പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഗൾഫിലെ ബിസിനസ്സ് വൈരാഗ്യം, യുവാവിന്റെ കാൽ തല്ലിയൊടിച്ചു: നാലംഗ ക്വട്ടേഷൻ സംഘം അറസ്റ്റിൽ

  • By Desk
Google Oneindia Malayalam News

പാലക്കാട്: കുത്തന്നൂർ, കളപ്പാറ സ്വദേശിയും ദുബായിൽ വർക് ഷോപ് ഉടമയുമായ ശശി , വ : 40 നെ ഈ മാസം 4 ന് രാത്രി കളപ്പാറയിലുള്ള കല്യാണമണ്ഡപത്തിൽ നിന്നും പുറത്തേക്ക് വിളിച്ചിറക്കി ഇരുമ്പുവടി കൊണ്ട് കാൽ അടിച്ചൊടിച്ച സംഭവത്തിൽ ക്വട്ടേഷൻ സംഘത്തിൽപ്പെട്ട നാലു പേരെ കുഴൽമന്ദം പോലീസ് അറസ്റ്റു ചെയ്തു.

അയ്യപ്പനെ കാണും വരെ മാലയൂരില്ല.. വിശ്വാസികളുടെ പിന്തുണയോടെ പോകാനാണ് ആഗ്രഹമെന്ന് യുവതികള്‍

കൊല്ലം, നിലമേൽ സ്വദേശിയും കോഴിക്കോട് , നല്ലളം, അരീക്കാടിൽ താമസിച്ചു വരുന്നതുമായ നിസാമുദ്ദീൻ എന്ന ചിണ്ടു (39), കോഴിക്കോട്, വെള്ളയിൽ സ്വദേശി നൗഫൽ എന്ന ദാദാ നൗഫൽ( 39), നല്ലളം, മങ്കുണിപ്പാടം, ചെറുവീട്ടിൽ ഹരീഷ് (31), കോഴിക്കോട്, വെള്ളയിൽ സ്വദേശി റഹീസ് ( 36 )എന്നിവരാണ് അറസ്റ്റിലായത്.

arrest-01-600-09-


കൃത്യം നടത്തുന്നതിനായി തലേ ദിവസം തന്നെ ക്വട്ടേഷൻ സംഘം പാലക്കാട്ട് ടൗണിലുള്ള സ്വകാര്യ ലോഡ്ജിൽ മുറിയെടുത്ത് താമസിച്ചിരുന്നതായി കണ്ടെത്തി. നിരവധി CCTV ദൃശ്യങ്ങൾ പരിശോധിച്ചതിൽ പ്രതികൾ സഞ്ചരിച്ചതായി കരുതുന്ന കാറുകളുടെ ദൃശ്യങ്ങളും പോലീസിന് ലഭിച്ചിരുന്നു, സൈബർ സെല്ലിന്റെ സഹായത്തോടെ യാണ് പ്രതികളെ കോഴിക്കോട് ജില്ലയിലെ വിവിധയിടങ്ങളിൽ നിന്നും കസ്റ്റഡിയിലെടുത്തത്.

കാലിനും, കൈക്കും സാരമായി പരിക്കുപറ്റിയ ശശി കോയമ്പത്തൂർ ഗംഗ ആശുപത്രിയിൽ ചികിത്സയിലാണ്. ഒരു ലക്ഷം രൂപക്കാണ് ക്വട്ടേഷൻ സംഘം ദൗത്യം ഏറ്റെടുത്തത്. ഗൾഫിൽ നിന്നുമാണ് ക്വട്ടേഷൻ കൊടുത്തതെന്നാണ് പോലീസിനു കിട്ടിയ സൂചന. ക്വട്ടേഷൻ സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ചു വരികയാണ്. അവരെക്കൂടി അറസ്റ്റു ചെയ്താലേ കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളൂ.

പിടിയിലായ നിസാമുദ്ദീൻ കൊല്ലം ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയാണ്. ദാദാ നൗഫലിനും, ഹരീഷിനും കോഴിക്കോട് ജില്ലയിലെ പോലീസ് സ്റ്റേഷനുകളിൽ നിലവിൽ കേസ്സുകളുണ്ട്. പ്രതികളെ ഇന്ന് ആലത്തൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തുടരന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങുന്നതായിരിക്കും.

പാലക്കാട് ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാർ ബെഹ്റ IPS ന്റെ നിർദ്ദേശത്തെത്തുടർന്ന്, ആലത്തൂർ DySP. V.A കൃഷ്ണദാസിന്റെ മേൽനോട്ടത്തിൽ, കുഴൽമന്ദം ഇൻസ്പെക്ടർ A. M. സിദ്ദീഖ്, S.I. A. അനൂപ് , അഡീഷണൽ S.I. ബിനു റൈനി, SCPO. R. ജയപ്രകാശ്, CPO. നിഷാന്ത് , ജില്ലാ ക്രൈം സ്ക്വാഡ് അംഗങ്ങളായ S.I. S.ജലീൽ, C.S. സാജിദ്, K. അഹമ്മദ് കബീർ, R. രാജീദ്, S. ഷമീർ എന്നിവരടങ്ങിയ സംഘമാണ് കേസ്സന്വേഷിച്ചത്.

English summary
Goons attacks man with weapon in palakkad over business
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X