Get Updates
Get notified of breaking news, exclusive insights, and must-see stories!

പാലക്കാട് കനത്ത മഴ; മണ്ണാർക്കാട് വീടുകളിൽ വെള്ളം കയറി..റോഡും നടപ്പാലവും ഒലിച്ചുപോയി

പാലക്കാട്; മണ്ണാർക്കാട് മേഖലയിൽ മഴ കനത്തതോടെ നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. നിരവധി വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. തത്തേങ്ങലം പ്രദേശത്തെ വീടുകളിലാണ് വെള്ളം കയറിയത്.കുന്തിപ്പുഴയിൽ ചേരുന്ന കല്ലംപൊട്ടി തോട്ടിലെ നടപ്പാലവും റോഡും മലവെള്ളത്തിൽ ഒലിട്ടു പോയിട്ടുണ്ട്. അട്ടപ്പടി ചുരത്തിലും മഴ തുടരുകയാണ്.

അതേസമയം ജില്ലയില്‍ നിലവില്‍ നാല് താലൂക്കുകളായി എട്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. എട്ട് ക്യാമ്പുകളിലായി 162 കുടുംബങ്ങളിലെ 436 പേരാണ് കഴിയുന്നത്. മണ്ണാര്‍ക്കാട് താലൂക്കില്‍ കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ പൊറ്റശ്ശേരി ഹോളി ഫാമിലി കോണ്‍വെന്റ് യു.പി സ്‌കൂള്‍, കാരാപ്പാടം എല്‍ പി സ്‌കൂള്‍, പൊറ്റശ്ശേരി ഗവ. യു.പി സ്‌കൂളുകളിലെ ക്യാമ്പില്‍ നിലവില്‍ 103 കുടുംബങ്ങളിലെ 283 പേരാണുള്ളത്.ഒറ്റപ്പാലം താലൂക്കിലെ കാരാട്ട്കുറിശി എല്‍.പി സ്‌കൂളിലും കീഴൂര്‍ യു.പി സ്‌കൂളിലുമായി 25 കുടുംബങ്ങളിലെ 79 പേരാണ് ഉള്ളത്.

rains1-1542198971-jpg-pagespe

ഇതാണ് ശരിക്കും സന്തൂര്‍ മമ്മി; നിത്യദാസിന്റെ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

ആലത്തൂര്‍ താലൂക്കിലെ ഉപ്പുമണ്ണ് പാറശ്ശേരി അങ്കണവാടിയില്‍ ഒരു കുടുംബങ്ങളിലെ രണ്ട് പേരാണ് ഉള്ളത്.അട്ടപ്പാടി ട്രൈബല്‍ താലൂക്കില്‍ മുക്കാലി പ്രീമെട്രിക് ഹോസ്റ്റലിലും അഗളി ജി.എല്‍.പി.എസ്സിലുമായി 33 കുടുംബങ്ങളിലെ 72 പേരാണ് കഴിയുന്നത്.

അതേസമയം സംസ്ഥാനത്ത് അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്* എന്നീ ജില്ലകളിൽ P ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കി.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+