പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇതര സംസ്ഥാനത്ത് നിന്ന് കൊയ്ത്ത് യന്ത്രം എത്തിക്കണം; ക്വാറന്റീനിൽ ഇളവ് വരുത്തണമെന്ന് ജനപ്രതിനിധികൾ

Google Oneindia Malayalam News

പാലക്കാട്; ഇതര സംസ്ഥാനങ്ങളിൽ നിന്ന് കൊയ്ത്ത് യന്ത്രങ്ങൾ എത്തിക്കുന്ന തൊഴിലാളികൾക്ക് 14 ദിവസം ക്വാറന്റീൻ വേണമെന്ന നിബന്ധനയിൽ ഇളവ് വരുത്തണമെന്ന് ജനപ്രതിനിധികൾ. തൊഴിലാളികളുടെ ക്വാറന്റീൻ ചെലവും അവരുടെ പരിശോധന സൗകര്യങ്ങളും എല്ലാം ഉറപ്പുവരുത്തേണ്ടത് കരാറുകാരാണെന്നാണ് നിർദ്ദേശം. ഇത് കർഷകർക്ക് വലിയ ബാധ്യത ആകുമെന്ന് ജനപ്രതിനിധികൾ ചൂണ്ടിക്കാട്ടുന്നു.

Recommended Video

cmsvideo
കാട്ടാനയ്ക്ക് പുറമെ കുരങ്ങും പാലക്കാട് കർഷകർക്ക് ദുരിതമാകുന്നു
corona

അതേസമയം മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന തൊഴിലാളികളെ ചെക്ക് പോസ്റ്റിൽ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് കെവി വിജയദാസ് എംഎൽഎ പറഞ്ഞതായി മനോരമ റിപ്പോർട്ട് ചെയ്തു. ഇത് സംബന്ധിച്ച് ആരോഗ്യ മന്ത്രിക്ക് കത്ത് നൽകിയതായും അദ്ദേഹം അറിയിച്ചു. അതേസമയം തൊഴിലാളികൾ ഇവിടെ ക്വാറന്റീനിൽ കഴിയണമെന്ന നിർദ്ദേശം പ്രതിസന്ധിയ്ക്ക് കാരണമാകുമെന്ന് കെഡി പ്രസേനൻ എംഎൽഎ പറഞ്ഞു. പകരം തൊഴിലാളികൾ അവരുടെ നാട്ടിൽ 14 ദിവസം ക്വാറന്റീനിൽ കഴിഞ്ഞ് കൊവിഡ് നെഗറ്റീവ് ആണെന്ന് ഉറപ്പാക്കി സർട്ടിഫിക്കറ്റുമായി വരണമെന്നും അദ്ദേഹം പറഞ്ഞു.

അൺലോക്ക് നാലാം ഘട്ടത്തിന്റെ ഭാഗമായി ഇതര സംസ്ഥാനങ്ങളിലേക്കുള്ള യാത്രയ്ക്ക് പാസ് ഉൾപ്പെടെയുള്ള നിബന്ധനകൾ കേന്ദ്രസർക്കാർ പിൻവലിച്ചിരുന്നു. എന്നാൽ കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിൽ എത്തുന്നവർക്ക് ക്വാറന്റീനും ഓൺലൈൻ രജിസ്ട്രേഷനും സംസ്ഥാന സർക്കാർ നിർബന്ധമാക്കിയിരുന്നു.സംസ്ഥാനത്ത് 7 ദിവസമോ അതിൽ താഴെയോ ദിവസത്തേക്ക് സന്ദർശനം നടത്തുന്നവർക്ക് ക്വാറന്റീൻ നിർബന്ധമില്ല. എന്നാവൽ മറ്റ് സംസ്ഥാനങ്ങളിൽ ഹ്രസ്വ സന്ദർശനം നടത്തി മടങ്ങുന്നവർ നിർബന്ധമായും 14 ദിവസം ക്വാറന്റീനിൽ തുടരണമെന്നും സർക്കാർ നിർദ്ദേശിച്ചിരുന്നു.

 പാലക്കാട് കൊവിഡ് ചികിത്സയിൽ 552 പേർ!! 93 പേർക്ക് രോഗം ഭേദമായി, ഇന്ന് 42 പേർക്ക് രോഗം പാലക്കാട് കൊവിഡ് ചികിത്സയിൽ 552 പേർ!! 93 പേർക്ക് രോഗം ഭേദമായി, ഇന്ന് 42 പേർക്ക് രോഗം

രേഖകൾ ഇല്ലാതെ പാതയോര കച്ചവടം; 3 മുതൽ 5 ലക്ഷം രൂപ വരെ പിഴ, മുന്നറിയിപ്പുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്രേഖകൾ ഇല്ലാതെ പാതയോര കച്ചവടം; 3 മുതൽ 5 ലക്ഷം രൂപ വരെ പിഴ, മുന്നറിയിപ്പുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്

English summary
Harvesting machine should be brought from other state; MLA's ask relaxation of quarantine
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X