Get Updates
Get notified of breaking news, exclusive insights, and must-see stories!

അട്ടപ്പാടി ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ആരോഗ്യമന്ത്രിയുടെ മിന്നൽ പരിശോധന

പാലക്കാട്: അട്ടപ്പാടി ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ആരോഗ്യമന്ത്രി വീണ ജോർജിന്റെ മിന്നൽ പരിശോധന. ഇന്ന് രാവിലെയോടെയാണ് മന്ത്രിയും സംഘവം എത്തിയത്. ആശുപത്രിയിലെ നിർമ്മാണ പ്രവർത്തനങ്ങൾ മന്ത്രി നേരിട്ട് വിലയിരുത്തി.രോഗികളുമായും ജീവനക്കാരുമായും ആശയ വിനിമയം നടത്തി.

ആശുപത്രിയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് മന്ത്രി നിര്‍ദേശം നല്‍കി. കാലതാമസം വരുത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കും. വലിയ വികസന പ്രവര്‍ത്തനങ്ങളാണിവിടെ നടന്നു വരുന്നത്. ലേബര്‍ റൂം, ഓപ്പറേഷന്‍ തീയറ്റര്‍ എന്നിവ ലക്ഷ്യ സ്റ്റാന്‍ഡേര്‍ഡിലേക്ക് ക്രമീകരിക്കുകയാണ്. ഇവ അന്തിമഘട്ടത്തിലാണ്. ഡയാലിസിസ് യൂണിറ്റില്‍ കൂടുതല്‍ മെഷീനുകള്‍ ഉള്‍പ്പെടുത്തി വിപുലീകരിക്കും. കീമോതെറാപ്പി ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കം. പലതവണ ഈ ആശുപത്രിയില്‍ വന്നിട്ടുണ്ടെങ്കിലും ആശുപത്രിയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് മനസിലാക്കാന്‍ കൂടിയാണ് വന്നതെന്നും മന്ത്രി പറഞ്ഞു.

 attapadi-

യുവ ആദിവാസി കലാകാരന് സാന്ത്വനമേകി മന്ത്രി

ഗുരുതരമായ വൃക്ക രോഗത്തിലൂടെ കടന്നുപോകുന്ന അട്ടപ്പാടിയിലെ ആദിവാസി കലാകാരനും ഗായകനും നടനും സംവിധായകനും നർത്തകനും നാടക സിനിമ പ്രവർത്തകനും ഗവേഷകനുമായ കുപ്പുസ്വാമിയ്ക്ക് (39) സാന്ത്വനമേകി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. കോട്ടത്തറ ട്രൈബൽ സ്പെഷ്യലിറ്റി ആശുപത്രിയിലെത്തിയ കുപ്പസ്വാമിയെ മന്ത്രി നേരിട്ട് കണ്ട് സംസാരിച്ചു. വൃക്ക മാറ്റിവയ്ക്കൽ വേണമെന്നാണ് ഡോക്ടർമാർ അറിയിച്ചതെന്ന് കുപ്പുസ്വാമി പറഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളേജിൽ സൗജന്യ വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് മന്ത്രി അറിയിച്ചു.

സാധാരണക്കാര്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കും: മന്ത്രി വീണാ ജോര്‍ജ്

സാധാരണക്കാര്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആര്‍ദ്രം ആരോഗ്യം പദ്ധതിയുടെ ഭാഗമായി മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രി സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കാരുണ്യ ആരോഗ്യ ഇന്‍ഷുറന്‍ പദ്ധതിക്കായി സര്‍ക്കാര്‍ പ്രതിവര്‍ഷം 1600 കോടി രൂപയാണ് ചെലവാക്കുന്നതെന്നും പ്രതിസന്ധികൾ മറികടന്നും സാധാരണക്കാര്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ അറിയാതെയോ ആരോഗ്യവകുപ്പ് അറിയാതെയോ സൗജന്യ ചികിത്സ നിഷേധിക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും കാരുണ്യ ബെനവെലന്‍ഡ് ഫണ്ട് വഴി ധനവകുപ്പ് 30 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗം, ജനറല്‍ വാര്‍ഡ്, സ്ത്രീകളുടെയും കുട്ടികളുടെയും വാര്‍ഡ്, പ്രസവ വാര്‍ഡ് എന്നിവിടങ്ങള്‍ മന്ത്രി സന്ദര്‍ശിച്ചു. എന്‍ ഷംസുദ്ദീന്‍ എം എല്‍ എ, മണ്ണാര്‍ക്കാട് നഗരസഭ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ പി റീത്ത, ആശുപത്രി സൂപ്രണ്ട് അമാനുള്ള, ആര്‍ എം ഒ അബ്ദുല്‍ റഷീദ്, ഡെപ്യൂട്ടി നഴ്‌സിങ് സൂപ്രണ്ട് സല്‍മ, ജനപ്രതിനിധികള്‍ എന്നിവരും മന്ത്രിയെ അനുഗമിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+