പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അസഹനീയമായ ചൂട്... വേനൽമഴ എത്തുമെന്ന് പ്രവചനം, പാലക്കാട് ചൂട് ചൂട് 40 ഡിഗ്രി സെല്‍ഷ്യസ് കടന്നു

  • By Desk
Google Oneindia Malayalam News

പത്തനംതിട്ട : ജില്ലയുടെ പല ഭാഗങ്ങളിലും ചൂട് 40 ഡിഗ്രി സെല്‍ഷ്യസ് കടന്നതായി സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ ഏജന്‍സികള്‍. സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ് രശ്മികളുടെ തോത് (യുവി ഇന്‍ഡക്സ്) 12 യൂണിറ്റ് കടന്നതായും ഈ ഏജന്‍സികള്‍ പറയുന്നു. വാരാന്ത്യത്തോടെ ചിലയിടങ്ങളില്‍ വേനല്‍മഴയെത്തുമെന്നും പ്രവചനമുണ്ട്.

പൊന്നാനിയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി വിടി രമയെ അവഹേളിച്ചെന്ന് പരാതി; സംഭവം മലയാളം സർവ്വകലാശാലയിൽ വെച്ച്, പരാതിയുമായി ബിജെപി, പൊന്നാനിയിലെ ഫലം അപ്രതീക്ഷിതമാകുമെന്ന് രമ!

പുറത്തിറങ്ങിയാല്‍ ദേഹം പൊള്ളുന്ന സ്ഥിതിയാണ് കേരളത്തില്‍. സൂര്യന്‍ ഭൂമധ്യരേഖയ്ക്കു നേരെ മുകളില്‍ എത്തിയതാണ് പ്രധാന കാരണമെങ്കിലും മഴമേഘങ്ങള്‍ അകന്ന് തെളിഞ്ഞ ആകാശത്തുകൂടി സൂര്യതാപം നേരിട്ടു പതിക്കുന്നതും ചൂടുകൂടാന്‍ കാരണമായി.

Heat

മഴ വൈകില്ല

ചൂട് ആന്ധ്രയിലേക്കു കടക്കുന്നതോടെ ഈ വാരാന്ത്യം മുതല്‍ ഏപ്രില്‍ ആദ്യവാരം വരെ സംസ്ഥാനത്തിന്റെ പലഭാഗത്തും മഴയെത്തുമെന്നാണ് കാലാവസ്ഥാ ഗവേഷകര്‍ നല്‍കുന്ന സൂചന. നിലവില്‍ ബംഗാള്‍ ഉള്‍ക്കടല്‍ മഴമേഘങ്ങളെ അകറ്റുന്ന എതിര്‍ചുഴലികളുടെ പിടിയിലാണ്. ഇവിടെ കാര്യമായ ന്യൂനമര്‍ദങ്ങള്‍ രൂപമെടുക്കാന്‍ തല്‍ക്കാലം സാധ്യതയില്ല. അതിന് മേയ് വരെ കാത്തിരിക്കണം. എന്നാല്‍ കനത്ത ചൂടിന്റെ ഫലമായി പ്രാദേശികമായി രൂപപ്പെടുന്ന മേഘങ്ങള്‍ തെക്കന്‍ കേരളത്തില്‍ മഴ എത്തിക്കുമെന്നാണ് പ്രതീക്ഷ. അറബിക്കടലില്‍ നിന്നു സാധാരണ കരയിലേക്കു വീശാറുള്ള തെക്കന്‍ കാറ്റും അകന്നു നില്‍ക്കുകയാണ്.

ശ്രദ്ധിക്കാന്‍ ഏറെയുണ്ട്

വൈദ്യുതിയുടെ ഉപഭോഗവും കൂടുന്നത് വേനല്‍കാലത്ത് തന്നെയാണ്. ഇക്കാര്യത്തിലും ചില നിയന്ത്രണങ്ങളും മുന്‍കരുതലുകളും വേണം. ഫാന്‍ അത്യാവശ്യത്തിന് മാത്രം ഉപയോഗിക്കാനും ഉപയോഗത്തിന് ശേഷം കൃത്യമായി ഓഫാക്കാനും ശ്രദ്ധിക്കണം. മോട്ടര്‍ പ്രവര്‍ത്തിപ്പിക്കുന്നതും കരുതലോടെ മാത്രമായിരിക്കണം. എസി ഉപയോഗത്തിലും നിയന്ത്രണം അത്യാവശ്യം തന്നെ.

ജലം പാഴാക്കല്ലേ

ടാങ്കറുകളില്‍ നിന്നാണ് വെള്ളം എത്തിക്കുന്നതെങ്കില്‍ വെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാന്‍ തയാറാകണം. ആരോഗ്യവകുപ്പിന്റെ സര്‍ട്ടിഫിക്കറ്റ് ഉള്ളതാണ് വെള്ളമെന്ന് ഉറപ്പാക്കുക.

