട്ടിയെടുത്തത്. ആലീസ് ബ്ലൂഗ്രോത്ത് ഇന്‍വൈറ്റബിള്‍ എന്ന പേരിലായിരുന്നു ഇയാൾ സ്ഥാപനം തുടങ്ങിയത്. വിമുക്തഭടനേയും ബന്ധുക്കളേയും കബളിപ്പിച്ചാണ് രവിശങ്കര്‍ പണം തട്ടിയത്.

നെടുമങ്ങാട് ഉളിയൂര്‍ മുരളീഭവനില്‍ ബി മുരളീധരന്‍, ബന്ധുവായ വിജയന്‍നായര്‍ എന്നിവരാണ് ഇയാൾക്കെതിരെ പരാതി നൽകിയത്. ആദ്യകാലങ്ങളില്‍ കൃത്യമായി പലിശ കൊടുത്ത് വിശ്വാസ്യത നേടിയെടുത്തു. പിന്നീടാണ് 40,000, 80,000 തുടങ്ങിയ വലിയ തുകകള്‍ ആളുകളില്‍ നിന്നും തട്ടാൻ തുടങ്ങിയത്.

നടക്കാൻ കഴിയില്ലെന്ന ഇടത്ത് നിന്ന് പൊരുതിക്കയറ്റം, ഫാസിൽ ഖത്തറിലേക്ക് ലോകകപ്പ് കാണാൻ പറക്കുന്നുനടക്കാൻ കഴിയില്ലെന്ന ഇടത്ത് നിന്ന് പൊരുതിക്കയറ്റം, ഫാസിൽ ഖത്തറിലേക്ക് ലോകകപ്പ് കാണാൻ പറക്കുന്നു

മരണം പോലും തോറ്റുപോയ പ്രണയം; മരിച്ച കാമുകിക്ക് സിന്ദൂരമിട്ട് ഭാര്യയാക്കി യുവാവ്‌മരണം പോലും തോറ്റുപോയ പ്രണയം; മരിച്ച കാമുകിക്ക് സിന്ദൂരമിട്ട് ഭാര്യയാക്കി യുവാവ്‌

'സ്വപ്‌നങ്ങൾ അകലെയല്ല എന്ന് നമ്മെ പഠിപ്പിക്കുന്ന ഗാനിം; ഇതിൽ കൂടുതൽ രാഷ്ട്രീയം വംശവെറിക്ക് നൽകാനുണ്ടോ''സ്വപ്‌നങ്ങൾ അകലെയല്ല എന്ന് നമ്മെ പഠിപ്പിക്കുന്ന ഗാനിം; ഇതിൽ കൂടുതൽ രാഷ്ട്രീയം വംശവെറിക്ക് നൽകാനുണ്ടോ'

English summary
Fraud in the name of share market; Ottapalam station civil police officer ssuspended
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X