9 പവൻ സ്വർണവും 30,000 രൂപയും കവർന്നു; പാലക്കാട് 3 പേർ അറസ്റ്റിൽ
പാലക്കാട്; 9 പവൻ സ്വർണവും 30,000 രൂപയും കവർന്ന സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. കോഴിക്കോട് വിഷ്ണു(രാഹുൽ രാജ് 22), അലനല്ലൂർ കൃഷ്ണപ്രശാന്ത്(പ്രിൻസ് 24),അലനല്ലൂർ അത്താണിപ്പടി ഖാലിദ്(28) എന്നിവരാണ് അറസ്റ്റിലായത്. സ്കൂൾ പടിചെറമ്പാടത്ത് അലിയുടെ വീട്ടിൽ നിന്നായിരുന്നു സ്വർണവും പണവും മോഷ്ടിച്ചത്. അറസ്റ്റിലായ മൂന്ന് പേരും മറ്റ് കേസുകളിൽ നേരത്തേ പ്രതികളായിരുന്നവരാണ്.

വിഷ്ണുവിനെയും കൃഷ്ണ പ്രശാന്തിനേയും ഖാലിദ് ജയിലിൽ വെച്ചാണ് പരിചയപ്പെട്ടത്.തന്റെ കടബാധ്യത തീർക്കാൻ മോഷണത്തിനായി ഇരുവരേയും ഖാലിദ് വിളിച്ച് വരുത്തുകയായിരുന്നു. ഖാലിദിന് പരിചയമുള്ള വീടാാണ് അലിയുടേത്. വീടിനെകുറിച്ച് കൃത്യമായി അറിവുള്ളയാളാണ് മോഷണം നടത്തിയതെന്ന പോലീസിന്റെ നിഗമനമാണ് ഖാലിദിലേക്ക് അന്വേഷണം എത്തിച്ചത്. ഖാലിദിന്റെ ഫോൺ ലൊക്കേഷൻ പരിശോധിച്ചെത്തിയപ്പോഴാണ് പ്രതികൾ പോലീസിന്റെ പിടിയിലായത്.
മോഷ്ടിച്ച സ്വർണത്തിൽ ഭൂരിഭാഗവും ഇവർ കോഴിക്കോട് വിറ്റിരുന്നു. ബാക്കി കൈയ്യിൽ ഉണ്ടായിരുന്ന സ്വർണവും കണ്ടെത്തിയിട്ടുണ്ട്. പ്രതികളിൽ നിന്ന് ഒന്നേകാൽ കിലോ വിൽപനയ്ക്കായി സൂക്ഷിച്ച കഞ്ചാവും ലഹരി ഗുളികകളും പോലീസ് പിടിച്ചെടുത്തു.












Click it and Unblock the Notifications