ഗവര്‍ണറുടെ ഷാളിന് തീപിടിച്ചു; സംഭവം ഗാന്ധിജിയുടെ ചിത്രത്തിന് മുന്നിലെ നിലവിളക്ക് കൊളുത്തുന്നതിനിടെ
പാലക്കാട്: പാലക്കാട് ശബരി ആശ്രമത്തിലെ ചടങ്ങിനിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഷാളിന് തീപിടിച്ചു. നിലവിളക്കിൽ നിന്നുമാണ് തീ പടർന്നത്. പാലക്കാട് അകത്തേത്തറയിലുള്ള ശബരി ആശ്രമത്തിലെ ശതാബ്ദി ആഘോഷങ്ങളുടെ സമാപന ചടങ്ങിലേക്ക് ഗവർണർ എത്തിയപ്പോഴായിരുന്നു സംഭവം. ഗാന്ധിജിയുടെ ചിത്രത്തിന് മുന്നിൽ കൊളുത്തി വെച്ച നിവവിളക്കിൽ നിന്നാണ് തീ പടർന്നത്. കഴുത്തിൽ ഇട്ട ഷാളിലേക്കാണ് തീ പടർന്നത്.
സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ തീണയച്ചതിനാൽ അപകടം ഒഴിവായി. ഗവർണർക്ക് പരിക്കുകളൊന്നുമില്ല. ഷാൾ കത്തുന്നത് കണ്ടയുടൻ തന്നെ സംഘാടകർ ഇക്കാര്യം ഗവർണയറുടെ ശ്രദ്ധയിൽ പെടുത്തുകയും ഗവർണർ ഷാൾ ഊരി മാറ്റുകയും ചെയ്തു. ഷാളിൽ തീ പടർന്ന കാര്യം ഗവർണറുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ലന്ന് ദൃശ്യങ്ങളിൽ വ്യക്തമാകുന്നുണ്ട്.













Click it and Unblock the Notifications