പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ബിജെപിയുടെ ജയ്ശ്രീം ബാനർ മുതൽ ദുരഭിമാന കൊല വരെ; 2020 ൽ വിവാദങ്ങളിൽ നിറഞ്ഞ പാലക്കാട്

Google Oneindia Malayalam News

പാലക്കാ‌ട് എന്ന പേര് ദേശീയ തലത്തില്‍ ചര്‍ച്ചയായ വര്‍ഷമാണ് 2020. വിവാദങ്ങളാണ് പാലക്കാ‌ടിന്‍റെ പേരിന് കരിനിഴല്‍ വീഴ്ത്തിയത്. 2020 ല്‍ ജില്ലയില്‍ സംഭവിച്ച പ്രധാന സംഭവങ്ങള്‍ ഇവയാണ്.

കേരളത്തിന്റെ പാലാഴി എന്നറിയപ്പെ‌ടുന്ന ചിറ്റൂരില്‍ പാല്‍ ഒഴുക്കി കളഞ്ഞ് പ്രതിഷേധിച്ചതിന് 2020 സാക്ഷിയായി. ലോക്ഡൗണിനെ തുടര്‍ന്ന് ഏപ്രില്‍ 1ന് മില്‍മ പാല്‍ സംഭരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് നൂറു കണക്കിന് ലിറ്റര്‍ പാല്‍ ഒഴുക്കി ക്ഷീരകര്‍ഷകര്‍ പ്രതിഷേധിച്ചത്. ഇതോടെ സംസ്ഥാന സര്‍ക്കാര്‍ പ്രശ്നത്തില്‍ ഇ‌ടപെ‌‌ടുകയും പാല്‍ സംഭരണം പുനരാംരഭിക്കുകയും ചെയ്തത് പ്രതിഷേധത്തിന്റ വിജയമായി.

palakkad

കൊവിഡ് വ്യാപനം ഉണ്ടാകാതിരിക്കുവാന്‍ പ്രഖ്യാപിച്ച ലോക്ഡൗണിനെ തുടര്‍ന്ന് നാ‌ട്ടിലേക്കെത്തുന്ന മലയാളികളെ വാളയാര്‍ അതിര്‍ത്തിയില്‍ തടഞ്ഞത് പോയ വര്‍ഷം വലിയ പ്രതിഷേധത്തിനി‌ടയാക്കിയ സംഭവമായിരുന്നു. തമിഴ്നാ‌ട്ടില്‍ നിന്നും കര്‍ണ്ണാ‌ടകയില്‍ നിന്നുമെത്തിയ നൂറുകണക്കിന് മലയാളികളാണ് ഭക്ഷണവും വെള്ളവും ഇല്ലാതെ തമിഴ്നാട് അതിര്‍ത്തിയില്‍ നരകയാതന അനുഭവിച്ചത്. പാസ് ഉള്ളവരെ മാത്രമേ കേരളത്തിലേക്ക് കടത്തിവി‌ടുകയുള്ളൂ എന്ന് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് ഏറെ വിവാദമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതിപക്ഷഎംഎല്‍എമാര്‍ ഉള്‍പ്പെടെയുള്ളവര്‍ വാളയാര്‍ ടെക്ക് പോസ്റ്റിലെത്തി പ്രതിഷേക്കാര്‍ക്കു വേണ്ടി സമരം നയിച്ചതും സംസ്ഥാന രാഷ്ട്രീയത്തിലെ വളരെയധികം ശ്രദ്ധേയമായ സംഭവങ്ങളില്‍ ഒന്നായിരുന്നു.

ഗർഭിണിയായ കാട്ടാനയ്ക്ക് പൈനാപ്പിളിൽ സ്ഫോടക വസ്തു നൽകി കൊന്ന സംഭവം പോയവര്‍ഷം ജില്ലയ്ക്ക് ഏറെ പേരുദോഷം കേൾക്കാൻ ഇടയാക്കിയ സംഭവമായിരുന്നു. തിരുവിഴാംകുന്ന് അമ്പലപ്പാറയില്‍ മേയ് 27നാണ് 15 വയസ്സ് പ്രായമുള്ള പിടിയാന ചരിഞ്ഞത്. കൊല്ലപ്പെടുമ്പോൾ ആന ഒരു മാസം ഗർഭിണിയാണെന്ന് പോസ്റ്റ്മോർട്ടം നടത്തിയ ഫോറന്‍സിക് സർജൻ ഡോക്ടർ ഡേവിഡ് എബ്രഹാം ഫേസ്ബുക്കില്‍ കുറിച്ചതോടെയാണ് വിഷയം വൈറലായത് . ഇതേ തുടര്‍ന്ന് ദേശീയ മാധ്യമങ്ങൾ വരെ ആന കൊല്ലപ്പെട്ടത് വാർത്തയാക്കി റിപ്പോർട്ട് ചെയ്തിരുന്നു. ഇത് ജില്ലയെ സംബന്ധിച്ചിടത്തോളം വേദനാജനകവും ഒപ്പം കളങ്കവുമായി ഇന്നും നിലനില്‍ക്കുന്നുണ്ട്.

തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ദിനത്തില്‍ ബിജെപി പ്രവർത്തകർ പാലക്കാട് നഗരസഭ കെട്ടിടത്തിനു മുകളില്‍ ‍ ജയ് ശ്രീറാം ബാനര്‍ പ്രദർശിപ്പിച്ച സംഭവം കേരളത്തില്‍ ഏറെ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു .ബാനര്‍ പ്രദർശിപ്പിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചുകൊണ്ട് സംസ്ഥാന ബിജെപി വ്യക്താവ് സന്ദീപ് വാര്യര്‍ കുറിച്ചത് പാലക്കാട് ബിജെപിയുടെ ഗുജറാത്ത് ആണെന്നാണ്. നഗരസഭയിൽ ജയ്ശ്രീറാം ബാനര്‍ പ്രദര്‍ശിപ്പിച്ചത് ദേശീയതലത്തില്‍ തന്നെ വാര്‍ത്തയായിരുന്നു. ഇതിനെതിരെ സംസ്ഥാനത്ത് വലിയ പ്രതിഷേധം ഉയര്‍ന്നു വന്നു. രണ്ടു ദിവസം കഴിഞ്ഞ് ജയ് ശ്രീറാം ബാനര്‍ ഉയര്‍ത്തിയി‌‌ടത്ത് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ചേര്‍ന്ന് ദേശീയ പതാക ഉയര്‍ത്തിയതും രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് ഇ‌ടയാക്കി.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ മാത്രം കേട്ടിരുന്ന ദുരഭിമാനക്കൊലയ്ക്കും 2020 ല്‍ പാലക്കാട് സാക്ഷിയായി. തേൻകുറിശ്ശി സ്വദേശിയായ അനീഷിനെ ആണ് ഭാര്യാ പിതാവും അമ്മാവനും ചേർന്ന് ക്രിസ്തുമസ് ദിനത്തില്‍ കുത്തിക്കൊന്നത്. കൊല്ലന്‍ സമുദായാംഗമായ അനീഷ് , പിള്ള ജാതിയിൽപ്പെട്ട അമൃത എന്ന പെൺകുട്ടി സ്നേഹിച്ച് വിവാഹം കഴിച്ചതായിരുന്നു പ്രകോപനം.

പിണറായി മമ്മൂട്ടിക്ക് വേണ്ടപ്പെട്ടയാൾ,വിമർശിക്കുന്നത് ഇഷ്ടമല്ല;ഡയലോഗ് തിരുത്താൻ സമ്മതിച്ചില്ലെന്ന് ജോയ് മാത്യുപിണറായി മമ്മൂട്ടിക്ക് വേണ്ടപ്പെട്ടയാൾ,വിമർശിക്കുന്നത് ഇഷ്ടമല്ല;ഡയലോഗ് തിരുത്താൻ സമ്മതിച്ചില്ലെന്ന് ജോയ് മാത്യു

പുതുവത്സരാഘോഷം; ബെംഗളൂരുവിൽ 31 ന് വൈകീട്ട് 6 മുതൽ നിരോധനാജ്ഞ,കർശന നിയന്ത്രണംപുതുവത്സരാഘോഷം; ബെംഗളൂരുവിൽ 31 ന് വൈകീട്ട് 6 മുതൽ നിരോധനാജ്ഞ,കർശന നിയന്ത്രണം

കാർഷിക നിയമത്തിന് എതിരെ പ്രമേയം, സംസ്ഥാന നിയമസഭയുടെ പ്രത്യേക സമ്മേളനം ഇന്ന്കാർഷിക നിയമത്തിന് എതിരെ പ്രമേയം, സംസ്ഥാന നിയമസഭയുടെ പ്രത്യേക സമ്മേളനം ഇന്ന്

Recommended Video

cmsvideo
ജയ് ശ്രീറാം ബാനർ ഉയർത്തിയ ബിജെപി യെ നിരോധിക്കുക..കട്ടകലിപ്പ് | Oneindia Malayalam

English summary
From the BJP's Jai Shri Ram banner to the Honor killing ;Top 5 Incidents in Palakkad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X