പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അട്ടപ്പാടിയിൽ വീണ്ടും കഞ്ചാവ് വേട്ട: പരിശോധനയിൽ വിളവെടുപ്പിനു പാകമായ 36 കഞ്ചാവ് ചെടികൾ

  • By Desk
Google Oneindia Malayalam News

പാലക്കാട്: അട്ടപ്പാടിയിൽ ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും കഞ്ചാവ് ചെടികൾ കണ്ടെത്തി. പിടിച്ചെടുത്തത് വിളവെടുപ്പിനു പാകമായ 36 കഞ്ചാവ് ചെടികൾ. പാലക്കാട്‌ എക്സൈസ് ഇന്റെലിജൻസ് ബ്യുറോയും, അഗളി റെയ്ഞ്ചും സംയുക്തമായി പാടവയൽ, അബ്ബണ്ണൂർ മേഖലയിൽ നടത്തിയ പരിശോധനയിൽ വിളവെടുപ്പിനു പാകമായ 36 കഞ്ചാവ് ചെടികൾ കണ്ടെത്തി കേസ് എടുത്തു.

<strong>ലോക്സഭാ തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ സിപിഎം-ഡിഎംകെ സഖ്യം; യെച്ചൂരി സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി</strong>ലോക്സഭാ തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ സിപിഎം-ഡിഎംകെ സഖ്യം; യെച്ചൂരി സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി

പാടവയൽ മന്തപ്പടി ഭാഗത്തു നിന്നും ഉദ്ദേശം 2കിമി വടക്ക് മാറി കാണുന്ന ചെറിയ കുന്നുകൾക്ക് ഇടയിൽ തൊവര കൃഷിക്കിടയിൽ ആണ് കഞ്ചാവ് ചെടികൾ കണ്ടെത്തി യത്.ടി മേഖലയിൽ വ്യാപകമായി ചെറിയ തോതിൽ കൃഷി സ്ഥലങ്ങൾക്കിടയിൽ കഞ്ചാവ് ചെടികൾ വളർത്തി വരുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ അഗളി റെയ്ഞ്ചും, ഐ ബി യും സംയുക്തമായി നടത്തിയ പരിശോധന യിൽ ആണ് ടി കേസ് കണ്ടെത്തിയത്.

cannabis-06-1

കഞ്ചാവ് ചെടികൾ നട്ടു വളർത്തിയ ആളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചെന്നും, ഉടൻ അറസ്റ്റ് ഉണ്ടാകുമെന്നും എക്സൈസ് അധികൃതർ അറിയിച്ചു. എക്സൈസ് ഇൻസ്‌പെക്ടർ മാരായ കൃഷ്ണൻ കുട്ടി, രജനീഷ് പ്രേവന്റിവ് ഓഫീസർ മാരായ യൂനസ്, സജിത്ത്, സെന്തിൽ കുമാർ,രൂപേഷ്, രാജൻ, രാജേഷ്‌, സജീവ് സിവിൽ എക്സൈസ് ഓഫീസർ സുമേഷ് എന്നിവർ റെയ്‌ഡിൽ പങ്കെടുത്തു.

English summary
ganja hunt in attappady
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X