കരുതിയിരിക്കുക ചിക്കന്‍പോക്സിനെ

ചൂടുകാലത്ത് വളരെ പെട്ടെന്ന് പടര്‍ന്നു പിടിക്കുന്ന രോഗമാണ് ചിക്കന്‍പോക്സ്. ജില്ലയുടെ പല ഭാഗത്തും ചിക്കന്‍ പോക്സ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വെരിസെല്ല സോസ്റ്റര്‍ എന്ന വൈറസാണ് ചിക്കന്‍പോക്സ് പടര്‍ത്തുന്നത്. അതിനാല്‍ നിര്‍ജ്ജലീകരണം അകറ്റി വേണ്ടത്ര ശ്രദ്ധ കൊടുത്താല്‍ മാത്രമേ ഇത്തരത്തിലുള്ള രോഗങ്ങള്‍ പടര്‍ന്നു പിടിക്കുന്നതില്‍ നിന്ന് രക്ഷ നേടാന്‍ സാധിക്കൂ. പൊതുവേ ശ്രദ്ധിക്കാതെ പോകുന്ന ഘട്ടമാണ് ചിക്കന്‍പോക്സിന്റെ ആദ്യഘട്ടം. കുമിളകള്‍ പൊങ്ങുന്നതിനു മുമ്പോ ഒന്നോ രണ്ടോ ദിവസമാണിത്. ശരീര വേദന, കഠിനമായ ക്ഷീണം, നടവേദന, തുടങ്ങിയവയാണ് ലക്ഷണങ്ങള്‍.

കുമിളകള്‍ പ്രത്യക്ഷപ്പെടുന്നതാണ് മിക്കവരിലും ചിക്കന്‍പോക്സ് പ്രകടമാക്കുന്ന ആദ്യ ലക്ഷണം. ഏകദേശം 26 ദിവസം വരെ ഈ ഘട്ടം നീളും. ചുവന്ന തടിപ്പ്, കുരു, കുമിള, പഴുപ്പ്, ഉണങ്ങല്‍ എന്നീ ക്രമത്തിലാണ് ഇവ രൂപാന്തരപ്പെടുന്നത്. ഒരേ സമയത്തു തന്നെ പല ഘട്ടത്തിലുള്ള കുമിളകള്‍ ചിക്കന്‍പോക്സില്‍ സാധാരണയാണ്. തലയിലും വായിലുമാണ് കുരുക്കള്‍ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. പിന്നീട് ഇത് നെഞ്ചിലും പുറത്തും വ്യാപിക്കുന്നു.

കുരുക്കളുള്ള ഭാഗത്തോ ശരീരം മുഴുവനായോ ചൊറിച്ചില്‍ അനുഭവപ്പെടാം. ചൊറിഞ്ഞു പൊട്ടിയാല്‍ പഴുക്കാന്‍ സാദ്ധ്യത കൂടുതലാണ്. രോഗിയുടെ വായില്‍ നിന്നും മൂക്കില്‍ നിന്നുമുള്ള ശ്രവങ്ങളാണ് പ്രധാനമായും രോഗം പടര്‍ത്തുക. സ്പര്‍ശനം മൂലവും ചുമയ്ക്കമ്പോള്‍ പുറത്തു വരുന്ന ജലകണങ്ങള്‍ വഴിയും രോഗം പടരാം. സാധാരണ ഗതിയില്‍ ഒരിക്കല്‍ രോഗം ബാധിച്ചാല്‍ പിന്നീടോരിക്കലും ഈ രോഗം വരില്ല.

സ്വയം ചികിത്സ പാടില്ല

പൊതുപ്രതിരോധം തകരാറിലായാല്‍ മാത്രം വീണ്ടും വരാറുണ്ട്. എല്ലാ പ്രഥമിക ആരോഗ്യ കേന്ദ്രങ്ങളിലും സാമൂഹ്യാരോഗ്യ കേന്ദ്രങ്ങളിലും സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യ ചികിത്സ ലഭ്യമാണ് അതിനാല്‍ തന്നെ സ്വയം ചികിത്സ നടത്തരുതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറയുന്നു.

ജനുവരി -ഫെബ്രുവരിയിലെ കണക്ക്


2019- ജനുവരി ആദ്യ ആഴ്ച 16 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

രണ്ടാം ആഴ്ച -26 പേര്‍ക്ക്

മൂന്നാം ആഴ്ച -29 പേര്‍ക്ക്

നാലാം ആഴ്ച - 30 പേര്‍ക്ക്

ഫെബ്രുവരി -ആദ്യ ആഴ്ച-37 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

രണ്ടാം ആഴ്ച 25 പേര്‍ക്ക്

മൂന്നാം ആഴ്ച 49 പേര്‍ക്ക്

നാലാം ആഴ്ച 55 പേര്‍ക്ക്


ജില്ലയില്‍ രണ്ട് മാസത്തിനുള്ളില്‍ 267 പേര്‍ ചികിത്സ നേടി

English summary
Heavy heat in Palakkad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X