കനത്ത മഴ; പാലക്കാട് കാഞ്ഞിരപ്പുഴ ഡാമിന്റെ മൂന്ന് ഷട്ടറുകൾ തുറന്നു
പാലക്കാട്; കാഞ്ഞിരപ്പുഴ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തിൽ ഡാമിലെ മൂന്ന് സ്പിൽവെ ഷട്ടറുകൾ അഞ്ച് സെന്റീ മീറ്റർ വീതം തുറന്നതായി എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. കാഞ്ഞിരപ്പുഴ, കുന്തിപ്പുഴ, തൂതപ്പുഴ, ഭാരതപ്പുഴ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കാൻ നിർദ്ദേശമുണ്ട്. ഡാമിലെ ഇന്നത്തെ ജലനിരപ്പ് 93.20 മീറ്ററാണ്. പരമാവധി സംഭരണശേഷി 97.50 മീറ്ററാണ്.

മംഗലം ഡാം നാളെ തുന്നേക്കും. ചെറുകുന്ന പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
നിലവിൽ ജില്ലയിലെ ജാമുകളിലെ ജലനിരപ്പും പരമാവധി സംഭരണ ശേഷിയും താഴെ
മലമ്പുഴ ഡാം
നിലവിലെ ജലനിരപ്പ് - 106.89 മീറ്റര്‍
പരമാവധി ജല സംഭരണ നില - 115.06 മീറ്റര്‍
പോത്തുണ്ടി ഡാം
നിലവിലെ ജലനിരപ്പ് - 97.45 മീറ്റര്‍
പരമാവധി ജല സംഭരണ നില- 108.204 മീറ്റര്‍
മംഗലം ഡാം
നിലവിലെ ജലനിരപ്പ് - 75.31 മീറ്റര്‍
പരമാവധി ജല സംഭരണ നില - 77.88 മീറ്റര്‍
മീങ്കര ഡാം
നിലവിലെ ജലനിരപ്പ് - 154.54 മീറ്റര്‍
പരമാവധി ജലസംഭരണ നില - 156.36 മീറ്റര്‍
ചുള്ളിയാര്‍ ഡാം
നിലവിലെ ജലനിരപ്പ് - 143.56 മീറ്റര്‍
പരമാവധി ജല സംഭരണ നില - 154.08 മീറ്റര്‍
വാളയാര്‍ ഡാം
നിലവിലെ ജലനിരപ്പ് - 196.33 മീറ്റര്‍
പരമാവധി ജല സംഭരണ നില - 203 മീറ്റര്‍
ശിരുവാണി ഡാം
നിലവിലെ ജലനിരപ്പ് - 868.52 മീറ്റര്‍
പരമാവധി ജല സംഭരണ നില - 878.5 മീറ്റര്‍
കാഞ്ഞിരപ്പുഴ ഡാം
നിലവിലെ ജലനിരപ്പ് - 93.20 മീറ്റര്‍
പരമാവധി ജല സംഭരണ നില - 97.50 മീറ്റര്‍
മൂലത്തറ റെഗുലേറ്റര്‍
നിലവിലെ ജലനിരപ്പ് - 183.05 മീറ്റര്‍
പരമാവധി ജല സംഭരണ നില - 184.65 മീറ്റര്‍












Click it and Unblock the Notifications