പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കുത്തിയൊലിച്ച് മലവെള്ളം; തുരുത്തിൽ കുടുങ്ങി 6 യുവാക്കൾ.. ഒടുവിൽ

  • By Desk
Google Oneindia Malayalam News

പാലക്കാട്; കനത്ത മഴയെ തുടർന്ന് വെള്ളിയാർ പുഴയിലുണ്ടായ അപ്രതീക്ഷിത മലവെള്ള പാച്ചലിൽ പുഴയിൽ കുളിക്കാൻ ഇറങ്ങിയ ആറ് യുവാക്കൾ കുടുങ്ങി. അമ്പലപാറയിലെ നമസ്കാര പള്ളിക്ക് സമീപത്തെ നീളി തുരുത്തിലായിരുന്നു യുവാക്കൾ കുളിക്കാൻ ഇറങ്ങിയത്. കച്ചേരിപറമ്പ് സ്വദേശികളാണ് ഇവർ. വെള്ളം ശക്തമായി ഒഴുകിയെത്തിയതോടെ ഇവർ ഇവിടെ കുടുങ്ങി പോകുകയായിരുന്നു.

cyclone4-158

വൈകീട്ട് മഴ ഉണ്ടായിരുന്നില്ലേങ്കിലും അഞ്ച് മണിയോടെ മഴ ശക്തി പ്രാപിച്ചു. ഇതോടെയാണ് വെള്ളം കുത്തിയൊഴികിയത്. ഇതോടെ ഇവിടെ കുടുങ്ങിയ യുവാക്കൾ സഹായത്തിനായി നിലവിളിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാരും ഫയർഫോഴ്സും ഇടപെട്ടാണ് യുവാക്കളെ പുഴയുടെ മറുകയിൽ എത്തിച്ചത്. ഫയർ ആൻ‍‍ഡ് റെസ്ക്യൂ സിവിൽ ഡിഫൻസ് അംഗങ്ങളായ ഷമീർ പാറോക്കോട്ട്,എ.ഷിന്റോ എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്. പുഴയ്ക്ക് കുറുകെ കയർ കെട്ടിയായിരുന്നു യുവാക്കളെ മറുകരയിൽ എത്തിച്ചത്.

അതേസമയം ശക്തമായ മഴയിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കനത്ത നാശനഷ്ടം റിപ്പോർട്ട് ചെയ്തു. ആനമൂളയിൽ മലവെള്ളപ്പാച്ചലിൽ രണ്ട് വീടുകൾ തകരുകയും പല വീടുകളിലും വെള്ളം കയറുകയും ചെയ്തു. ആനമൂളിയിൽ വിജയൻ പൊട്ടിക്കൽ, വില്ലൻ സെയ്‌ദ് എന്നിവരുടെ വീടുകളാണ് തകർന്നത്. ഇവിടെ പാലവളവിൽ ചപ്പാത്തിൽ പിക്കപ്പ് വാൻ ഒഴുക്കിൽ പെട്ടിരുന്നു. അതേസമയം ആളപായമില്ല.

ചതി സോണിയാ ഗാന്ധി പൊറുക്കില്ല! സച്ചിന്‍ പൈലറ്റിനെ കാത്തിരിക്കുന്നത് രാഷ്ട്രീയ അഗ്നിപരീക്ഷ!ചതി സോണിയാ ഗാന്ധി പൊറുക്കില്ല! സച്ചിന്‍ പൈലറ്റിനെ കാത്തിരിക്കുന്നത് രാഷ്ട്രീയ അഗ്നിപരീക്ഷ!

'കട്ടക്ക് കൂടെ നിൽക്കുന്ന മച്ചമ്പി'; നടൻ ബൈജുവിനെ കുറിച്ച് കുറിപ്പുമായി സംവിധായകൻ നിഷാദ്'കട്ടക്ക് കൂടെ നിൽക്കുന്ന മച്ചമ്പി'; നടൻ ബൈജുവിനെ കുറിച്ച് കുറിപ്പുമായി സംവിധായകൻ നിഷാദ്

കേന്ദ്രത്തോട് നേരിട്ട് ഏറ്റുമുട്ടി ഗെഹ്ലോട്ട്; രാജസ്ഥാനിൽ സിബിഐയെ പറപ്പിച്ച് പുതിയ ഉത്തരവ്!കേന്ദ്രത്തോട് നേരിട്ട് ഏറ്റുമുട്ടി ഗെഹ്ലോട്ട്; രാജസ്ഥാനിൽ സിബിഐയെ പറപ്പിച്ച് പുതിയ ഉത്തരവ്!

English summary
Heavy rain hits in palakkad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X