പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാലക്കാട് 2 പേർക്ക് സമ്പർക്കത്തിലൂടെ കൊവിഡ്; ഇന്ന് 14 പേർക്ക് രോഗം!! 68 പേർക്ക് രോഗമുക്തി

Google Oneindia Malayalam News

പാലക്കാട്; ജില്ലയിൽ ഇന്ന് 14 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.ഇതിൽ രണ്ടു പേർ വീതം കളമശ്ശേരി മെഡിക്കൽ കോളേജിലും കോഴിക്കോട് മെഡിക്കൽ കോളജിലും ചികിത്സയിലാണ്. ജില്ലയിൽ ഇന്ന് 68 പേർ രോഗമുക്തി നേടി.രോഗികളുടെ വിവരങ്ങൾ ഇങ്ങനെ

യുഎഇ-3 നാഗലശ്ശേരി സ്വദേശി (21 പുരുഷൻ).ഇദ്ദേഹം കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്, എലപ്പുള്ളി സ്വദേശി (46 പുരുഷൻ),തിരുമിറ്റക്കോട് സ്വദേശി (38 പുരുഷൻ).ഇദ്ദേഹം കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.കുവൈത്ത്-1 പട്ടഞ്ചേരി സ്വദേശി (25 പുരുഷൻ).സൗദി-6
കാരാകുറുശ്ശി സ്വദേശി (33 പുരുഷൻ),പെരിമ്പടാരി സ്വദേശി(32 പുരുഷൻ),കുഴൽമന്ദം സ്വദേശി (28 പുരുഷൻ),മണപ്പുള്ളിക്കാവ് സ്വദേശി (51 പുരുഷൻ),ആലത്തൂർ സ്വദേശി (45 പുരുഷൻ),പഴയ ലക്കിടി സ്വദേശി (30 പുരുഷൻ).ഇദ്ദേഹം കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.ഖത്തർ-2 കുഴൽമന്ദം സ്വദേശി (45 പുരുഷൻ),കാരാകുറുശ്ശി സ്വദേശി (37 പുരുഷൻ)ഇദ്ദേഹം കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

xcoronavirus46

രണ്ട് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. തച്ചനാട്ടുകര സ്വദേശികളായ രണ്ടുപേർ സ്വദേശി (32, 52 സ്ത്രീകൾ). സൗദിയിൽ നിന്നും വന്ന് ജൂൺ 24ന് രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ സഹോദരിയും മാതാവും ആണ് ഇവർ.

Recommended Video

cmsvideo
Ernakulam മാര്‍ക്കറ്റ് കോവിഡ് കാരണം അടച്ചു | Oneindia Malayalam

എറണാകുളത്ത് ചികിത്സയിലുള്ള നാലുപേരെ ഇന്ന് പാലക്കാട് ജില്ലയിലേക്ക് മാറ്റും.ഇതോടെ ജില്ലയിൽ ചികിത്സയിലുള്ള വരുടെ എണ്ണം 191 ആകും. ഇവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ മൂന്നു പേര് മഞ്ചേരി മെഡിക്കൽ മെഡിക്കൽ കോളേജുകളിലും നാല് പേർ എറണാകുളത്തും ഒരാൾ തിരുവനന്തപുരം, നാല് പേർ കോഴിക്കോട് മെഡിക്കൽ കോളേജുകളിലും ചികിത്സയിൽ ഉണ്ട്.

ഇതുവരെ 20704 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതില്‍ 18619 പരിശോധനാ ഫലങ്ങളാണ് ലഭ്യമായത്. 558 പേർക്കാണ് ഇതുവരെ പരിശോധനാഫലം പോസിറ്റീവായത്. ഇന്ന് 514 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. ഇതുവരെ 365 പേർ രോഗമുക്തി നേടി. പുതുതായി 545 സാമ്പിളുകളും അയച്ചു. ഇനി 2085 സാമ്പിളുകളുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.

ഇതുവരെ 62075 പേരാണ് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയത്. ഇതില്‍ ഇന്ന് മാത്രം 1097 പേര്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി. നിലവില്‍ 11271 പേർ ജില്ലയില്‍ വീട്ടില്‍ നിരീക്ഷണത്തില്‍ തുടരുന്നു.സെന്റിനെന്റല്‍ സര്‍വൈലന്‍സ് പ്രകാരം ഇതുവരെ 3327 സാമ്പിളുകളും ഓഗ്മെന്റഡ് സര്‍വൈലന്‍സ് പ്രകാരം ഇതുവരെ 195 സാമ്പിളുകളാണ് പരിശോധിച്ചത്.

English summary
fresh 18 cases in palakkad today,68 recovered
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X