പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഒരു ചുവരിൽ കൈയ്യും അരിവാളും;തിരഞ്ഞെടുപ്പ് വരെ മാത്രം ഭായി ഭായി..തെരഞ്ഞെടുപ്പിലെ സൗഹൃദ കാഴ്ചകൾ

Google Oneindia Malayalam News

പാലക്കാട്; തദ്ദേശ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലാണ് മുന്നണികൾ. സ്ഥാനാർത്ഥി ചർച്ചയ്ക്കൊപ്പം തന്നെ ചുമരെഴുത്തുകളും മുന്നണികൾ സജീവമാക്കി കഴിഞ്ഞു.ബംഗാളിൽ ഇക്കുറി കോൺഗ്രസും സിപിഎമ്മും സഖ്യത്തിലാണ് വരാനിരിക്കുന്ന നിയമസഭ തിരിഞ്ഞെടുപ്പിനെ നേരിടുന്നത്.പാലക്കാട് കൊഴിഞ്ഞാമ്പാറയിലും കോൺഗ്രസും സിപിഎമ്മും സഖ്യത്തിലാണോ മത്സരം എന്ന് സംശയം തോന്നാം ചുമരെഴുത്ത് കണ്ടാൽ.

palakakd election

ഒരു ചുവരിൽ രണ്ട് കൈയ്യും അരിവാളും നിറഞ്ഞതോടെയാണ് ഇത്. എന്നാൽ പരിചയക്കാരായ പാർട്ടിക്കാർക്ക് വീട്ടുകാർ ചുമര് വിട്ട് നൽകിയതോടെയാണ് ഒരു മതിലിൽ തന്നെ ഇരു പാർട്ടികളുടേയും ചിഹ്നം എത്തിയത്.ആദ്യം വീട്ടുകാര് കോൺഗ്രസുകാർക്കായിരുന്നു ചുമർ വിട്ട് നൽകിയത്. പിന്നീട് സിപിഎമ്മുകാരും വന്ന് ചോദിച്ചതോടെ അവരോടും സൗഹദൃദത്തിന്റെ പേരിൽ ചുമരിൽ വരയ്ക്കാൻ അനുവാദം നൽകി.

Recommended Video

cmsvideo
തദ്ദേശ തിരഞ്ഞെടുപ്പ്: പാലക്കാട്; കൊഴിഞ്ഞാമ്പാറയിൽ ഒരു ചുവരിൽ ചിഹ്നം വരച്ച് സിപിഎമ്മും കോൺഗ്രസും

രണ്ട് കൂട്ടരേയും തിരഞ്ഞെടുപ്പ് കഴിഞ്ഞാലും കാണേണ്ടതാണ്. ആരേയും തള്ളി പറയാൻ കഴിയില്ലല്ലോ, അതുകൊണ്ട് രണ്ട് പേരും വന്ന് ചോദിച്ചപ്പോൾ ചുമർ വിട്ട് നൽകി. അതേസയമയം ഒരേ ചുമരിലാണ് എഴുത്തെങ്കിലും ഇവിടെ ശക്തമായ പോരാട്ടമാണ് കോൺഗ്രസും സിപിഎമ്മും തമ്മിൽ.ചുമരെഴുത്തിൽ മാത്രമാണ് തത്കാലം ഭായി ഭായി. ഡിസംബർ 16 ന് ഫലം വരുമ്പോഴറിയാം ആര് വരച്ച ചിഹ്നത്തിനാണ് വോട്ട് വീണതെന്ന്.

ജില്ലയിലെ രാഷ്ട്രീയ ചിത്രം

പാലക്കാട് ജില്ലയിൽ ജില്ലാ പഞ്ചായത്ത് ഭരണം എൽഡിഎഫിനാണ്. ആകെയുള്ള 30 സീറ്റുകളിൽ എൽഡിഎഫിന് 27 ഉം യുഡിഎഫിന് 3 സീറ്റുകളുമാണ് ഉള്ളത്. 7 നഗരസഭകളിൽ 4 എണ്ണത്തിൽ യുഡിഎഫും രണ്ടിടത്ത് എൽഡിഎഫും 1 ഇടത്ത് ബിജെപിയുമാണ്.88 ഗ്രാമപഞ്ചായത്തുകളിൽ 71 ഇടത്തും എൽഡിഎഫിനാണ് ഭരണം.യുഡിഎഫ് 17 ഇടത്താണ് ഭരിക്കുന്നത്.

 കേരളത്തിൽ ഇന്ന് 3593 പേര്‍ക്ക് കൊവിഡ്;22 മരണം..ഇനി ചികിത്സയിൽ കഴിയുന്നത് 79,410 പേർ കേരളത്തിൽ ഇന്ന് 3593 പേര്‍ക്ക് കൊവിഡ്;22 മരണം..ഇനി ചികിത്സയിൽ കഴിയുന്നത് 79,410 പേർ

 വോഗ് വുമണ്‍ ഓഫ് ദ ഇയര്‍; വോഗ് ഇന്ത്യ കവര്‍ പേജില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ, അഭിനന്ദനവുമായി പ്രമുഖർ വോഗ് വുമണ്‍ ഓഫ് ദ ഇയര്‍; വോഗ് ഇന്ത്യ കവര്‍ പേജില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ, അഭിനന്ദനവുമായി പ്രമുഖർ

സർക്കാരിനെ താറടിക്കാമെന്നാണ് അന്വേഷണ ഏജസികൾ ധരിക്കുന്നതെങ്കിൽ തെറ്റിപ്പോയി; വിമർശിച്ച് തോമസ് ഐസക്സർക്കാരിനെ താറടിക്കാമെന്നാണ് അന്വേഷണ ഏജസികൾ ധരിക്കുന്നതെങ്കിൽ തെറ്റിപ്പോയി; വിമർശിച്ച് തോമസ് ഐസക്

English summary
Friendship stories in palakkad by election; CPM and congress political symbols in same wall
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X