പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പച്ചക്കറി ചാക്കിനുള്ളിൽ ഒളിച്ചു കടത്തിയ 1.75 കോടി രൂപ പിടിച്ചെടുത്തു; സഹോദരങ്ങൾ അറസ്റ്റിൽ

  • By Aami Madhu
Google Oneindia Malayalam News

വാളയാർ; മിനി ലോറിയിൽ പച്ചക്കറി ചാക്കിനിടയിൽ ഒളിപ്പിച്ച് കടത്തിയ 1.75 കോടി രൂപ പിടിച്ചെടുത്തു. സംഭവത്തിൽ സഹോദരങ്ങളായ ആലുവ നാലാം മൈൽ മണിയൻപാറയിൽ മീദീൻകുഞ്ഞ് (52), സഹോദരൻ സലാം (41) എന്നിവരെ അറസ്റ്റ് ചെയ്തു. ഇവർ ഇടനിലക്കാരാണെന്നും ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി പോലീസ് അറിയിച്ചു.

പച്ചക്കറി ചാക്കുകൾക്കടിയിൽ ബാഗിലാണു പണം സൂക്ഷിച്ചിരുന്നത്. 2000, 500 രൂപയുടെ കെട്ടുകളാണ് ഉണ്ടായിരുന്നത്. കോയമ്പത്തൂര് നിന്നാണ് പണം എത്തിച്ചതെന്നാണ് കരുതുന്നത്. പണം ഇവിടെ നിന്ന് ഏജന്റ് മുഖേന വാങ്ങി ആലുവയിലേക്കാണ് കൊണ്ടുപോയിരുന്നത്. ലോക് ഡൗിനെ തുടർന്ന് പണം കടത്താനുള്ള മറ്റ് വഴികൾ അടഞ്ഞതോടെയാണ് പച്ചക്കറി വാഹനത്തിൽ പണം കടത്തിയതെന്നാണ് കണക്കാക്കപ്പെടുന്നത്.

xfake-currency-200

Recommended Video

cmsvideo
വാളയാറിൽ 1.75 കോടിയുടെ കുഴൽപ്പണം പിടികൂടി; 2 പേർ അറസ്റ്റിൽ

ലഹരി വിരുദ്ധ സ്ക്വാഡിന്റെ പ്രത്യേക പരിശീലനം നേടിയ പോലീസ് നായ ബിറ്റിയുടെ സഹായത്തോടെയാണ് പണം കണ്ടെത്തിയത്. വാഹനത്തിന് മുകളിൽ ടാർപ്പായ വിരിച്ച് കെട്ടിയ നിലയിലായിരുന്നു. പച്ചക്കറിയ്ക്കും താഴെയാണ് ബാഗുകളിലാക്കി പണം വെച്ചിരുന്നത്. ബിറ്റി ചാക്കുകൾക്കിടയിൽ കയറി പരിശോധിച്ചപ്പോഴാണ് പണം അടങ്ങിയ ബാഗ് കണ്ടെത്താനായത്.

പിടിയിലായവരെ കൂടുതൽ ചോദ്യം ചെയ്യുകയാണെന്ന് സിഐ പിഎം ലിബി അറിയിച്ചു. ജില്ലാ പൊലീസ് മേധാവി ജി ശിവവിക്രമിനു ലഭിച്ച വിവരത്തെ തുടർന്നു ഡിവൈഎസ്പിമാരായ ആർ മനോജ് കുമാർ, എംകെ കൃഷ്ണൻ എന്നിവരുടെ നിർദ്ദേശ പ്രകാരമാണ് പരിശോധന നടത്തിയത്. ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും വാളയാർ പോലീസും സംയുക്തമായാണ് പരിശോധന നടത്തിയത്.

യുപിയിൽ കോൺഗ്രസിന്റെ 'മാസ്റ്റർ സ്ട്രോക്ക്'; പുതിയ സംഘടന!! തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപ്യുപിയിൽ കോൺഗ്രസിന്റെ 'മാസ്റ്റർ സ്ട്രോക്ക്'; പുതിയ സംഘടന!! തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപ്

'സ്വർണ്ണക്കടത്തു തട്ടിപ്പ് കേസിലെ പ്രതിക്കൊപ്പം ഉമ്മൻചാണ്ടി '; ഒരു മര്യാദയൊക്കെ വേണ്ടേ സഖാക്കളെ''സ്വർണ്ണക്കടത്തു തട്ടിപ്പ് കേസിലെ പ്രതിക്കൊപ്പം ഉമ്മൻചാണ്ടി '; ഒരു മര്യാദയൊക്കെ വേണ്ടേ സഖാക്കളെ'

'മന:സാക്ഷിയുടെ കോടതിയിലേക്ക് ഈ കേസ് പോകില്ല';സ്വർണക്കടത്ത് കേസിൽ പ്രതികരിച്ച് ആഷിഖ് അബു'മന:സാക്ഷിയുടെ കോടതിയിലേക്ക് ഈ കേസ് പോകില്ല';സ്വർണക്കടത്ത് കേസിൽ പ്രതികരിച്ച് ആഷിഖ് അബു

English summary
Hawala money seized from valayar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X