പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ചതിച്ചത് അയാൾ, നിമിഷയ്ക്ക് ഭർത്താവുമായി നല്ല ബന്ധമെന്ന് അമ്മ!! മോചനത്തിന് സർക്കാർ ഇടപെടണം

Google Oneindia Malayalam News

പാലക്കാട്; യെമനിൽ കൊലക്കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന മലയാളി നഴ്സിന്റെ മോചനത്തിന് സർക്കാർ ഇടപെടണമെന്ന ആവശ്യവുമായി കുടുംബം. മകൾ കൊല നടത്തിയത് ബോധപൂർവ്വം ആയിരുന്നില്ലെന്നും യെമൻ പൗരന്റെ ക്രൂരമർദ്ദനം മകൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും അമ്മ പ്രേമ പറഞ്ഞു.

ഭർത്താവുമായി നിമിഷ എന്നും നല്ല ബന്ധം പുലർത്തിയിരുന്നു. മകനെ വിളിച്ച് എന്നും സംസാരിക്കാറുണ്ടായിരന്നു. സ്വന്തമായി ക്ലിനിക്ക് തുടങ്ങുന്നതിന് വേണ്ടിയായിരുന്നു യെമൻ പൗരന്റെ സഹായം മകൾ തേടിയത്. അയാൾ അവളെ പല തരത്തിലും ദ്രോഹിച്ചിരുന്നു. ഇതോടെ മർദ്ദനത്തിൽ നിന്ന് രക്ഷപ്പെടാനായിരിക്കണം മകൾക്ക് കടുംകൈ ചെയ്യേണ്ടി വന്നിട്ടുണ്ടാവുകയെന്നും അമ്മ പറഞ്ഞു.

murder2-159782844

യെമൻ പൗരനായ തലാൽ അബ്ദുൾ മെഹ്ദിയയെ കൊലപ്പെടുത്തി മൃതദേഹം വാട്ടർ ടാങ്കിൽ ഒളിപ്പിച്ച കേസിലാണ് നിമിഷ ജയിലിൽ കഴിയുന്നത്. തലാലുമായി യെമനിൽ ക്ലിനിക്ക് നടത്തുകയായിരുന്നു നിമിഷ പ്രിയ. തലാൽ തന്നെ വഞ്ചിക്കുകയായിരുന്നുവെന്നും ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തെന്നുവെന്നും നിമിഷ സംസ്ഥാ നേരത്തേ സർക്കാരിന് അയച്ച കത്തിൽ പറയുന്നു. കടുത്ത പീഡനമാണ് തലാലിൽ നിന്ന് താൻ നേരിട്ടതെന്നും സഹിക്ക വയ്യാതെയാണ് കൊല ചെയ്യേണ്ടി വന്നതെന്നും നിമിഷ പ്രിയ കത്തിൽ പറഞ്ഞിരുന്നു.

വ്യാജ വിവാഹ സർട്ടിഫിക്കറ്റ് തയ്യാറാക്കി ഭീഷണിപ്പെടുത്തി മതാചാരപ്രകാരം വിവാഹം നടത്തിയിരുന്നുവെന്നും പാസ്പോര്ട്ട് പിടിച്ച് വെച്ച് തന്നെ നാട്ടിലേക്ക് മടങ്ങാൻ അനുവദിച്ചില്ലെന്നും ലൈംഗിക വൈകൃതങ്ങൾക്കായി ഉപയോഗിച്ചുവെന്നും നിമിഷ ആരോപിച്ചിരുന്നു.കേസിൽ പിടിയിലായ നിമിഷപ്രിയയ്ക്ക് 2018 ൽ കോടതി വധശിക്ഷ വിധിച്ചിരുന്നു.ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷയ്ക്ക് സ്റ്റേ കിട്ടിയിട്ടുണ്ട്.

English summary
government must intervene for nimisha's release says mother
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X