Get Updates
Get notified of breaking news, exclusive insights, and must-see stories!

ആദ്യം രണ്ട് മാർക്ക് ചതിച്ചു; ഋതുജയുടെ ഉറപ്പ് തെറ്റിയില്ല; പുനർമൂല്യനിർണയത്തിൽ 1200ൽ 1200

പട്ടാമ്പി: പരീക്ഷയ്ക്ക് മുഴുവൻ വിഷയങ്ങൾക്കും ഫുൾ മാർക്ക് ലഭിക്കുക എന്ന് പറയുന്നത് ചെറിയ കാര്യമൊന്നുമല്ല. ഫുൾ എ പ്ലസ് വാങ്ങുന്ന കുട്ടികൾ ഒരുപാട് ഉണ്ടാവും. എന്നാൽ 1200 ൽ 1200 മാർക്ക് വാങ്ങുക കുട്ടികളുടെ എണ്ണം കുറവായിരിക്കും. അത്തരത്തിൽ 1200ൽ 1200 മാർക്ക് നേടിയിരിക്കുകയാണ് എസ്.പി ഋതുജ. പട്ടാമ്പി പെരുമുടിയൂർ ഗവ. ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയാണ് ഋതുജ.

ഋതുജയ്ക്ക് ഇത് ഇരട്ടി സന്തോഷം നൽകുന്ന വിജയം ആണ്. പ്ലസ്ടു ഹ്യുമാനിറ്റീസ് വിദ്യാർഥിയും സ്കൂൾ ചെയർപഴ്സനുമായ ഋതുജയ്ക്ക് ഫലം വന്നപ്പോൾ ഫുൾ മാർക്ക് ലഭിച്ചിരുന്നില്ല. ഇക്കണേ‍ാമിക്സ് വിഷയത്തിൽ ഫുൾ മാർക്ക് കിട്ടാൻ രണ്ട് മാർക്ക് കുറവായിരുന്നു. എന്നാൽ ഋതുജ പുനർ മൂല്യനിർണയത്തിന് നൽകുകയായിരുന്നു.

exam

പുനർ മൂല്യനിർണയ ഫലം പുറത്തുവന്നപ്പോൾ ഫുൾ മാർക്ക് ലഭിച്ചു. ഇതോടെ 1200 ൽ 1200 എന്ന ആ നേട്ടം ഋതുജ സ്വന്തമാക്കി. പെരുമുടിയൂർ സാന്ത്വനത്തിൽ പി സഞ്ജയ്ന്റെയും വി ടി ശോഭനയുടെയും മകളാണ് ഋതുജ. അമ്മ ശോഭന സ്കൂൾ എംപിടിഎ പ്രസിഡന്റാണ്.

ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലം മേയ് 26നാണ് പ്രഖ്യാപിച്ചത്. വിജയ ശതമാനം 82.95 ശതമാനമായിരുന്നു. ഹയർസെക്കൻഡറി റഗുലർ വിഭാഗത്തിൽ 376135 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. 312005 പേരായിരുന്നു ഉപരിപഞനത്തിന് യോ​ഗ്യത നേടിയത്. 33815 പേർക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. 77 സ്കൂളുകൾക്കാണ് 100 ശതമാനം ലഭിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+