പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

9 പവൻ സ്വർണവും 30,000 രൂപയും കവർന്നു; പാലക്കാട് 3 പേർ അറസ്റ്റിൽ

Google Oneindia Malayalam News

പാലക്കാട്; 9 പവൻ സ്വർണവും 30,000 രൂപയും കവർന്ന സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. കോഴിക്കോട് വിഷ്ണു(രാഹുൽ രാജ് 22), അലനല്ലൂർ കൃഷ്ണപ്രശാന്ത്(പ്രിൻസ് 24),അലനല്ലൂർ അത്താണിപ്പടി ഖാലിദ്(28) എന്നിവരാണ് അറസ്റ്റിലായത്. സ്കൂൾ പടിചെറമ്പാടത്ത് അലിയുടെ വീട്ടിൽ നിന്നായിരുന്നു സ്വർണവും പണവും മോഷ്ടിച്ചത്. അറസ്റ്റിലായ മൂന്ന് പേരും മറ്റ് കേസുകളിൽ നേരത്തേ പ്രതികളായിരുന്നവരാണ്.

palakkad arrest

വിഷ്ണുവിനെയും കൃഷ്ണ പ്രശാന്തിനേയും ഖാലിദ് ജയിലിൽ വെച്ചാണ് പരിചയപ്പെട്ടത്.തന്റെ കടബാധ്യത തീർക്കാൻ മോഷണത്തിനായി ഇരുവരേയും ഖാലിദ് വിളിച്ച് വരുത്തുകയായിരുന്നു. ഖാലിദിന് പരിചയമുള്ള വീടാാണ് അലിയുടേത്. വീടിനെകുറിച്ച് കൃത്യമായി അറിവുള്ളയാളാണ് മോഷണം നടത്തിയതെന്ന പോലീസിന്റെ നിഗമനമാണ് ഖാലിദിലേക്ക് അന്വേഷണം എത്തിച്ചത്. ഖാലിദിന്റെ ഫോൺ ലൊക്കേഷൻ പരിശോധിച്ചെത്തിയപ്പോഴാണ് പ്രതികൾ പോലീസിന്റെ പിടിയിലായത്.

മോഷ്ടിച്ച സ്വർണത്തിൽ ഭൂരിഭാഗവും ഇവർ കോഴിക്കോട് വിറ്റിരുന്നു. ബാക്കി കൈയ്യിൽ ഉണ്ടായിരുന്ന സ്വർണവും കണ്ടെത്തിയിട്ടുണ്ട്. പ്രതികളിൽ നിന്ന് ഒന്നേകാൽ കിലോ വിൽപനയ്ക്കായി സൂക്ഷിച്ച കഞ്ചാവും ലഹരി ഗുളികകളും പോലീസ് പിടിച്ചെടുത്തു.

പാരീസ് ഉടമ്പടിക്കും അപ്പുറമുള്ള കാര്യങ്ങള്‍ ഇന്ത്യ നടപ്പാക്കും, ആത്മാര്‍ത്ഥയോടെ പോരാടണമെന്ന് മോദിപാരീസ് ഉടമ്പടിക്കും അപ്പുറമുള്ള കാര്യങ്ങള്‍ ഇന്ത്യ നടപ്പാക്കും, ആത്മാര്‍ത്ഥയോടെ പോരാടണമെന്ന് മോദി

കുവൈത്തിൽ കൊവിഡ് വാക്സിൻ ആദ്യം സ്വീകരിക്കുക ആരോഗ്യമന്ത്രി;വാക്സിൻ എടുക്കാൻ ആരേയും നിർബന്ധിക്കില്ലകുവൈത്തിൽ കൊവിഡ് വാക്സിൻ ആദ്യം സ്വീകരിക്കുക ആരോഗ്യമന്ത്രി;വാക്സിൻ എടുക്കാൻ ആരേയും നിർബന്ധിക്കില്ല

കേരളത്തില്‍ ഇന്ന് 5254 പേര്‍ക്ക് കൊവിഡ്; 6227 പേര്‍ രോഗ മുക്തി.. 27 മരണംകേരളത്തില്‍ ഇന്ന് 5254 പേര്‍ക്ക് കൊവിഡ്; 6227 പേര്‍ രോഗ മുക്തി.. 27 മരണം

പോലീസ് നിയമഭേദഗതി;ആശങ്കയ്ക്ക് അടിസ്ഥാനമില്ല,അഭിപ്രായ സ്വാതന്ത്ര്യത്തെ ബാധിക്കില്ലെന്നും മുഖ്യമന്ത്രിപോലീസ് നിയമഭേദഗതി;ആശങ്കയ്ക്ക് അടിസ്ഥാനമില്ല,അഭിപ്രായ സ്വാതന്ത്ര്യത്തെ ബാധിക്കില്ലെന്നും മുഖ്യമന്ത്രി

English summary
Gold And Money Stolen in Palakkad,3 Arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X