പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അട്ടപ്പാടിയിൽ കഞ്ചാവ് തോട്ടം കണ്ടെത്തി നശിപ്പിച്ചു: നശിപ്പിച്ചത് 408 കഞ്ചാവ് ചെടികൾ!

  • By Desk
Google Oneindia Malayalam News

പാലക്കാട്: അസിസ്റ്റന്റ് എക്സൈസ് കമ്മീഷ്ണർ രാജാസിംഗിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് എക്സൈസ് കമ്മീഷറും പാലക്കാട് എക്സൈസ് സ്പെഷൽ സ്ക്വാഡിലെ സർക്കിൾ ഇൻസ്പെക്ടറും പാർട്ടിയും മുക്കാലി ഫോസ്റ്റ് റേഞ്ച് പാർട്ടിയും സംയുക്തമായി നടത്തിയ റെയ്ഡിൽ മണ്ണാർക്കാട് താലൂക്കിൽ പാടവയൽ വില്ലജിൽ ആനവായ് മേഖലയിൽ ഗലസി ഊരിന് മുകൾ ഭാഗത്ത് പൊടിയറ മലയിൽ നിന്നും 408 കഞ്ചാവ് ചെടികൾ കണ്ടു പിടിച്ച് കേസാക്കി സംഭവസ്ഥലത്ത് വെച്ച് നശിപ്പിച്ചു. പ്രതിയെ കണ്ടു കിട്ടിയിട്ടില്ല.

സമുദ്രനിരപ്പിൽ നിന്നും 2500 അടി ഉയരത്തിലാണ് പൊടിയറ മല സ്ഥിതി ചെയ്യുന്നത്. കണ്ടെടുത്ത കഞ്ചാവ് ചൊടിയകൾക്ക് 6 മാസം പ്രായവും ഉദ്ദേശം 6 അടിയോളം ഉയരമുള്ളതുമാണ്.വാഹന ഗതാഗതം അവസാനിക്കുന്ന ആനവായ് ഊരിൽ നിന്നും ഉദ്ദേശം 15 km ദൂരത്ത് നിന്നാണ് 408 കഞ്ചാവ് ചെടികൾ കണ്ടെടുത്തത്. ആനവായിൽ നിന്ന് തുടുക്കി:ഗലസി എന്നീ ഊരുകർ കഴിഞ്ഞ് ഉദ്ദ്ദേശം 8 km ദൂരം ചെങ്കുത്തന്നെയുള്ള മല 6 മണിക്കൂർ കൊണ്ട് കയറി. അതിസാഹസികമായാണ് പൊടിയറ മലയിൽ നിന്നും കഞ്ചാവ് ചെടികൾ കണ്ടെടുത്തത്. വന്യമൃഗങ്ങൾ സദാ വിഹരിക്കുന്ന സ്ഥലമാണ് പൊടിയറ മല. അട്ടപ്പാടികഞ്ചാവിന് വിപണിയിൽ വലിയ ഡിമാന്റാണുള്ളത്. ഇടുക്കി നീലച്ചടയൻ ഇനത്തിൽ പെട്ടകഞ്ചാവാണ് കണ്ടു പിടിച്ച് നശിപ്പിച്ചത്.

ganja4566-

159 തടങ്ങളിലായി രാസവളപ്രയോഗത്തിലൂടെ വൃത്തിയായി പരിപാലിച്ച് വരുന്ന നിലയിലായിരുന്നു കണ്ടെടുത്ത 408 കഞ്ചാവ് ചെടികൾ കാണപ്പെട്ടത്. കണ്ടെടുത്ത കഞ്ചാവ് ചെടികൾ നട്ട് പരിപാലിച്ച ആളെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്.റെയ്ഡിൽ പങ്കെടുത്തവർ അസിസ്റ്റന്റ് എക്സൈസ് കമ്മീഷ്ണർ രാജാസിംഗ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം.രാകേഷ്. പ്രിവന്റീവ് ഓഫീസർമാരായ A. വിപിൻദാസ്. Ak സുമേഷ് ,ഗ്രേഡ് പ്രിവന്റീവ് ഓഫീസർമാരായ മൺസൂർ അലി, അജിത് കുമാർ സിവിൽ എക്സൈസ് ഓഫീസർമാരായ എം.പ്രസാദ്.കെ.രതീഷ്.അഹമ്മദ് കബീർ, ബിനു, ശ്രീകുമാർ. ജോൺസൻ. സ്മിത ഡ്രൈവർ ശെൽവകുമാർ , ഫോറസ്റ്റ് ഉദ്യോഗസ്ഥരായ പാഞ്ചാൻ' പെരുമല എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് കണ്ടെത്തിയത്.

English summary
ganja field removes by excise
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X